?The Hidden Face 5? [ പ്രണയരാജ] 658

അർച്ചന പ്രതീക്ഷിച്ചതു പോലെ അവിടെ എത്തിയതും, പത്രമാധ്യമങ്ങൾ അവളെ, വളഞ്ഞു. അവരുടെ ചോദ്യങ്ങൾ അവളെ കുഴക്കി. കൃത്യമായ ഒരു ഉത്തരം അവൾക്കും നൽകാനായില്ല. നോ കൻ്റ്സ് എന്നും പറഞ്ഞ് അവൾ അകത്തേക്കു കയറി.

അവിടെ ചന്ദ്രഗാന്ദ് നേരത്തെ തന്നെ എത്തിയിരുന്നു. അയാൾ എല്ലാം സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ട്, അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. അവൾ പതിയെ അവനരികിലേക്കെത്തി.

ഹായ്,

മാഡം,

എന്താ വല്ല ക്യൂവും,

നോക്കി കൊണ്ടിരിക്കുന്നു. മാഡം,

ഉം,

ഇതു മാത്രം പാറ്റേണിൽ ചെയ്ഞ്ച് വന്നു. അതാ എന്നെയും ഒന്നു കൺഫ്യൂസ് ആകുന്നത്.

എന്ത് പറ്റിയെടോ…

ഇന്നലെ കൊല്ലപ്പെട്ടത് 4 ആൺകുട്ടികളാണ്,
പെണ്ണുങ്ങൾ ആരും തന്നെയില്ല.

അപ്പോ ഇതവരല്ല എന്നാണോ താൻ പറയുന്നത്.

അവരല്ല എന്നു ഞാൻ പറയുന്നില്ല, പക്ഷെ അവരെ പോലെ, മാറ്റാരെങ്കിലും പക വീട്ടിയതും ആവാം,

എന്താ ഇവരുടെ ഒക്കെ പ്രൊഫൈൽ , നോക്കിയിരുന്നോ…

യസ്, എല്ലാം റിച്ച് പിള്ളേരാ..

അപ്പോ ഇതും തലവേദന തന്നെയാണല്ലേ…

അതെ മാഡം.

അതും പറഞ്ഞ് അവർ പരസ്പരം ചിരിച്ചു.

?????

അവൾ പറഞ്ഞതൊന്നും വാങ്ങിയില്ല.

ഇന്ന് ഇങ്ങോട്ടു വരട്ടെ, ഞാൻ കാണിച്ചു കൊടുക്കാം.

ലക്ഷ്മിയമ്മയുടെ ഒറ്റയ്ക്കുള്ള സംസാരം കേട്ടാണ്, അരവിന്ദൻ അടുക്കളയിലേക്കു ചെന്നത്.

എന്താ… എന്തു പറ്റി അമ്മേ…

ഒന്നും പറയണ്ട മോനെ, ഇന്നലെ വാങ്ങാനുള്ള ലിസ്റ്റ് ഞാൻ ആ പെണ്ണിൻ്റെ കയ്യിൽ കൊടുത്തതാ… പകുതി സാധനം ഇല്ല . ഞാനാതെന്തെടുത്ത് ഉണ്ടാക്കാനാ.. എൻ്റെ ദേവിയെ,

ഞാൻ വാങ്ങി വരാം,

അയ്യോ… അതു വേണ്ട, മോന് വയ്യാത്തതല്ലേ…

പറഞ്ഞ് പറഞ്ഞ് അമ്മയെന്നെ രോഗിയാക്കും,

പോടാ ചെക്കാ… വേണ്ടതത് പറയാതെടാ…

ഞാൻ വാങ്ങി വരാം, എത്രെന്നു വെച്ചാ മുറിയിൽ അടഞ്ഞിരിക്കുക. ഇതാവുമ്പോ പുറത്ത് പോയ പോലെയും ആയി, സാധനം വാങ്ങി വരുകയും ചെയ്യാം.

ലക്ഷ്മിയമ്മ ചിന്തിച്ചപ്പോ അതു ശരിയാണെന്നു തോന്നി, ഒന്നിനുമാത്രമായ ചെക്കൻ എത്ര എന്നു വെച്ചാ ചടഞ്ഞിരിക്കുക, ലക്ഷ്മിയമ്മ വേണ്ട സാധനങ്ങൾ ഒരു തുണ്ടു കടലാസിൽ എഴുതി ഒപ്പം കാശും അവൻ്റെ കയ്യിൽ കൊടുത്തു. അവൻ അതുമായി പീടിക ലക്ഷ്യമാക്കി നടന്നു.

70 Comments

  1. Evde cherkkaaa ….inn varum nn paranjitt aaale pattikkaaano

Comments are closed.