?The Hidden Face 5? [ പ്രണയരാജ] 658

ഒരു നിമിഷം അവൻ ഒന്നു ഞെട്ടി, ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അവൻ്റെ മിഴികൾ നിറഞ്ഞിരുന്നു.

എന്നോട് പറയാൻ പറ്റാത്തതാണെങ്കിൽ,

ഏയ് , അങ്ങനെയൊന്നുമില്ല, ഒരു ആക്സിഡൻ്റ്, അച്ഛനും പെങ്ങളും സ്പോർട്ടിൽ തീർന്നു, പിന്നെ അമ്മ,

ഉം…

എന്തോ ദൈവത്തിനു തോന്നിയ കരുണ അമ്മയെ എങ്കിലും എനിക്കു തന്നു.

അമ്മയെ തനിക്കത്ര ഇഷ്ടമാണോ…

ജീവനാ… എനിക്കെൻ്റെ അമ്മയെ,

ഒരു കുസൃതി ചിരിയോടെ അവൾ ചോദിച്ചു.

തൻ്റെ അമ്മ ഒരാളെ കൊല്ലാൻ പറഞ്ഞാ താൻ കൊല്ലോ….

കൊല്ലും….

താനോ….

എനിക്കു ഭയമാണ് അതു സത്യമാ… ഞാൻ ഇന്ന് ഏറെ ഭയക്കുന്നു. പക്ഷെ ഞാൻ അമ്മ പറഞ്ഞത് ചെയ്തിരിക്കും.

ഒരു പത്തിരുപത് ആൾക്കാർക്കിടയിലാണെങ്കിലോ കൊല്ലേണ്ട ആൾ,

ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.

ഞാൻ മരിക്കും അതുറപ്പാ… എന്നാലും അമ്മയ്ക്കു വേണ്ടി, അവനെ കൊന്നിട്ടേ ഞാൻ ചാവൂ… പിന്നെ ഞങ്ങൾക്ക് നാലാൾക്കും ഒന്നിച്ചു കഴിയാലോ…

നാലാളോ….

അതെ, ഞാനും അച്ഛനും, പെങ്ങളും അമ്മയും, ഞാനില്ലാതായാൽ ,രണ്ട് ദിവസം പട്ടിണി കിടക്കുമ്പോ അമ്മയും ഞങ്ങൾക്കരികിലേക്കു വരില്ലെ, പലപ്പോഴും തോന്നിയിട്ടുണ്ട് അങ്ങു പോയാലോ എന്ന്, പക്ഷെ ഈ കൈ കൊണ്ട്, അമ്മയെ,

അരവിന്ദ് എന്നാ ഞാൻ പോയി കിടക്കട്ടെ,

അതു പറഞ്ഞു കൊണ്ട് അവൾ മുറിയിലേക്കോടി, ഓടുമ്പോയേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.  മുറിയിലെത്തിയതും അവൾ പൊട്ടിക്കരഞ്ഞു പോയി. കരഞ്ഞു കരഞ്ഞ് എപ്പോഴോ ഉറങ്ങി.

?????

പുതിയ പുലരി ഒരു ദുരന്ത വാർത്തയുമായാണ് അർച്ചനയെ വരവേറ്റത്. കൊലപാതക പരമ്പരയിൽ മൂന്നാമത്തെ തിരശീലയും ഉയർന്നു. കുമാരസാമിക്കരികിൽ ഒരു വീട്ടിലാണ് സംഭവം അരങ്ങേറിയത്.

രാവിലെ തന്നെ ധൃതി പിടിച്ച് ഒരുങ്ങി അവൾ , അവിടേക്കു തിരിച്ചു. കാറിൽ ഇരിക്കുമ്പോയും അവൾക്ക് ഭ്രാന്ത് പിടിക്കുകയായിരുന്നു. തലവേദനയാകുന്ന ഈ കേസ്, പ്രതികളെ പിടിക്കാനാവാത്ത അമർഷം കൊണ്ട് മുഷ്ടികൾ മടക്കി സീറ്റിൽ തന്നെ അവൾ കുത്തി.

അവളെ ഏറെ കുഴപ്പിച്ച ചിന്ത പത്രമാധ്യമങ്ങളെ എങ്ങനെ നേരിടും എന്നതു തന്നെയായിരുന്നു. മൂർച്ചയേറിയ വാക്കുകൾ കൊണ്ട് അവർ തന്നെ ചിത്രവധം ചെയ്യും എന്നവൾക്ക് നല്ല പോലെ അറിയാം.

70 Comments

  1. Evde cherkkaaa ….inn varum nn paranjitt aaale pattikkaaano

Comments are closed.