The Hidden Face 3
Author : Pranaya Raja | Previous Part
താഴേക്കു നോക്കും തോറും ഒരു മരവിപ്പ്, ഒരു തരം ദേഷ്യം. തന്നിലുണരുന്ന വികാരം അതവനു തന്നെ അറിയില്ല. അവിടെ മുട്ടിൽ ഇരുന്നു കൊണ്ട് അവൻ അലറി വിളിച്ചു, പതിയെ അതൊരു പൊട്ടിക്കരച്ചിലായി മാറി.
ഭൂമിക്കും ആകാശത്തിനും ഇടയിൽ, ആ പതിനാലു നില കെട്ടിടത്തിനു മുകളിൽ, പൂർണ്ണ ചന്ദ്രനെ സാക്ഷിയാക്കി ദുഖങ്ങളുടെ കെട്ടവൻ അഴിച്ചു വിട്ടു. ഏറ്റു വാങ്ങിയ അവഗണനയും, പരിഹാസവും തളർത്തിയ ഒരു പാവം പോരാളി, ജിവിതമെന്ന യുദ്ധക്കളത്തിൽ ഏവരും പോരാളികൾ തന്നെയല്ലെ.
അവിടെ നിന്നും തിരിച്ചിറങ്ങുമ്പോൾ അവനറിയാതെ അവിടുത്തെ ഫില്ലറിൽ ശക്തമായി മുഷ്ടി മടക്കി കുത്തി. അതെന്തിനു ചെയ്തു എന്നവനും അറിയില്ല. ആ സമയത്തെ അവൻ്റെ മാനസിക അവസ്ഥയാവാം.
അവനൊരു ധീരനാണ്, ശക്തനായ മനുഷ്യൻ അതു പറയാതിരിക്കാൻ വയ്യ. ഇക്കണ്ട അവഗണനയും പരിഹാസവും ഏറ്റുവാങ്ങിയിട്ടും , തോറ്റു കൊടുക്കാതെ മുന്നോട്ട് പൊരുതി ജീവിക്കുന്ന അവനെയല്ലെ ഒരു പോരാളിയായി കാണേണ്ടത്.
കൺമുന്നിൽ കാണുന്നതും കാണാത്തതുമായ ഒത്തിരി ശത്രുക്കളെ നേരിട്ട് ഒരു ഭീരുവിനെ പോലെ ജീവനൊടുക്കാതെ, അപമാനഭാരവും പേറി, അവൻ വീണ്ടും പടപൊരുതുവാൻ തീരുമാനിച്ചു. ഒരു പെണ്ണിൽ നിന്നും അപമാനം അതാദ്യഭായാണെന്ന് മറച്ചു വെക്കാതെ തന്നെ.
തിരികെ വീട്ടിലേക്കു പോകുമ്പോൾ അവൻ്റെ മുഷ്ടി നല്ല പോലെ വേദനയെടുക്കുന്നുണ്ടായിരുന്നു. ബൈക്ക് ആക്സിലറേറ്റർ കൊടുക്കുവാൻ തന്നെ പാടായിരുന്നു. ഒരു വിധം അവൻ വിടെത്തിയത് തന്നെ.
നേരെ അമ്മയ്ക്കരികിൽ ചെന്നു. ആ കട്ടിലിനരികിൽ കസേരയിൽ ഇരുന്നു. തല അമ്മയുടെ വയറിലേക്കു ചായ്ച്ച് ഉറക്കത്തെ വരവേൽക്കാൻ ശ്രമിച്ചു. അപ്രതിക്ഷിതമായി അമ്മയുടെ കൈകൾ തൻ്റെ ശിരസിൽ അമർന്നപ്പോൾ ഭൂമിയിലെ ഏറ്റവും ശാന്തമായ അനുഭൂതി അവൻ നുകർന്നു. പതിയെ അവൻ ഉറങ്ങി.
?????
അതി രാവിലെ അർച്ചനയുടെ ഫോൺ നിർത്താതെ റിംഗ് ചെയ്യുകയായിരുന്നു. ഉറക്കപ്പാച്ചിൽ അവൾ ആ കോളെടുത്തു.
മാഡം,
ആ രാജൻ എന്താടോ ഇത്ര രാവിലെ,
അത് നമ്മുടെ അരവിന്ദൻ,
ആ പേരു കേട്ടതും അവളൊന്നു ഞെട്ടി, അവൻ പറഞ്ഞതു മുഴുവൻ കേട്ടതും അവൾ വേഗം മുഖമൊന്നു കഴുകി, പല്ലു തേച്ച ഉടനെ യുണിഫോം അണിഞ്ഞ് , പുറത്തു കണ്ട ഓട്ടോയിൽ കയറി ,
Kitti profile pic
Kadha kollam oru feel onde.next part waiting. Oru doubt ee sitel profil pic edunna eganaya ennu parange tharuvo??
❤️❤️❤️❤️