?The Hidden Face 3? [ പ്രണയരാജ] 645

മലപ്പുറത്ത് ഒരു ഐസ് ഫാക്ട്രി, I 5 I എന്ന പേരിൽ പ്രവർത്തിക്കുന്ന ഐസ് ഫാക്ട്രിക്കരികിൽ ഒരു ബൈക്ക് വന്നു നിന്നു. ബൈക്ക് ആരുടെയും കണ്ണിൽ പെടാത്ത രീതിയിൽ മറച്ചു വെച്ച ശേഷം , അവൻ ചുറ്റും നോക്കി.

പതിയെ മതിൽ ചാടി കടന്ന് ഐസ് ഫാക്ടറിയാലേക്കവൻ പ്രവേശിച്ചു. അവൻ്റെ മുഖത്ത് വല്ലാത്ത ഭയം തളം കെട്ടിയിരുന്നു. വിയർപ്പു കണങ്ങളാൽ മുഖം ഈറനണിഞ്ഞു. വളരെ ശ്രദ്ധയോടെ അവൻ നടന്നത്.

പതിയെ പതിയെ അവൻ ഫാക്ടറിയുടെ ഉള്ളിൽ എത്തി.  അവിടെ ഒരു മറവിൽ നിന്നും അവൻ എല്ലാം ശ്രദ്ധയോടെ നോക്കി. അസാധാരണമായ ഒന്നും അവൻ്റെ കണ്ണിൽ പതിഞ്ഞിരുന്നില്ല. തനിക്കു കിട്ടിയ ഇൻഫർമേഷൻ തെറ്റാൻ ഇടയില്ല എന്നത് അവനെ കൂടുതൽ വിഷമിച്ചു.

ഇതിനു മുന്നെ ആ ആൾ തന്നെ ഇൻഫർമേഷൻ എല്ലാം കൃത്യമായിരുന്നു. അതിനർത്ഥം തൻ്റെ കണ്ണുകൾ കപളിക്കപ്പെട്ടിരിക്കുന്നു. അതെ ഈ കാണുന്നതല്ല സത്യം മറ്റെന്തോ എവിടെയോ ഒളിഞ്ഞു കിടക്കുന്നുണ്ട് അതു താൻ കണ്ടെത്തണം എന്നവൻ്റെ മനസു മന്ത്രിച്ചു.

അവൻ അവിടെയാകെ തൻ്റെ കണ്ണുകൾ കൊണ്ട് പരതി , ഒന്നും കണ്ടെത്താനാവാതെ നിൽക്കുമ്പോൾ ഒരു കർട്ടൻ നീക്കി ഒരാൾ വന്നു. ആ സമയം അവൻ കണ്ടു ആ മറയ്ക്കപ്പെട്ട വഴി. അവൻ അവിടേക്കു കടക്കാനുള്ള വഴികൾ ആലോചിച്ചു കൊണ്ടിരുന്നു.

പതിയെ പതിയെ ഓരോ മുറവുകൾ പിടിച്ച് വളരെ ശ്രദ്ധയോടെ അവൻ, അവൻ കർട്ടനരികിലെത്താൻ ശ്രമിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അവൻ ആ കർട്ടനരികിലെത്തി. ചുറ്റും നോക്കിയ ശേഷം ആരും ശ്രദ്ധിക്കുന്നില്ല എന്ന ഉറപ്പു വരുത്തിയ ശേഷം അവൻ കർട്ടൻ നീക്കി അകത്തേക്കു കയറി,

വാതിൽ പോലും ഇല്ലാത്ത ആ ഭാഗം ഒരു കർട്ടനാൽ മാത്രം മറച്ചു വെച്ചിരിക്കുകയാണ്. പക്ഷെ ഒറ്റ നോട്ടത്തിൽ ഇതൊരിക്കലും മനസിലാവില്ല. അവൻ പതിയെ അകത്തേക്കു നീങ്ങി. സുരക്ഷിതമായ ഒരു മറ കണ്ടെത്തിയ ശേഷം അവൻ അകത്തെ കാഴ്ചകൾ വീക്ഷിച്ചു.

കാഴ്ച്ചകൾ കണ്ട അവൻ ഞെട്ടി വിറച്ചു , ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച്ചകളാണവൻ അവിടെ കണ്ടത്. അവൻ തൻ്റെ ബാഗിൽ നിന്നും ഹാൻഡ് കാം എടുത്ത് പതിയെ എല്ലാം പകർത്താൻ ആരംഭിച്ചു.

ഐസ് ഫാക്ടറിക്കുള്ളിലെ രഹസ്യ ഐസ് ഫാക്ടറി. ആയുധങ്ങൾ, ഡ്രഗ്സ് എല്ലാം ഉണ്ടിവിടെ. Ak 47 നല്ല വൃത്തിയായി പോളിത്തീൻ കവർ ഉപയോഗിച്ച് പൊതിഞ്ഞ് ഐസ് ആക്കാൻ വെച്ചിരിക്കുന്ന പാത്രത്തിലെ വെളത്തിലേക്ക് വെക്കുന്നു ശേഷം അതിനെ തണുപ്പിക്കാൻ വെക്കുന്നു. ആയുധങ്ങളും മയക്കുമരുന്നുകളും കടത്താനുള്ള പുതിയ വഴികൾ.

പെട്ടെന്ന് അവൻ്റെ തലയ്ക്കു പിന്നിൽ ശക്തമായ ഒരടി കൊണ്ടു, കണ്ണിൽ ഇരുട്ടു കയറി. ബോധം മറഞ്ഞ അവൻ നിലം പതിച്ചു.

?????

Updated: January 26, 2021 — 10:16 pm

34 Comments

  1. Kitti profile pic

  2. Kadha kollam oru feel onde.next part waiting. Oru doubt ee sitel profil pic edunna eganaya ennu parange tharuvo??

  3. ❤️❤️❤️❤️

Comments are closed.