എന്താ മാഡം,
രാജൻ ഇന്ന് അമ്മ ഇവിടെ വന്നപ്പോൾ എന്തെങ്കിലും ഉണ്ടായോ…
ഏയ് ഒന്നുമില്ല, എന്തു പറ്റി മാഡം.
ഇവിടെ വന്നു പോയതിൽ പിന്നെ അമ്മയിൽ വല്ലാത്ത ഒരു മാറ്റം.
ഇല്ല മാഡം ഞാനും അമ്മയുടെ കൂടെ ഉണ്ടായിരുന്നു. അരവിന്ദനെ കണ്ടു. അവൻ്റെ അമ്മയെയും കണ്ട ശേഷം ഞങ്ങൾ തിരിച്ചു പോയത്.
വീടെത്തിയത് അമ്മ അറിഞ്ഞിരുന്നില്ല അല്ലേ…
അതെ മാഡം, ഞാൻ വിളിച്ചപ്പോയാ അമ്മ വീടെത്തിയത് തന്നെ അറിഞ്ഞത്.
ആ വാക്കുകൾ അവൾക്ക് ഒരു കൃത്യത പകർന്നു. ഇവിടെ വെച്ച് എന്തോ ഒന്നു നടന്നിട്ടുണ്ട് , അതറിഞ്ഞേ മതിയാകൂ… അതിനാണ് അമ്മയെ ഇവിടേക്കു കൊണ്ടു വന്നത്.
അവൾ പതിയെ കാറിൻ്റെ ഡോർ തുറന്ന് അമ്മയെ തട്ടി വിളിച്ചതും , അമ്മ ഒന്നു ഞെട്ടി, ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
എന്തു പറ്റി അമ്മേ….
ഒന്നുമില്ല, മോളെ,
വാ… ഇറങ്ങ് ,
അമ്മ പുറത്തേക്ക് നോക്കിയതും ശരിക്കും ഞെട്ടി അരവിന്ദൻ്റെ വീട്, എന്തു ചെയ്യണം എന്നറിയാത്ത നിമിഷം. ആ ഞെട്ടൽ അർച്ചനയും കണ്ടു.
എന്താ… അമ്മേ….
അല്ല നമ്മൾ എന്താ ഇവിടെ,
അരവിന്ദനെ ഒന്നു കാണാമെന്നു കരുതി.
എന്നാ മോൾ കണ്ടിട്ട് വാ…
അമ്മയും വാ….
അമ്മയ്ക്കു ചെറിയ തലവേദന
അമ്മേ….
ആ സമയം അകത്തു നിന്നും പാത്രങ്ങൾ വീഴുന്ന ശബ്ദവും , അലർച്ചയും കേട്ടതും ലക്ഷ്മിയമ്മ അർച്ചനയെ തള്ളി മാറ്റി അകത്തേക്കോടി. അമ്മയുടെ മാറ്റം അവളെയും അമ്പരിപ്പിച്ചു. അവളും അമ്മയ്ക്കു പിറകെ ഓടി.
അരവിന്ദൻ്റെ അമ്മ അവൻ്റെ കഴുത്തിന് പിടിച്ചു നിൽക്കുകയാണ്, അവൻ്റെ കണ്ണുകൾ പുറത്തേക്കുന്തിയിട്ടുണ്ട്. ചോറു പാത്രം നിലത്ത് ചിതറി കിടക്കുന്നു. ആ കാഴ്ച്ച കണ്ട ലക്ഷ്മിയമ്മ….
ആരതി…..
വിടെടി…. എൻ്റെ കൊച്ചിനെ,
അതു പറഞ്ഞു കൊണ്ട് അവൻ്റെ അമ്മയുടെ കൈക്കു കയറി പിടിച്ചു.അവൻ്റെ കഴുത്തിൽ നിന്നും കൈ വിടുവിച്ച ശേഷം, ലക്ഷ്മിയമ്മ അവൻ്റെ മുഖത്ത് തുടരെ തുടരെ ഉമ്മകൾ കൊണ്ട് മൂടി. അതു കണ്ടു വന്ന അർച്ചനയും ഞെട്ടി.
അമ്മേ…..
അർച്ചനയുടെ വിളിയാണ് ലക്ഷ്മിയമ്മയെ അവനിൽ നിന്നും അടർത്തി മാറ്റിയത്.
Kitti profile pic
Kadha kollam oru feel onde.next part waiting. Oru doubt ee sitel profil pic edunna eganaya ennu parange tharuvo??
❤️❤️❤️❤️