അത് മോളെ, ഞാൻ,
എന്താ അമ്മയ്ക്കു വയ്യേ…
അതും പറഞ്ഞ് അവൾ അമ്മയുടെ നെറ്റിയിൽ കൈ വെച്ചു നോക്കി, ആ കൈ തട്ടി മാറ്റി കൊണ്ട് അമ്മ പറഞ്ഞു.
എനിക്കൊരു കൊഴപ്പവും ഇല്ല നി പുറത്തു നിന്നു കഴിച്ചോ…
അപ്പോ അമ്മ എന്തു കഴിക്കും.
എനിക്കൊന്നും വേണ്ട,
അതെന്താ… രാവിലെ ഒരു കൊഴപ്പവും ഇല്ലായിരുന്നല്ലോ…
ഇപ്പോഴും ഇല്ല.
അവൾ കുറച്ചു നേരം ഒന്നു ചിന്തിച്ചു, പിന്നെ പതിയെ പറഞ്ഞു.
അരവിന്ദൻ്റെ വീട്ടിൽ പോകുന്ന വരെ ഒരു കൊഴപ്പവും ഇല്ലായിരുന്നല്ലോ….
അതു കേട്ടതും അമ്മ ഒന്നു ഞെട്ടി, അതവൾ ശ്രദ്ധിച്ചു. എന്തോ ഒരു സംശയം കരടായി അവളുടെ മനസിൽ കയറി കൂടി.
എന്നാ അമ്മയും വാ… നമുക്ക് പുറത്തു നിന്നു കഴിക്കാം.
എനിക്കു വേണ്ട എന്നു പറഞ്ഞില്ലെ
എന്നാ എനിക്കും വേണ്ട ഞാൻ ഓഫീസിലേക്കു പോട്ടെ,
ഈ പെണ്ണിനെ കൊണ്ട്, ഞാൻ വരാം
അമ്മയെ നോക്കി അവൾ പുഞ്ചിരിച്ചു.
?????
ഒരു ഹോട്ടലിൽ ചെന്ന് അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു. അവൾ തന്നെയാണ്, ഭക്ഷണം ഓഡർ ചെയ്തത്. ഭക്ഷണത്തെ നിന്ദിക്കുന്നത് ഇഷ്ടമല്ലാത്ത അമ്മ വറ്റുകൾക്ക് ഇടയിൽ കളം വരച്ച് കളിക്കുന്നതും, പേരിന് കുറച്ചു വറ്റുകൾ നുള്ളി തിന്നുന്നതും സംശയത്തോടെ അർച്ചന നോക്കി.
വേഗത്തിൽ ഭക്ഷണം കഴിച്ച അർച്ചന , കൈ കഴുകി വരാം എന്നു പറഞ്ഞ് അവിടെ നിന്നും പോയി. കൈ കഴുകിയ ശേഷം രാജനെ കണ്ടു സംസാരിച്ച ശേഷമാണ് അവൾ അമ്മയ്ക്കരികിൽ എത്തിയത്. ഭക്ഷണം മതിയാക്കിയ അമ്മയോട് കൂടുതൽ ഒന്നും പറയാതെ, അവൾ വേഗം ബില്ലടച്ചു.
കാറിൽ കയറി അവർ തിരിച്ചു യാത്രയായി, ഈ സമയമത്രയും അവൾ അമ്മയെ തന്നെ നോക്കുകയായിരുന്നു. അമ്മയുടെ ഓരോ ചലനവും അവൾ ശ്രദ്ധിച്ചു. ഗഹനമായ ചിന്തയിൽ മുഴുകിയ അമ്മ മകൾ തന്നെ സംശയത്തിൻ്റെ കണ്ണിലൂടെ നോക്കിയതറിഞ്ഞില്ല.
വണ്ടി നേരെ ചെന്നു നിന്നത് അരവിന്ദൻ്റെ വീട്ടിലായിരുന്നു. എന്നാൽ ലക്ഷ്മിയമ്മ ഒന്നും അറിഞ്ഞില്ല.
മാഡം.
രാജൻ വിളിച്ചതും, മിണ്ടരുതെന്ന് അർച്ചന ആംഗ്യം കാട്ടി. രാജനും ഒരു പുഞ്ചിരിയോടെ അനുസരിച്ചു. അവൾ അമ്മയെ തന്നെ കുറച്ചു നേരം വീക്ഷിച്ചു ,ഒരു മാറ്റവും ഇല്ല എന്നു കണ്ടതും അവളുടെ സംശയങ്ങൾക്ക് ആക്കം കൂടി.
രാവിലെ ഒരു കുഴപ്പവും ഇല്ലായിരുന്ന അമ്മയ്ക്ക് എന്തു പറ്റി, എന്ന ചിന്ത അവളെ വിവശയാക്കി. അരവിന്ദൻ്റെ വീട്ടിൽ വന്നതിൽ പിന്നെയാണ് ഈ മാറ്റം. അതാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും . അവൾ രാജനോട് പുറത്തിറങ്ങാൻ പറഞ്ഞു. ഒപ്പം അവളും ഇറങ്ങി.
Kitti profile pic
Kadha kollam oru feel onde.next part waiting. Oru doubt ee sitel profil pic edunna eganaya ennu parange tharuvo??
❤️❤️❤️❤️