എൻ്റെ പ്രതികാരം തീരണമെങ്കിൽ എൻ്റെ കൊച്ച് അവളുടെ കഴുത്തിൽ താലി കെട്ടണം, പക്ഷെ എങ്ങനെ, അരവിന്ദൻ ഒരു പാവമാണ്, അർച്ചനയ്ക്ക് അവനോടു പുച്ഛവും. ഇതിൽ ഞാനെന്തെങ്കിലും ചെയ്തേ മതിയാകൂ….
?????
ഓഫീസിൽ അർച്ചന, തിരക്കിട്ട പണിയിലാണ്, ആ കേസിനു പിറകെ തന്നെ, ഫോണിലൂടെ എല്ലാം വിളിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും വലിയ കാര്യമൊന്നുമില്ല. വല്ലാത്ത ഒരവസ്ഥ. എവിടെ തുടങ്ങിയാലും തുടങ്ങിയ ഇടത്തു തന്നെ വന്നു നിൽക്കുന്നു.
ഇത്രയും തലവേദന പിടിച്ച ഒരു കേസ് തൻ്റെ ജീവിതത്തിൽ വേറെയില്ല. എന്തു ചെയ്യണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഒരു ക്യൂ , ഒരേ… ഒരു ക്യൂ കിട്ടിയാൽ അവൻമാർ കുടിച്ച മുലപ്പാൽ വരെ ഞാൻ കക്കിക്കും.
എന്തോ ഓഫിസിൽ ഇരിക്കാൻ മുഡ് തോന്നിയില്ല. അവൾ ഭക്ഷണം കഴിക്കാൻ വീട്ടിൽ പോകാമെന്നു തീരുമാനിച്ചു. രാജനെയും വിളിച്ച് അവൾ വീട്ടിലേക്കു യാത്രയായി.
വീട്ടിലെത്തിയതും അമ്മേ… എന്നവൾ പല ആവർത്തി വിളിച്ചിട്ടും മുറിയിൽ ഉണ്ടായിരുന്ന ലക്ഷ്മിയമ്മ അറിഞ്ഞിരുന്നില്ല. അവർ ഗഹനമായ ചിന്തയിലായിരുന്നു. വിളിച്ചിട്ടും അമ്മയെ കാണാത്തതു കൊണ്ട് അവൾ മുറിയിലേക്കു ചെന്നു. അവിടെ എന്തോ ആലോചിച്ചിരിക്കുന്ന അമ്മയെ നോക്കി അമ്മേ… എന്നവൾ വിളിച്ചു.
മനസ് പാറി പറക്കുന്നതിനാലാവാം ആ ശബ്ദം ഒന്നും അവരുടെ കാതിൽ അലയടിച്ചിരുന്നില്ല. അതു കൂടെ കണ്ടപ്പോ എന്താണെന്നറിയാതെ ഭയന്ന അർച്ചന അമ്മയുടെ ഷോൾഡറിൽ കൈ വെച്ചതും ലക്ഷ്മിയമ്മ ഒന്നു ഞെട്ടി,
എന്താ അമ്മേ….
പെട്ടെന്ന് അർച്ചനയെ കണ്ട വെപ്രാളം മറയ്ക്കാൻ അവരും പാടു പെട്ടു. അവർ തൻ്റെ സാരി തുമ്പ് കൊണ്ട് മുഖം തുടച്ചു. ഇതെല്ലാം ഒരു പോലീസുക്കാരിയുടെ കണ്ണിലൂടെയാണ് അർച്ചന നോക്കിയത്.
എന്താ… അമ്മേ ഒരു കള്ളത്തരം.
എന്തു കള്ളത്തരം , നീയെന്താ പറയുന്നെ,
അമ്മ എന്തിനാ പതറുന്നത്,
ഞാനോ, നീയെന്താ എൻ്റെ അടുത്ത് പോലീസു കളിക്കാ…
അതല്ല അമ്മേ…ഞാൻ,
നീയെന്താ നേരത്തെ,
നേരത്തെയോ…. ഊണു കാലമായി, വേഗം എനിക്ക് എന്തേലും തന്നേ…
അതു കേട്ടതും ലക്ഷ്മിയമ്മ ഒന്നു കൂടെ പതറി, ഒന്നും വച്ചുണ്ടാക്കിയിട്ടില്ല. അവിടെ നിന്നും വന്നതിൽ പിന്നെ ഈ മുറിയിൽ തന്നെയായിരുന്നു. അവളോട് എന്തു പറയും എന്നറിയാതെ വിവശയായി നിൽക്കുകയാണ് ലക്ഷ്മിയമ്മ
എന്താ അമ്മയ്ക്കെന്താ പറ്റിയത്.
അത് മോളെ ഞാൻ,
എന്താ….
അത് മോളെ ഇന്നു നീ.. പുറത്തു നിന്ന് കഴിച്ചോ…
എന്താ ഇവിടെ ഒന്നും ഉണ്ടാക്കിയില്ലെ,
Kitti profile pic
Kadha kollam oru feel onde.next part waiting. Oru doubt ee sitel profil pic edunna eganaya ennu parange tharuvo??
❤️❤️❤️❤️