?The Hidden Face 3? [ പ്രണയരാജ] 646

ലക്ഷ്മിയമ്മ, അവരുടെ അലർച്ച കേട്ട് ഒന്നു ഭയന്നിരുന്നു. എന്നാലും അവർ ആ സ്ത്രീയെ സൂക്ഷിച്ചു നോക്കി, കണ്ടു പരിചയമുള്ള ആ മുഖത്തെ, അവർ ഓർത്തെടുക്കാൻ ശ്രമിച്ചു. പെട്ടെന്ന് ലക്ഷ്മിയമ്മയുടെ മിഴികളിൽ ഭയവും, കണ്ണുനീരും ഒരു പോലെ തെളിഞ്ഞു. അവരുടെ ചുണ്ടുകൾ നിശബ്ദമായി മന്ത്രിച്ചു.

ആരതി,

ഒരു നിമിഷം ലക്ഷ്മിയമ്മയുടെ കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങി, വിയർപ്പുകണങ്ങൾ മുഖത്താകെ നിറഞ്ഞു. അവിടെ നിന്നും പോകാൻ മനസ് പിടിച്ചു വലിക്കുന്ന പോലെ അവർ പുറത്തേക്കോടി.

അതേ സമയം അമ്മയുടെ ശബ്ദം കേട്ട്, ആവതില്ലാതെയും ചുമരിൽ താങ്ങി മുറിയിലേക്കു വന്ന അരവിന്ദൻ ലക്ഷ്മിയമ്മയെ തട്ടി, നിലം പതിച്ചു

അയ്യോ മോനെ…..

ആ അമ്മ അറിയാതെ വിളിച്ചു പോയി. രാജനും ലക്ഷ്മിയമ്മയും ചേർന്ന് അവനെ അവൻ്റെ മുറിയിൽ കൊണ്ടു പോയി കിടത്തി.

പാവം അരവിന്ദൻ,

രാജനത് പറയുമ്പോ അരവിന്ദൻ്റെ ശിരസിൽ ഒന്ന് കയ്യോടിച്ച ശേഷം ലക്ഷ്മിയമ്മ പറഞ്ഞു.

നമുക്കു പോകാം.

രാജനും അതിനു തലയാട്ടി, അവർ അവിടെ നിന്നും യാത്രയായി.

?????

വീടെത്തിയത് പോലും ലക്ഷ്മിയമ്മ അറിഞ്ഞിരുന്നില്ല. രാജൻ വിളിച്ചപ്പോയാണ് അവർ ചിന്തകളിൽ നിന്നും ഉണർന്നത്. കാറിൽ നിന്നും വേഗം ഇറങ്ങി, രാജന് പോകാനുള്ള അനുവാദവും നൽകി, അവർ വീടിനകത്തു കയറി. തൻ്റെ മുറിയിൽ കയറി കിടന്നു.

കണ്ണുകൾ അടയ്ക്കുമ്പോൾ ആ ചെകുത്താൻ്റെ മുഖമാണ് ഓർമ്മ വരുന്നത്. പ്രഭാകര വർമ്മ. ഫാൻ കറങ്ങുന്നുണ്ടെങ്കിലും ലക്ഷ്മിയമ്മയ്ക്ക് ചൂടനുഭവപ്പെട്ടു. പഴയ കാല ഓർമ്മകളുടെ തീച്ചൂളയിൽ അവർ വെന്തുരുകി.

ആരതി അവളെ ഈ കോലത്തിൽ, ഒരിക്കലും ചിന്തിച്ചിരുന്നില്ല. ആ ചതിയൻ്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട് ഇഷ്ടപ്പെട്ടവൻ്റെ കൂടെ ഓടിപ്പോയ അവളെ പിന്നെ ഇന്നാണ് കാണുന്നത്. അന്നവൾ എന്നോട് പറഞ്ഞത് ഞാൻ വിശ്വസിക്കാത്തതിൻ്റെ ഫലം ഇന്നും അനുഭവിക്കുന്നു.

അരവിന്ദനെ കണ്ടപ്പോയെ മനസു പറഞ്ഞിരുന്നു. സത്യാ… എൻ്റെ കുട്ടിയാ അത്, എൻ്റെ ആരതിയുടെ മകൻ, മുറ നോക്കിയാ എൻ്റെ അർച്ചനയുടെ മുറച്ചെറുക്കൻ.

ആ സമയം ആ അമ്മയുടെ കണ്ണുകളിൽ ഭയം നിഴലിച്ചു. അർച്ചന, അവൾ ഇതൊരിക്കലും അറിയാൻ പാടില്ല. ഒന്നും അറിയാതെ തന്നെ അവനെ ശത്രുവായവൾ കണ്ടു. ഇതറിഞ്ഞാൽ, എൻ്റെ പാവം കുട്ടിയെ അവൾ വെറുതെ വിടില്ല.

പ്രഭാകര വർമ്മേ… തനിക്കു നേരെ ഉള്ള രണ്ടായുധവും എൻ്റെ കയ്യിലുണ്ട് , അതു രണ്ടും ഒന്നു ചേർന്നാൽ വജ്രായുധമാകും അന്നു ഞാൻ വരും തൻ്റെ മുന്നിൽ, എന്നോടും ആരതിയോടും ചെയ്തതിനെല്ലാം പകരം വീട്ടാൻ.

Updated: January 26, 2021 — 10:16 pm

34 Comments

  1. Kitti profile pic

  2. Kadha kollam oru feel onde.next part waiting. Oru doubt ee sitel profil pic edunna eganaya ennu parange tharuvo??

  3. ❤️❤️❤️❤️

Comments are closed.