ശരി മാഡം.
രാജൻ അമ്മയെയും കൊണ്ട് അരവിന്ദൻ്റെ വീട്ടിലേക്കു പോയി. വീടിനു മുന്നിൽ കാർ നിർത്തിയതും അവർ ഇരുവരും ഇറങ്ങി.
വരു… അമ്മേ…
രാജൻ മുന്നിൽ നടന്നു. രാജനു പിറകെ അമ്മയും ഉമ്മറ വാതിൽ ചാരായിട്ടെ ഉള്ളു. ആദ്യം കണ്ട മുറിയിലേക്കു രാജൻ കയറിയതും അമ്മയും കയറി. കട്ടിലിൽ അരവിന്ദൻ കിടക്കുന്നുണ്ടായിരുന്നു. നല്ല മയക്കത്തിലാണ്. അവനരികിൽ ലക്ഷ്മിയമ്മ ഇരുന്നു.
മുഖത്തും ദേഹത്തും തിണർത്ത പാടുകൾ കാണാം, ദേഹത്തവിടെ അവിടെയായി ചോര കല്ലിച്ചിട്ടുമുണ്ട്. അവൻ്റെ ആ കിടത്തം ആ അമ്മയുടെ കണ്ണുകളേയും ഈറനണിയിച്ചു. അവർ പതിയെ അവൻ്റെ മുടികളിൽ തഴുകുമ്പോൾ അവൻ അബോധാവസ്ഥയിൽ മന്ത്രിച്ചു.
അമ്മേ…..
ഒരമ്മയുടെ വാത്സല്യം അവരിലും ഉടലെടുത്തിരുന്നു. ഹൃദയത്തെ സ്പർഷിച്ച വിളിയായിരുന്നു അത്.
മയക്കത്തിലാ… മരുന്നിൻ്റെ ക്ഷീണം.
രാജേട്ടൻ പറഞ്ഞതു കേട്ട് അമ്മയൊന്നു തലയാട്ടി, ശേഷം എന്തോ ഒരു ഉൾപ്രേരണയാൽ അവൻ്റെ നെറ്റിയിൽ ഒരു സ്നേഹചുംബനം അവർ അർപ്പിച്ചു.
ആ…. അയ്യോ… എന്നെ കൊല്ലല്ലേ….
ഒരു സ്ത്രീയുടെ അലർച്ച അവിടെ മുഴങ്ങിയതും ലക്ഷ്മിയമ്മ ഭയന്നു. അതു കണ്ട രാജേട്ടൻ പറഞ്ഞു.
പേടിക്കണ്ട അമ്മേ…. അത് അരവിന്ദൻ്റെ അമ്മയാണ്.
എനിക്കവരെ ഒന്നു കാണണം,
രാജേട്ടനും അമ്മയും അരവിന്ദനെ വിട്ട്, അവൻ്റെ അമ്മയുടെ മുറി ലക്ഷ്യമാക്കി നടന്നു.
ആ മുറിയിൽ നിന്നും അരവിന്ദൻ്റെ അമ്മയുടെ ശബ്ദം കേൾക്കാം. അവർ പതിയെ ആ മുറിയുടെ വാതിൽ തുറന്നു അകത്തു കയറി. അവർ കട്ടിലിൽ കിടക്കുന്ന സ്ത്രീയെ ഒന്നു നോക്കി. എന്തോ ഒരു പരിചയം ലക്ഷ്മിയമ്മയ്ക്ക് തോന്നാതിരുന്നില്ല. എന്നാൽ ആളെ പിടി കിട്ടിയതുമില്ല.
പതിയെ അവർ അരവിന്ദൻ്റെ അമ്മയ്ക്കരികിലേക്കു പോയി, രാജൻ വാതിലിനരികിലും. ആ കട്ടിലിൽ കിടക്കുന്ന സ്ത്രീയെ ലക്ഷ്മിയമ്മ നോക്കി, നല്ല പരിചയം എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.
ലക്ഷ്മിയമ്മയെ കണ്ടതും അരവിന്ദൻ്റെ അമ്മ കരയാൻ തുടങ്ങി. ഭയന്നു വിറച്ച ആ അമ്മയ്ക്ക് എന്തു ചെയ്യണം എന്നറിയുന്നുണ്ടായിരുന്നില്ല.
അയ്യോ…. മോനെ…..
എന്നെ കൊല്ലുന്നേ ……
മോനെ…..
അമ്മയുടെ കരച്ചിൽ മുറിയിൽ കിടക്കുന്ന അരവിന്ദൻ്റെ കാതിൽ അലയടിച്ചിരുന്നു. തളർന്നു കിടന്നവൻ്റെ ജീവശ്വാസം ആണ് ആ അമ്മ. അവൻ്റെ മിഴികളെ തുറപ്പിക്കാൻ ആ ശബ്ദത്തിനു കഴിവുണ്ടായിരുന്നു.
Kitti profile pic
Kadha kollam oru feel onde.next part waiting. Oru doubt ee sitel profil pic edunna eganaya ennu parange tharuvo??
❤️❤️❤️❤️