?The Hidden Face 3? [ പ്രണയരാജ] 646

അമ്മേ… നാളെ അമ്മയുടെ മോനെ ഒരുത്തൻ വെട്ടാൻ വന്നാ അമ്മ പോലിസിനെ വിളിക്കോ…

വിളിക്കും,

അപ്പോ മോൻ വെട്ടു കുടുങ്ങി മരിച്ചതിനു ശേഷം ഞങ്ങൾ വന്നു കേസ് എടുത്താ പോരെ,

മോളെ,

അതെ , നിങ്ങളുടെ മോനും റൗഡിയും തമ്മിലുള്ള പ്രശ്നത്തിന് ഞങ്ങൾ എന്തിനാ ഞങ്ങളുടെ തടി കേടാക്കുന്നത്, എന്താ.. ഞങ്ങൾ നിങ്ങളെ പോലെ മനുഷ്യരല്ലെ ഞങ്ങൾക്കും അങ്ങനെ ചിന്തിച്ചൂടെ.

അവളുടെ വാക്കുകൾക്കു മുന്നിൽ ആ അമ്മയുടെ മാത്രമല്ല അവിടെ കൂടിയിരുന്നവരുടെയെല്ലാം തല താഴ്ന്നിരുന്നു.
കൂടുതൽ ഒന്നും പറയാതെ അവൾ അരവിന്ദനെയും കൊണ്ട് ഹോസ്പിറ്റൽ പോയി.

?????

രാവിലെ പത്തു മണിയോടെയാണ് അവൾ തിരിച്ചു വീട്ടിൽ എത്തിയത്. അവളെ കണ്ടതും അമ്മ ചൂടായി.

അർച്ചന…

എന്താ അമ്മേ…

നീ രാവിലെ തന്നെ പറയാതെ എവിടെ പോയതാ…

അത് അമ്മേ… വിട്ടു പോയി , ആ അരവിന്ദനെ റൗഡികൾ തല്ലി,

അയ്യോ എന്നിട്ട്,

എന്നിട്ടെന്ത് അവർക്കു കണക്കിനു കൊടുത്തിട്ടുണ്ട് ഞാൻ, അവനെ കൊണ്ട് ഹോസ്പിറ്റലിൽ പോയി തിരിച്ചു വീട്ടിൽ കൊണ്ടാക്കിയിട്ടാ വരുന്നേ…

എന്നിട്ടാ കൊച്ചിന് വല്ലതും പറ്റിയോ… കുറച്ച് ചതവുണ്ട് ഒരാഴ്ച്ച റസ്റ്റ് എടുക്കാനാ ഡോക്ടർ പറഞ്ഞത്.

കഷ്ടായിപ്പോയി അതിൻ്റെ കാര്യം.

അതൊക്കെ പിന്നെ പറയാം , വേഗം തിന്നാനെന്തേലും എടുത്തേ എനിക്ക് ഓഫിസ് പോണം.

അമ്മ അവൾക്ക് ആഹാരം വിളമ്പി കൊടുത്തു. അതവൾ വേഗത്തിൽ കഴിക്കുകയായിരുന്നു.

മോളെ,

എന്താ….

ഞാനാ കൊച്ചിനെ ഒന്നു പോയി കണ്ടോട്ടെ,

എന്തിനാ… അമ്മേ…

ഒന്നു കണ്ടോട്ടെ, വയ്യാതെ കിടക്കുവല്ലെ ,

ഉം എന്തേലും ചെയ്യ്,

അതു കേട്ടതും അമ്മയുടെ മുഖം പ്രസന്നമായി.

എന്നാ വേഗം പോയി മാറ്റി വാ… രാജൻ എന്നെ ഓഫീസിൽ ഇറക്കിയിട്ട് അമ്മയെ അവനെ കാണിച്ച ശേഷം ഇവിടെ കൊണ്ടാക്കും.

അതു കേട്ടതും അമ്മ വേഗം ഒരുങ്ങാൻ പോയി. ഭക്ഷണം കഴിച്ച് അവൾ കാറിൽ അമ്മയെ കാത്തിരുന്നു. വേഗം വീടു പൂട്ടി അമ്മയും കയറി ഇരുന്നു. കാർ നേരെ ഓഫീസിനു മുന്നിൽ നിർത്തിയതും

രാജൻ,

മാഡം,

അമ്മയെ ഒന്ന് അരവിന്ദനെ കാണിക്കണം, അതിനു ശേഷം താൻ വീട്ടിൽ കൊണ്ടാക്കിയിട്ട് ഇങ്ങോട്ട് പോര്.

Updated: January 26, 2021 — 10:16 pm

34 Comments

  1. Kitti profile pic

  2. Kadha kollam oru feel onde.next part waiting. Oru doubt ee sitel profil pic edunna eganaya ennu parange tharuvo??

  3. ❤️❤️❤️❤️

Comments are closed.