ഓടി വരുന്നവനു നേരെ ഫൈറ്റിംഗ് പൊസിഷനിൽ നിന്നു കൊണ്ടവൾ ചിരിച്ചു. അവൾക്കരികിലേക്ക് അവനെത്തിയതും തൻ്റെ കാൽ 180° ഉയർത്തിയതും. ആ കാലിലെ ബൂട്ട് അവൻ്റെ താടിയെല്ല് തകർത്തിരുന്നു. അവൻ പിറകോട്ടു മറിഞ്ഞു വീണു.
ഇതെല്ലാം കണ്ടു ഭയന്നു വിറച്ചു നിന്ന അഞ്ചാമനെ അവൾ കൈ കൊണ്ട് വരാൻ ആഗ്യം കാട്ടി, അവൻ വരാതെ അവളെ തന്നെ മിഴിച്ചു നോക്കിയതും അവൾ അലറി.
ഇവിടെ വാടാ…
പേടിച്ചരണ്ട പേടമാനെ പോലെ അവൻ , അവൾക്കരികിലേക്ക് ഓടി വന്നു. അവൻ്റെ ചെവിയിൽ പിടിച്ചു ശക്തമായി മുറുക്കി കൊണ്ട് അവൾ പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ടാ പോരായിരുന്നോ….
അതിനവൻ തലയാട്ടിയതും അവൻ്റെ കരണത്തും അവൾ ഒന്നു പൊട്ടിച്ചു.
അവിടെ ഇരിയെടാ…
ആ സമയം രാജേട്ടൻ അവിടേക്കോടി വന്നു. രാജേട്ടനെ കണ്ടതും, അവളൊന്നു തുറിച്ചു നോക്കി.
നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ മിസ്റ്റർ രാജൻ,
അതെ മാഡം,
എന്നിട്ടു താനെന്താ അവനെ സഹായിക്കാഞ്ഞത്.
അത് മാഡം, പ്രായം ഇത്രയുമായില്ലെ, എനി 2 കൊല്ലം കൂടി ഉള്ളൂ റിട്ടയർ ആവാൻ, ഞാനൊറ്റക്ക് എന്തു ചെയ്യാനാ മാഡം,
എന്നാലും താനിങ്ങനെ കയ്യും കെട്ടി നോക്കി നിന്നോ…
മാഡം ഞാൻ സ്റ്റേഷനിലേക്കു വിളിച്ചു പറഞ്ഞതാ… പക്ഷെ ആരും വന്നില്ല, അതാ ഞാൻ മാഡത്തിനെ,
ഓ… ഗുഡ് നല്ലതാ.. പറയാൻ ഓരോർത്തർക്കും ഓരോ കാരണങ്ങൾ.
ആ സമയം അവൾ അവിടെ കൂടി നിൽക്കുന്നവരെ ഒക്കെ ഒന്നു തുറിച്ചു നോക്കി.
എന്തു നോക്കി, നാൽക്കാ… നട്ടെല്ലില്ലാതെ,
ഒരു പാവത്തിനെ ഇങ്ങനെ തല്ലുമ്പോ നോക്കി നിൽക്കാൻ നാണമില്ലെ,
ആ മീശ പോയി വടിച്ചു കളയ്,
ആ സമയം ആൾക്കൂട്ടത്തിൽ നിന്നും ഒരുത്തൻ വിളിച്ചു പറഞ്ഞു.
പൊലീസും റൗഡികളും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട് ഞങ്ങൾ എന്തിനാ തടി കേടാക്കുന്നത്.
അതു കേട്ടതും അർച്ചന ചൂടായി.
ആരാടാ…
ആരാ അതു പറഞ്ഞത്.
ധൈര്യമുണ്ടെങ്കിൽ മുന്നിൽ വാ…
നട്ടെല്ലിനു ബലമില്ല എന്നാലും വിളിച്ചു കൂവാൻ നാക്കിനു നീളമുണ്ട്.
അവൻ പറഞ്ഞത് ശരിയല്ലെ മോളെ,
ഒരു പ്രായമായ സ്ത്രീ അർച്ചനയോടു ചോദിച്ചു.
ശരിയാ അമ്മേ…അമ്മ പറഞ്ഞതാ… ശരി, പോലീസുക്കാരും റൗഡിയും തമ്മിലുള്ള പ്രശ്നത്തിൽ ഇടപ്പെട്ട് ശരീരം കേടാക്കാൻ പാടില്ല.
Kitti profile pic
Kadha kollam oru feel onde.next part waiting. Oru doubt ee sitel profil pic edunna eganaya ennu parange tharuvo??
❤️❤️❤️❤️