?The Hidden Face 3? [ പ്രണയരാജ] 646

ഓട്ടോ നേരെ ചെന്നു നിന്നത് അരവിന്ദൻ്റെ വീട്ടുമുറ്റത്താണ്. ചുറ്റും ആളുകൾ കൂടിയിരിക്കുന്നു ഭഹളവും കേൾക്കാം, ആളുകളെ വകഞ്ഞു മാറ്റി അവൾ ഉള്ളിലേക്കു കയറി.

അഞ്ചു പേരുണ്ടാകും അവർ അരവിന്ദനെ തല്ലുകയാണ്. തൻ്റെ സഹപ്രവർത്തകനെ തല്ലുന്നത് കണ്ടതും ആ പോലീസ് രക്തം തിളച്ചു.

ടാ……

അവളൊന്നലറിയതും എല്ലാവരും ഒരു നിമിഷം നിശ്ചലമായി, എല്ലാ മിഴികളും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

അവനെ വിടാനാ പറഞ്ഞെ,

അപ്പോൾ അതിലൊരുത്തൻ പറഞ്ഞു,

ഇല്ലെങ്കിൽ നീയെന്താകുമെടി,

അതവളെ കൂടുതൽ പ്രകോപിപ്പിച്ചു.

നിൻ്റെ അമ്മയുട്ടി തന്ന മുലപ്പാൽ വരെ നീ കക്കും പൊലയാടി മോനെ,

അയ്യോ ചേച്ചി പേടിപ്പിക്കുകയാണോ…

ടാ….

നാവടക്കെടി , ഞങ്ങൾ ഇരുമ്പു വാസുവിൻ്റെ ആളുകളാ….

ഏതു മറ്റേ മോൻ്റെ ആളുകൾ ആയാലും അവനെ വിടാനാ ഞാൻ പറഞ്ഞത്.

അവളുടെ വാക്കുകൾ കേട്ട ഭാവം നടിക്കാതെ അതിൽ ഒരുത്തൻ അരവിന്ദൻ്റെ മുഖത്ത് ആഞ്ഞടിച്ചു. അതു കണ്ടതും കലി തുള്ളിയ അർച്ചന അവൻ്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി . ചവിട്ടേറ്റവൻ ദൂരേക്കു തെറിച്ചു വീണു.

അതു കണ്ടതും ടീ… എന്നലറിക്കൊണ്ട് ഒരുത്തൻ അവൾക്കു നേരെ വന്നു. അവൾക്കു നേരെ വീശിയ കയ്യിൽ കുറുകെ  വെട്ടി ഒറ്റത്തിരിച്ചിലിന് അവൻ്റെ പിറകിൽ വന്ന അർച്ചന, അവൻ്റെ കാൽ ജോയൻ്റിൽ പിന്നിൽ നിന്നും ശക്തമായി ചവിട്ടി. അടുത്ത ക്ഷണം അവൻ മുട്ടിൽ ഇരുന്നു പോയി.

മുട്ടിൽ ഇരുന്ന അവൻ്റെ കവിളിൽ കാൽ വീശി അവൾ അടിച്ചതും അവൻ നിലത്തേക്കു വീണതും ഒരുമിച്ചായിരുന്നു. അവൻ അനക്കമില്ലാതെ കിടന്നു.

അതു കണ്ടതും രണ്ടു പേർ അവൾക്കു നേരെ കുതിച്ചു വന്നു. ആദ്യം വന്നവനിൽ നിന്നും ഒഴിഞ്ഞു മാറി രണ്ടാമത്തവൻ്റെ കരണ കുറ്റി നോക്കി ശക്തിയായി ഒന്നു പൊട്ടിച്ചു. ഒരു നിമിഷം കിളി പോയവനെ പോലെ അവൻ നിക്കുമ്പോൾ അവൾ ഒന്നാമനു നേരെ കുതിച്ചു.

അവൾക്കു നേരെ വീശിയ കൈ തടുത്തു കൊണ്ട് അവൻ്റെ കഴുത്തിൽ പിടിമുറുക്കി, അടിവയറ്റിൽ മുട്ടുക്കാൽ കൊണ്ട് തുടരെ തുടരെ അവൾ കയറ്റി ഇറക്കി, അവൻ്റെ അലർച്ചയവിടെ ആകെ ഉയർന്നു.

പെട്ടെന്ന് രണ്ടാമത്തവൻ ശക്തമായി അർച്ചനയുടെ പുറത്ത് ചവിട്ടി , ആ പ്രഹരത്തിൻ്റെ ശക്തിയിൽ ഒന്നാമനെയും കൊണ്ട് അവൾ മറിഞ്ഞു വീണു. അടുത്ത ക്ഷണം തന്നെ അവൾ എഴുന്നേറ്റു നിന്നു.

രണ്ടാമനെ നോക്കി കൊണ്ട് നിലത്തു കിടക്കുന്ന ഒന്നാമൻ്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി . ബൂട്ടിട്ട അവളുടെ കാലുകൾ ആ നെഞ്ചിൽ ചതവുകൾ ഉണ്ടാക്കിയിരുന്നു.
അതു കൂടെ കണ്ടതും ഭ്രാന്തു കയറിയവനെ പോലെ രണ്ടാമൻ അവൾക്കു നേരെ കുതിച്ചു.

Updated: January 26, 2021 — 10:16 pm

34 Comments

  1. Kitti profile pic

  2. Kadha kollam oru feel onde.next part waiting. Oru doubt ee sitel profil pic edunna eganaya ennu parange tharuvo??

  3. ❤️❤️❤️❤️

Comments are closed.