?The Hidden Face 3? [ പ്രണയരാജ] 647

കണ്ണുകൾ തുറക്കുമ്പോൾ അവനെ ഒരു കസേരയിൽ ബന്ധിച്ചിട്ടുണ്ടായിരുന്നു. മേശയിൽ അവൻ്റെ കാമറയും, ഐഡി കാർഡും കിടക്കുന്നു. അവനു ചുറ്റുമായി പത്തിരുപത് തടിമാടൻമാർ കണ്ടാൽ തന്നെ ഭയം തോന്നും. അതിലൊരുത്തൻ ഐഡി കാർഡ് എടുത്തു കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

ജാഫർ, ഇൻവസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്.

ചാവാനായിട്ട് വന്നതാണല്ലോടാ….

അതിനൊന്നും അവൻ മറുപടി നൽകിയില്ല. തൻ്റെ മരണം മുന്നിൽ കണ്ടു കൊണ്ട് നിൽക്കുമ്പോയും അവൻ്റെ മനസു കരയുകയായിരുന്നു. തൻ്റെ നാടിനെ കാർന്നു തിന്നുന്ന ഈ നീചൻമാരെ പുറം ലോകത്തിനു മുന്നിൽ കാണിക്കാനായില്ലല്ലോ എന്നോർത്ത്.

ജനാ വരട്ടെ, എന്നിട്ടു തീരുമാനിക്കാം ഇവനെ എങ്ങനെ കൊല്ലണമെന്ന്.

പെട്ടെന്നായിരുന്നു ഒരു ശബ്ദം കേട്ടത്.

ജാഫറേ… മോനെ എന്തിനു നീയിതു ചെയ്തു…

പരിചിതമായ സ്വരം അവൻ ശബ്ദം കേട്ട ഇടത്തേക്കു നോക്കി, അവിടെ കൂടി നിന്നവർ ആർക്കോ വേണ്ടി വഴി മാറി കൊടുത്തു. ആ വഴി വന്ന ആളെ കണ്ട് ഒരു നിമിഷം അവൻ്റെ ഹൃദയ സ്തംഭനം പോലും നിലച്ചു.

( തുടരും….)