ലക്ഷ്മിയമ്മ ഒരുക്കിയ മുറിയിലേക്ക് അരവിന്ദൻ്റെ അമ്മയെ കിടത്തി. ആ വീട്ടിലെ മൂന്നു മുറികളിലും ആളായി, എനി അരവിന്ദനെ എവിടെ കിടത്തും.
മോൻ എൻ്റെ മുറിയെടുത്തോ…
അതൊന്നും വേണ്ട, ഞാൻ ഹോളിൽ കിടന്നു കൊള്ളാം.
അതൊന്നും പറഞ്ഞാൽ പറ്റില്ല.
അതു വേണ്ട,
മോനെ, അമ്മ പറഞ്ഞാൽ കേക്കില്ലെ നീ…
ആ വാക്കുകൾ കേട്ടതും അവൻ്റെ കണ്ണുകൾ നിറഞ്ഞു. അതു കണ്ടതും ലക്ഷ്മിയമ്മ എന്തോ പോലെയായി. അവർ അവനരികിലേക്കു ചെന്നു.
എന്താ… എന്തു പറ്റി.
ഒന്നുമില്ല അമ്മേ….
ആ വിളി അവർക്കും സന്തോഷം പകർന്നു.
അമ്മയോട് പറ മോനെ,
അവൻ അവൻ്റെ അമ്മയെ നോക്കി കൊണ്ട് പതിയെ പറഞ്ഞു.
എൻ്റെ അമ്മ എന്നാണാവോ എന്നോട് പഴയ പോലെ,
മോനെ,
ആരേലും കൊല്ലാൻ വരുന്ന പോലെ തോന്നുമ്പോ മാത്രമാ… മോനെ, എന്ന ആ വിളി , എൻ്റെ അമ്മയിൽ നിന്നും ഞാൻ കേൾക്കുന്നത്.
അവൻ്റെ മനസിലെ ദുഖത്തിൻ്റെ കനലുകൾ അവൻ ലക്ഷ്മിയമ്മയ്ക്കു മുന്നിൽ തുറക്കുമ്പോൾ, ലക്ഷ്മിയമ്മയും, ഒന്നുമറിയാത്ത ആ അമ്മയും, പിന്നെ ആ നാലു ചുവരുകളും സാക്ഷ്യം വഹിച്ചു. ഇതു വരെ അർച്ചന മുറി വിട്ട് ഇറങ്ങിയില്ല.
മുറിയിൽ അർച്ചനയുടെ അവസ്ഥ പരിതാപകരമായിരുന്നു. അവൾക്ക് അരവിന്ദനോട് ശത്രുതയാണ് തോന്നിയത്, കാരണം അവൾ ഏറെ വെറുക്കുന്നത് അവളുടെ അച്ഛനെയാണ്, ആ അച്ഛൻ്റെ പെങ്ങളുടെ മകൻ അവൾക്കും ശത്രു തന്നെ.
പക്ഷെ അമ്മയുടെ വാക്കുകൾ ആണ് അവളെ പിടിച്ചു കുലുക്കിയത്, ആ നീചനോട് അമ്മയ്ക്ക് പകരം വീട്ടണമെങ്കിൽ അവൻ, ആ നട്ടെല്ലില്ലാത്തവന് താൻ തലകുനിച്ചു കൊടുക്കണം. പക്ഷെ എന്തിന് ?
സ്വന്തം അമ്മയോട് അവൻ കാണിക്കുന്ന സ്നേഹം, അവൻ്റെ നിഷ്കളങ്കത , ആൺ വർഗത്തോട് തനിക്കുണ്ടായിരുന്ന വെറുപ്പ് പതിയെ മാറ്റി തുടങ്ങിയതായിരുന്നു. നല്ല പുരുഷൻമാരും ഉണ്ടെന്ന് താൻ വിശ്വസിച്ചു തുടങ്ങുവായിരുന്നു.
ഒരു പക്ഷെ, ഞാൻ പോലും അറിയാതെ അവനെ പ്രണയിച്ചു പോകുമായിരുന്നു. കാരണം അമ്മയെ അകമറിഞ്ഞ് സ്നേഹിക്കുന്ന അവൻ ഭാര്യയെയും സ്നേഹിക്കും എന്ന് എനിക്കു തോന്നി തുടങ്ങിയിരുന്നു.
പക്ഷെ അവൻ ആരെന്നറിഞ്ഞ നിമിഷം മുതൽ എല്ലാം മാറി, ഇന്നെൻ്റെ മുന്നിൽ അവൻ ശത്രു മാത്രമാണ്, എൻ്റെ അച്ഛൻ പ്രഭാകര വർമ്മയുടെ വംശത്തിൽ ഇങ്ങനൊരു സാധു പിറക്കില്ല. എല്ലാം അവൻ്റെ അഭിനയമാണ്, പഠിച്ച കള്ളനാണവൻ , പഠിച്ച കള്ളൻ.
?????
Kitti profile pic
Kadha kollam oru feel onde.next part waiting. Oru doubt ee sitel profil pic edunna eganaya ennu parange tharuvo??
❤️❤️❤️❤️