ദൈവായിട്ടാ അവനെ എൻ്റെ മുന്നിൽ എത്തിച്ചത്, എന്നോടും ആരതിയോടും ചെയ്തതിനെല്ലാം എനിക്കയാളോട് എണ്ണിയെണ്ണി കണക്കു പറയണം, അതിനവൻ നിൻ്റെ കഴുത്തിൽ താലി കെട്ടണം. കെട്ടിയേ മതിയാകൂ…..
അർച്ചന ഒന്നും പറയാതെ തൻ്റെ മുറിയിൽ പോയി വാതിൽ അടച്ചു , ലക്ഷ്മിയമ്മ കരഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു.
?????
“നൗഫു ബതൽ ” , മലപ്പുറത്തിനടുത്തായി എന്നാൽ കോഴിക്കോട് പരിതിയിൽ പെടുന്ന ഒരു മുസ്ലിം കോളനി. 1947 ആഗസ്റ്റ് 15 ന് ബ്രിട്ടീഷുക്കാർ ഭാരതം എന്ന മഹാരാജ്യത്തിന് സ്വാതന്ത്ര്യം നൽകുമ്പോൾ അവർ വലിയ ശക്തിയായി മാറാതിരിക്കാൻ മതവിദ്വേഷത്തിൻ്റെ വിഷവിത്തുകൾ പാകി, ഇന്ത്യ – പാക്കിസ്ഥാൻ എന്നിങ്ങനെ ഭാരതത്തെ രണ്ടായി വിഭജിച്ചു.
അന്ന് കുഞ്ഞിക്കര ദേശം എന്നറിയപ്പെട്ട ഇവിടെ ഉണ്ടായിരുന്ന മുസ്ലിം സഹോദരങ്ങൾ പാക്കിസ്ഥാനിലേക്ക് ദുഖത്തോടെ കുടിയേറാൻ പോകുമ്പോൾ , ജനിച്ച മണ്ണിൽ നിന്നും മറ്റൊരു മണ്ണിലേക്ക് കുടിയേറി, അഗതിയെ പോലെ കഴിയുന്നതിലും നല്ലത് മരണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് അവരെ ആ മണ്ണിൽ തന്നെ വേരോടിച്ച മുഹമ്മദ് നൗഫു അലിയുടെ ഓർമ്മയ്ക്കായി ആ കോളനി ഇന്നറിയപ്പെടുന്നത് നൗഫു ബതൽ എന്ന പേരിലാണ്.
പാവപ്പെട്ട മുസ്ലിം സഹോദരങ്ങൾ വസിക്കുന്ന ഒരു കോളനി, അവിടെ തന്നെ അവരുടെ കച്ചവട തെരുവും. അവിടെ ഏറ്റവും ഫേമസ് ദർഗയും പിന്നെ ഭക്ഷണവും ആണ്. വലിയ ഒരു മഹൽ ചുറ്റുമാണ് അവിടുള്ള സാധാരണക്കാർ ജീവിക്കുന്നത്. ആ മഹൽ ആണ് അവരുടെ പൂജാലയം.
വെളുത്ത ജുബയും മുണ്ടും തലപ്പാവും അണിഞ്ഞ് മഹലിൻ്റെ പടി കടന്ന് ഒരാൾ പുറത്തേക്കിറങ്ങി. വലതു കാലിന് എന്തോ ഒരു കുഴപ്പമുള്ളതിനാൽ അയാൾ പതിയെ മുടന്തിയാണ് നടന്നത് . അയാളെ കണ്ടതും എല്ലാവരും എഴുന്നേറ്റു നിന്നു ബഹുമാനപൂർവ്വം.
അസലാമു ആലെയ്ക്കും സാഹിബ്
വാലെയ്ക്കും സലാം
“അൻസാർ അലി മുഹമ്മദ് ” നൗഫു ബതൽ വാസികളുടെ കണപ്പെട്ട ദൈവം, പണം കൊണ്ടായാലും, സ്നേഹം കൊണ്ടായാലും സഹായ ഹസ്തം സധാ നീട്ടുന്ന ഒരു സാധു മനുഷ്യൻ. അദ്ദേഹത്തിൻ്റെ മഹൽനു മുന്നിൽ ഏതു പാതിരാത്രി ചെന്നാലും വെറും കയ്യോടെ പോകേണ്ടി വരില്ല.
ഇന്ന് അവർ എല്ലാവരും സന്തോഷത്തിലാണ്, കാരണം സാഹിബിൻ്റെ നേതൃത്വത്തിൽ ഇവിടെ ഒരാഴ്ച്ചക്കുള്ളിൽ പുതിയ ഹോസ്പിറ്റൽ തുറക്കും . തൻ്റെ സഹോദരങ്ങൾക്കായി ജീവിക്കുന്ന ഒരു പാവം മനുഷ്യൻ, കുടുംബമില്ലാത്ത അയാൾക്ക് അവരാണെല്ലാം, അവർക്കും അങ്ങനെ തന്നെ.
?????
രാജൻ അരവിന്ദനെയും അമ്മയെയും അർച്ചനയുടെ വീട്ടീൽ എത്തിച്ചു. അരവിന്ദൻ എത്ര എതിർത്തിട്ടും ഫലമുണ്ടായിരുന്നില്ല. ഒടുക്കം രാജൻ്റെ നിർബദ്ധത്തിനു മുന്നിൽ മുട്ടു മടക്കി. അന്നു വന്ന റൗഡികൾ എനിയും വരാനിടയുണ്ടെന്ന രാജൻ്റെ വാക്കാൽ അവനും സമ്മതം മൂളി.
Kitti profile pic
Kadha kollam oru feel onde.next part waiting. Oru doubt ee sitel profil pic edunna eganaya ennu parange tharuvo??
❤️❤️❤️❤️