?The Hidden Face 3? [ പ്രണയരാജ] 646

എന്താ അമ്മേ… എന്താ ഇതൊക്കെ,

ഞാൻ പറയാം, ആദ്യം നമുക്ക് വീട്ടിൽ പോകാം..

അവൾ അമ്മയെ തന്നെ നോക്കി നിന്നു.

മോളെ,

എന്താ….

ഇവരെ രണ്ടാളെയും ഇന്നു തന്നെ നമ്മുടെ വീട്ടിലേക്കു മാറ്റണം.

അമ്മേ….

അതു വിളിക്കുമ്പോൾ അവളുടെ ശബ്ദം കൂടി,

നീ ഞാൻ പറഞ്ഞത് കേട്ടാ മതി , എനി പറ്റില്ല എങ്കിൽ,

പറ്റില്ലെങ്കിൽ,

ഞാൻ പറഞ്ഞല്ലോ വീട്ടിൽ ചെന്നു പറയാം എന്ന്.

നിനക്കു പോവാം , ഞാൻ ഇവിടെ നിൽക്കും.

എന്നെക്കാൾ വലുതാണോ അമ്മേ ഇവർ,

നിന്നോടു ഞാൻ, പറഞ്ഞു വീട്ടിൽ ചെന്ന് സംസാരിക്കാം എന്ന്.

അവൾ തലയാട്ടി സമ്മതിച്ച ശേഷം രാജനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ശേഷം വീട്ടിലേക്കു  യാത്രയായി.

?????

എനി പറ , അമ്മയ്ക്കു പറയാനുള്ളത് എനിക്കു കേക്കണം.

ആരതി അവൾ എൻ്റെ സുഹൃത്ത് ആണ് , ചെറുപ്പം തൊട്ടെ ഉള്ള ബന്ധം.

ഓ… അതെന്താ അവിടെ വെച്ചു പറയാഞ്ഞത്.

കാരണം ഉണ്ട്, അവൾക്കു ഞാൻ കൊടുത്ത വാക്ക്,

എന്ത് വാക്ക്,

എൻ്റെ മോളെ അവളുടെ മോനെ കൊണ്ട് കെട്ടിക്കാമെന്നത്.

അമ്മേ…അമ്മയ്ക്കറിയാവുന്നതല്ലെ, എനിക്ക് വിവാഹത്തിൽ ഒന്നും വിശ്വാസമില്ല. ഒരാളും എൻ്റെ കഴുത്തിൽ താലി കെട്ടണ്ട,

അങ്ങനെ പറയരുത് മോളെ,

എന്തായാലും എനിക്കു പറഞ്ഞു വെച്ച ചെക്കൻ കൊള്ളാം നട്ടെല്ലിനു പോലും ബലമില്ലാത്ത ആ….

അർച്ചന…..

കാറണ്ട , ഞാൻ പറഞ്ഞത് ശരിയല്ലെ,

നീ അവനെ കെട്ടും ഇതു ഞാനാ പറയുന്നത്.

എൻ്റെ കൊക്കിന് ജീവനുണ്ടെങ്കിൽ ഞാനതിന് സമ്മതിക്കില്ല.

അതു കേട്ടതും ലക്ഷ്മിയമ്മയ്ക്ക് പിന്നെ പിടിച്ചു നിൽക്കാനായില്ല. അവർ പൊട്ടിത്തെറിച്ചു. പിന്നെ അവർ സ്വബോധത്തോടെ ആയിരുന്നില്ല പറഞ്ഞത്.

അവന് നിന്നെ കെട്ടാനുള്ള അർഹതയുണ്ട്, അവൻ നിൻ്റെ മുറച്ചെറുക്കനാടി…

അമ്മെ….

അതെടി, നീ വെറുക്കുന്ന നിൻ്റെ അച്ഛൻ എന്ന നാറിയുടെ പെങ്ങളുടെ മകനാ അരവിന്ദൻ ,

ഒരു ഞെട്ടലോടെയാണ് അവളതു കേട്ടത്.

Updated: January 26, 2021 — 10:16 pm

34 Comments

  1. Kitti profile pic

  2. Kadha kollam oru feel onde.next part waiting. Oru doubt ee sitel profil pic edunna eganaya ennu parange tharuvo??

  3. ❤️❤️❤️❤️

Comments are closed.