?ഓർക്കുവിൻ?[John Wick] 123

?ഓർക്കുവിൻ?[John Wick]

 

നമസ്കാരം കൂട്ടുകാരെ?വീണ്ടും ഞാൻ തന്നെയാണ് John Wick??

വിട പറഞ്ഞു പോയ ഞാൻ എന്താ ഇവിടെ എന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം?മനസ്സിൽ ഒരാശയം വന്നു, എഴുതാൻ സമയം കിട്ടി, എഴുതി.

ഇതൊരു ഹാസ്യം കലർന്ന ചെറുകഥയാണ്.അപ്പൊ വായിക്കുവിൻ ആസ്വദിക്കുവിൻ?എന്റെ തുടർകഥ വായിക്കാത്തവർ അതുംകൂടെ ഒന്ന് വായിക്കണം?

************************************************

നമ്മുടെ കഥാ നായകൻ ഇപ്പൊ ഭയങ്കര ഉറക്കത്തിലാണ്, വായയുടെ ഇടതു ഭാഗത്തു കൂടെ സാമാന്യം നല്ല രീതിയിൽ തന്നെ ഈത്ത ഒലിക്കുന്നുണ്ട്. അതെങ്ങനാ ശിവമൂലിയുമടിച്ചു കണ്ട പെണ്ണുങ്ങളുടെ കൂടെ രാസലീലകളാടുന്ന മദ്രമധുരമായ സ്വപനത്തിന്റെ അടിത്തതിട്ടിൽ മുങ്ങി കുളിക്കുകയല്ലേ നമ്മുടെ നായകൻ.ഇടക്കിടക്ക് ചുണ്ടിൽ നാണം വിരിയണ കണ്ടാൽ പെണ്ണുങ്ങൾ പോലും തോറ്റു പിറകോട്ടു മാറിയിരിക്കും അത്രക്ക് ചേലാ.ഈ കിടപ്പും അവന്റെ കാട്ടിക്കൂട്ടലും കണ്ട് ഇവന്റെ അമ്മ രേവതി കണ്ടുകൊണ്ട് വന്നാൽ മതി….. അവന്റെ കാര്യം ഗുദാഹവാ… കാരണം എന്താണ് എന്നല്ലേ… പറയാം.

 

അങ്ങനെ പത്തു മാസത്തിനു ശേഷം ഇന്നാണ് സ്കൂൾ തുറക്കുന്നത്. കൊറോണ എന്ന കീചകൻ ലോകത്താകമാനം പൂണ്ടു വിളയാടി കൊണ്ടിരിക്കുന്നു.കുട്ടികളുടെ ഭാവിയെ പറ്റി ചിന്തിച്ച സർക്കാർ സ്കൂളുകൾ തുറക്കാൻ പറഞ്ഞു എന്നിട്ടും സർക്കാർ സ്കൂൾ തുറക്കുന്നതിൽ എതിർപ്പുള്ള കൂട്ടത്തിലാണ് നമ്മുടെ നായകൻ.ഇനി അവന്റെ പേരെന്താണ് എന്നല്ലേ അവനാണ് കണ്ണൻ എന്ന് അറിയപ്പെടുന്ന കൃഷ്ണകുമാർ. സ്വപ്നങ്ങളിൽ മാത്രം കൃഷ്ണ സ്വഭാവമുള്ള നേരിട്ട് പെണ്ണുങ്ങളെ കണ്ടാൽ മുട്ടിടിക്കുന്ന ഒരു പാവം മൊറട്ട് സിംഗിൾ….

 

ഇവന്റെ അച്ഛൻ അതായത് കുന്നത്ത് വീട്ടിൽ പ്രഭാകരൻ എന്ന ഗടാഗടിയൻ പേരിനുടമസ്ഥാൻ ഇവനെ പോലെയല്ല. ആയകാലത്തെ മൂപ്പർ നല്ല ഹൈ ക്ലാസ്സ്‌ കോഴി ആയിരുന്നു. അതിന്റെ ജീവിക്കുന്ന സ്മാരകമാണല്ലോ കണ്ണന്റെ അമ്മ രേവതി. പണ്ട് പ്രേമിച്ചു കെട്ടിയതു കൊണ്ട് നല്ല തറവാട്ടുകാർ ആയ കുന്നത്ത്കാർ കണ്ണന്റെ അച്ഛനെ പടിയടച്ചു പിണ്ഡം വെച്ചു.

 

അപ്പൊ ഇനി ബാക്ക് ടു പ്രെസെന്റ്. ഈത്ത ഒലിപ്പിച്ചു കിടക്കുന്ന കണ്ണനെ കണ്ടാണ് അവന്റെ അമ്മ കേറി വരുന്നത്. ചെക്കന്റെ നാണവും മറ്റും കണ്ടപ്പോഴേ മൂപ്പത്തിയാർക്ക് കാര്യം പിടി കിട്ടി. ഇപ്പൊ ശെരിയാക്കി തരാട്ടോ എന്ന് കാണിച്ചു രേവതിയമ്മ പോയി അവന്റെ കട്ടിലിൽ ഇരുന്നു. എന്നിട്ട് പതിയെ അവന്റെ കാലിലൂടെ കയ്യ് വെച്ച് അവർ അവനെ വിളിച്ചു.

 

“കണ്ണേട്ടാ…..”സ്വരത്തിനെ ലസ്യഭാവത്തിലേക്ക് പറഞ്ഞു വിട്ടു കൊണ്ട് രേവതിയമ്മ അവനെ വിളിച്ചു.

 

“മാലിനി…..”എന്നവൻ വിളിച്ചു കൊണ്ട് ഉറക്കത്തിൽ പതിയെ എണീറ്റു.

 

“പ്ഫാ റാസ്കൽ ഇത് ഞാൻ ആടാ രേവതി”കള്ള ദേഷ്യമഭിനയിച്ചു കൊണ്ട് രേവതിയമ്മ അവനെ കട്ടിലിലേക്ക് തള്ളി.

ചീത്ത പറച്ചിലും കട്ടിലിലേക്ക് തള്ളലും കൂടി ആയപ്പോ കണ്ണന്റെ ഉറക്കം ആവിയായി പോയി. അവൻ പെട്ടെന്ന് തലയുയർത്തി രേവതിയമ്മയെ നോക്കി കണ്ണ് മിഴിച്ചു.

 

“ഡാ ചെർക്ക കണ്ട അലവലാതി പെണ്ണുങ്ങളുടെ പേരെങ്ങാനും എന്നെ വിളിച്ചാൽ അടിച്ചു നിന്റെ മൂഞ്ചിയുടെ ഷേപ്പ് ഞാൻ മാറ്റും, കേട്ടല്ലോ”ഉറക്കം പോയ ഞെട്ടലും അവന്റെ അമ്മയുടെ ചീത്ത വിളി ആയതോടെയും ആകെ കിളി പറന്ന കണ്ണൻ അവന്റെ അമ്മയെ കണ്ണും മിഴിച്ചു നോക്കി.

 

“ഹാപ്പി ന്യൂ ഇയർ ഡാ മുത്തേ..”പെട്ടെന്ന് ഭാവം മാറ്റിയ രേവതിയമ്മ അവന്റെ കവിളിൽ നല്ലൊരു മുത്തം കൊടുത്തു.

“ഡാ വേഗം എണീറ്റ് വരണേ ഇന്ന് സ്കൂൾ തുറക്കാണ്”ഇതും പറഞ്ഞ് രേവതിയമ്മ അവന്റെ റൂമിൽ നിന്ന് പോയി.ഇപ്പൊ ഇതാണ്ടൊക്കെയോ കണ്ണന് മനസിലാവാൻ തുടങ്ങി. അവന്റെ അമ്മ അവനെ ശകാരിച്ചത് മാലിനി എന്ന ടൗണിലെ ട്യൂഷൻ അധ്യാപികയുടെ പേര് വിളിച്ചതിനാണ് ഈ കണ്ട പുകില്.അവൻ അവരെ മുഴുവനായും കണ്ടത് കൂടെ പറഞ്ഞാലോ ഓഓഓഓ അവൻ അങ്ങ് വികാരം വന്ന് നിറഞ്ഞ് രോമാകൂപങ്ങളെല്ലാം അങ്ങ് കേറി സല്യൂട്ട് അടിച്ചു.സ്കൂൾ തുറക്കുന്ന കാര്യം എത്തിയപ്പോഴേക്കും അവനു ചൊറിഞ്ഞു കേറി പക്ഷെ ക്ലാസ്സിലെ പെൺകുട്ടികളെ കാണാമല്ലോ എന്ന് ആലോചിച്ചപ്പോൾ ബഹു ഉത്സാഹമായി.

 

പെട്ടെന്ന് തന്നെ അവൻ പ്രഭാതകൃത്യങ്ങൾക്കായി ബാത്‌റൂമിലേക്ക് പോയി. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അവൻ കുളിക്കാൻ കേറിയാൽ മിനിമം ഒരു മണിക്കൂർ അതാണ് സമയം. പെണ്ണുങ്ങളെക്കാൾ കഷ്ട്ടമാണ്. അങ്ങനെ കുളിച്ചു വന്ന കണ്ണൻ അവന്റെ മേക്കപ്പ് തൊടങ്ങി.മേക്കപ്പ് പൊടി പൂരമായിരുന്നു പെണ്ണുങ്ങളൊക്കെ കാണാൻ ഉള്ളതല്ലേ. യൂണിഫോം എടുത്തിട്ടപ്പോൾ ആകെ എന്തൊപോലെയായിരുന്നെങ്കിലും പെൺകുട്ടികളുടെ കാര്യം ആലോചിച്ചപ്പോൾ….ഹോയ് ഹോയ്… ഹോയ് ഹോയ്….ഏത്…

 

നേരം നോക്കിയപ്പോൾ തന്നെ പോകാൻ ആയി എന്ന് മനസിലായ കണ്ണൻ ശര വേഗത്തിൽ താഴേക്ക് പാഞ്ഞു. ഭക്ഷണം വിളമ്പി വെച്ചിരുന്നത് വായിലേക്ക് ചക്ക കൂട്ടാൻ കിട്ടിയ ഭിക്ഷക്കാരനെ പോലെ കുത്തി അങ്ങ് നിറച്ചു.അവനെ അവന്റെ അച്ഛൻ കൊറോണയെ കുറിച്ച് ബോധവാനാക്കി. ഒക്കെ ഏറ്റന്ന മട്ടിൽ അവൻ മുക്കി മൂളി. ഒരുവിധം ഭക്ഷണത്തെ ഹിംസിച്ച അവൻ വായ കഴുകി ബാഗ് എടുത്ത് പോകുവാൻ തയ്യാറായി മാസ്കും സാനിറ്റൈസറും എടുത്ത് നിന്നു.

 

“ഡാ മുത്തേ, സൂക്ഷിക്കണേടാ ഞങ്ങൾക്ക് നീ മാത്രേ ഉള്ളൂ”പോകുവാൻ തയ്യാറായി നിന്ന കണ്ണനോട് രേവതിയമ്മ തൊണ്ട ഇടറി കൊണ്ട് പറഞ്ഞു.അത് കേട്ട എന്റെ കണ്ണ് പോലും നിറഞ്ഞു പിന്നെയല്ലേ കണ്ണന്റെ.അവൻ വേഗം പോയി രേവതിയമ്മേ കെട്ടിപിടിച്ചു.

 

“ഞാൻ നോക്കിക്കോളാം അമ്മേ”അവൻ അവരെ സാന്ത്വനിപ്പിച്ചു. ചെക്കന് ഇത്രേം മെച്ചൂരിറ്റിയോ?? ഞാൻ തന്നെ അങ്ങ് ത്രില്ല് അടിച്ചു പോയി. ആഹ് അതെന്തേലും ആവട്ടെ. അവൻ സ്കൂളിലേക്ക് നടന്നു. കുറച്ച് ദൂരം മാത്രമേ അവന്റെ വീടും സ്കൂളും തമ്മിലുള്ളു.

 

കുറച്ച് നേരം നടന്ന് അവൻ നാൽ കവലയിലേക്ക് എത്തി. ഇതാണ് ഇവൻ ടൌൺ എന്ന് പറഞ്ഞത്. പ്രത്യേകിച്ചൊന്നുമില്ല ഒരു ചായക്കട, ഫോട്ടോസ്റ്റാറ് കട പിന്നെ നമ്മുടെ മാലിനി പഠിപ്പിക്കുന്ന ട്യൂഷൻ ക്ലാസും. ബസ് സ്റ്റോപ്പിന്റെ അടുത്തെത്തിയ അവന്റെ കാലുകൾ പതുക്കെ ഒന്ന് നിന്നു. അവന്റെ മാദക റാണിയെ എന്നും ഒരുനോക്ക് കണ്ട് തൃപ്തി അടഞ്ഞിരുന്ന ബസ് സ്റ്റോപ്പ്‌. അവനു അത് ഒരു താജ് മഹാലായി തോന്നി. മുംതാസ് ഇല്ലാത്ത താജ് മഹൽ…

 

അവിടെ ഇനിയും നിൽക്കാൻ നേരമില്ലാത്തതുകൊണ്ട് അവൻ വേഗം സ്കൂളിലേക്ക് വിട്ടു.സ്കൂളിൽ എത്തിയപ്പോൾ അതാ ഒരു വൻപടപോലെ ആരോഗ്യപ്രവർത്തകർ. അവരുടെ ആചാരങ്ങൾ എല്ലാം കഴിഞ്ഞ് ക്ലാസ്സിലേക്ക് പോയ കണ്ണൻ ക്ലാസിന്റെ മുന്നിലിരിക്കുന്ന അവന്റെ പത്താം ക്ലാസ്സ്‌ സഹപാടികളെ കണ്ടു.കണ്ട ലുക്ക്‌ ഇല്ലാത്ത നമ്മുടെ കണ്ണനും പത്താം ക്ലാസ്സ്‌ തന്നെയാണ്. അവൻ ക്ലാസ്സിലേക്ക് കടക്കാൻ നിന്നപ്പോഴേക്കും അവരുടെ ക്ലാസ്സ്‌ ടീച്ചറും വന്നു. പിന്നെ അറ്റന്റൻസ് ആയി അങ്ങനെ കൊറേ പുകിലുകൾ. ക്ലാസ്സിലെ പുതുതായി ചേർന്ന പെൺകുട്ടികളെയെല്ലാം കണ്ണൻ ഇടങ്കണ്ണാൽ നോക്കി സ്കാൻ ചെയ്ത് അവരുടെ അനാട്ടോമിയും ബോട്ടണിയും പഠിച്ചു.

 

ഒരുവിധം ക്ലാസ്സ്‌ കഴിഞ്ഞു പുറത്തിറങ്ങിയ അവന്റെ കൂട്ടുകാർ ഭയങ്കരമായ ചർച്ചകളിലേക്ക് കടന്നു. അപ്പോഴും അവൻ അവരിൽ നിന്നെല്ലാം മാറി നിന്നു.

 

പക്ഷെ അവന്റെ ഉറ്റ ചങ്ങാതി കിഷോർ വന്ന് അവനോട് സംസാരിച്ചെങ്കിലും അവർ തമ്മിലും സാമൂഹിക അകലം കണ്ണൻ പാലിച്ചു.

 

“എടാ നിന്നോട് ഞാൻ ഒരു സൈറ്റിന്റെ കാര്യം പറഞ്ഞിരുന്നില്ലേ?”കിഷോർ ചോദിച്ചു.

 

“ആഹ്ടാ ആ കഥകൾ. കോം അല്ലേ?”കണ്ണൻ പറഞ്ഞു.

 

“ആഹ് അതന്നെ അതിൽ ഒരു കിണ്ണം കാച്ചിയ കഥ വന്നിട്ടുണ്ട് ഒരു john wick എഴുതിയ ‘സംഭവാമി യുഗേ യുഗേ’.നീ വായിച്ചോ അത്?”കിഷോർ ചോദിച്ചു.

 

“ഇല്ലെടാ ഞാൻ വായിച്ചില്ല എങ്ങനെയുണ്ട്?”കണ്ണൻ പറഞ്ഞു.

 

“മോനെ വേറെ ലെവൽ ഫൈറ്റ് ഒക്കെ ഒരേപോളിയാണ്”കിഷോർ ആ കഥയെ പറ്റി വാചാലനായി.

 

“ആഹ് അപ്പൊ ഇന്നെന്തായാലും അത് വായിക്കണം”കണ്ണൻ പറഞ്ഞ.

അപ്പോഴേക്കും കിഷോറിനെ ടീച്ചർ വിളിപ്പിച്ചു. അവൻ പോയതോടു കൂടി കണ്ണൻ വീണ്ടും ഒറ്റക്ക്. പാവം കണ്ണൻ അവനറിയില്ലല്ലോ ആ കഥ എന്റെ സ്രഷ്ടാവാണ് എഴുതിയിരിക്കുന്നത് എന്ന്… ഹുഹുഹു…

 

“എടാ കണ്ണാ.. വാടാ നീ എന്താ മാറി നിക്കണേ?”അവന്റെ സഹപാഠി ഫിറോസ് ചോദിച്ചു.

 

“ഒന്നുല്ലെടാ കൊറോണയല്ലേ പകരില്ലേ”കണ്ണൻ അവന്റെ കാരണം വ്യക്തമാക്കി. പക്ഷെ ഇടക്കെപ്പോഴോ മറ്റുള്ളവരുടെ ശ്രദ്ധയും കണ്ണനിലേക്ക് നീങ്ങിയിരുന്നു.

 

“ഓഹ് എന്ത് തേങ്ങയാണ് ഈ കൊറോണ? ഡാ നീ ഇത് നോക്ക്”ഫിറോസ് ഹീറോയിസം കാണിക്കണപോലെ മാസ്ക് ഊരി കാണിച്ചു. ഈ പൊട്ടത്തരത്തിനും ഫാൻസ്‌… ഹോ കഷ്ട്ടം. എല്ലാരും കൂടെ ഒരു കയ്യടി.

 

“നെന്മയുള്ള ലോകമേ…..”കണ്ണനെ കളിയാക്കി കൊണ്ട് എല്ലാരും ചേർന്ന് പാടി.

പാടി കഴിഞ്ഞ ഉടനെ കണ്ണൻ അവരോടെല്ലരോടുമായി പറഞ്ഞു.

 

“എടാ നിങ്ങൾ കളിയാക്കിക്കോ പക്ഷെ എന്നെ കാത്ത് എന്റെ അമ്മയുണ്ട് എന്റെ വീട്ടിൽ. എന്റെ ശരീരത്തിൽ ഒരു തരി മണ്ണ് വീണാൽ പോലും ആ പാവം പേടിക്കും.നിനക്കൊക്കെ കൊറോണ വന്നാൽ നിന്റെ വീട്ടിലുള്ളവരുടെ അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ? ആലോചിക്കണമെടാ ഇടക്കെങ്കിലും”ഇടറിയ ശബ്ദത്തിൽ അവനത് പറഞ്ഞ് നടന്ന് ക്ലാസിലേക്ക് കയറി പോയി.

അവൻ ആ ക്ലാസിലേക്ക് മാത്രമല്ല അവിടെ കൂടിയിരുന്ന പലരുടെയും ഹൃദയത്തിലേക്കാണ് അവൻ കയറിയത്. വെറും അമൂൽ ബേബി എന്ന് കളിയാക്കി വിളിച്ചിരുന്ന അവനെ പുച്ഛിച്ചിരുന്ന പെൺകുട്ടികളുടെ ഇടയിൽ അവന്റെ സ്ഥാനം വാനോളം ഉയർന്നു. ക്ലാസ്സ്‌ വിട്ട് വീട്ടിലേക്ക് തിരിക്കുമ്പോഴും ആ ക്ലാസ്സിലെ കണ്ണുകൾ അവനെ ആരാധനയോടെ നോക്കുന്നത് അവൻ കണ്ടില്ല പക്ഷെ ഞാൻ കണ്ടു. ഇടക്കെപ്പോഴോ അവൻ എന്റെ മനസിലും ഹീറോ ആയിപോയി.

 

ഇനി നിങ്ങളോട് പറയുവാനുള്ളത് “ഓർക്കുവിൻ നിങ്ങളെ കാത്ത് നിങ്ങളുടെ പ്രിയപ്പെട്ടവരുണ്ട്. നിങ്ങളുടെ ഒരു നേരത്തെ സന്തോഷത്തിനു അവരുടെ ജീവിതകാലം മുഴുവൻ സങ്കടം നിറക്കരുത്”.

 

ഇനി ഞാൻ ആരാണെന്നല്ലേ…… ഒരു ഗന്ധർവ്വൻ. ജോൺ വിക്കിന്റെ സ്വന്തം ഗന്ധർവ്വൻ…..??

 

ശുഭം……??

92 Comments

  1. ༒☬SULTHAN☬༒

    വിക്ക പൊളിച്ചടക്കിയെടാ ❤❤❤
    ❤❤❤

  2. John bro നിങ്ങൾ ഇത്ര കിടിലൻ ഐറ്റം ഇറക്കുമെന്ന് വിചാരിച്ചില്ല ❤️?❤️?❤️

    1. എനിക്കപ്പളെ അറിയാർന്നു ഞാൻ ഒരു സംഭവം ആണെന്ന്… ???

  3. പൊളിച്ചു മോനെ പൊളിച്ചു…..

    1. താങ്ക്‌യൂ ??

  4. Aduthath വായിച്ചും വരാം

    1. വായിച്ചു ല്ലേ… കള്ളാ…??

  5. വിക്ക് മോനെ സംഗതി ജോറായിട്ടുണ്ട്.. വായിക്കാൻ നല്ല രസമുണ്ടായിരുന്നു.. ആശംസകൾ??

    1. ??

      മനുസ് മോനെ പുതിയ കഥ വായിച്ചിട്ട് പറയാം ട്ടോ ഇപ്പൊ കുറച്ച് ബിസി ആണ്?

Comments are closed.