സിംഹം അൽപ്പനേരം ആലോചിച്ചശേഷം ;
“താനെന്തെങ്കിലും ചെയ്യ്”
സിംഹത്തിന്റെ അനുവാദം കൂടി കിട്ടിയതോടെ ആ കാട്ടിൽ ഇലക്ഷൻ നടത്താമെന്ന തീരുമാനം എല്ലാവരും സമ്മതിച്ചു. ഇലക്ഷനിൽ മത്സരിക്കാൻ ഒരുപാട് പേര് മുന്നോട്ട് വന്നു. സ്ഥാനാർഥി പട്ടികയിൽ പേര് വരാൻ വേണ്ടി തന്നെ അവർക്കിടയിൽ വേറൊരു മത്സരമുണ്ടായി. കാടായാലും ശരി നാടായാലും ശരി അധികാരം തലയ്ക്ക് പിടിച്ചാൽ പിന്നീടാവർക്ക് ഭ്രാന്തിളകിയ പോലെയാണ്. അങ്ങനെ രാജാവ് പദവിക്ക് വേണ്ടിയുള്ള ഇലക്ഷനിൽ മത്സരിക്കാൻ യോഗ്യരായ നാല് പേരെ അവസാനം തിരഞ്ഞെടുത്തു.
ആദ്യത്തെയാൽ സിംഹം തന്നെയായിരുന്നു. രണ്ടാമത്തെയാൾ കടുവച്ചാരാണ്. ഇന്ത്യയുടെ ദേശീയമൃഗം കടുവയാണെന്ന പൊതുവായുള്ള ഒരു കേട്ടറിവിന്റെ ബലത്തിലാണ് കടുവച്ചാർ സ്ഥാനാർഥി പട്ടികയിലെ യോഗ്യതാ റൗണ്ട് പാസായത്. പിന്നൊരാൾ ശ്രീ നായേഷ് നായ തന്നെയായിരുന്നു. നാട്ടിലുള്ള പോലീസ് പദവിയിൽ ഒരുപാട് നാൾ ജോലി ചെയ്തതുക്കൊണ്ട് പുതിയ ചില ഭരണ നയങ്ങൾ കൊണ്ടുവരാൻ തനിക്കു കഴിയും എന്ന് വാദിച്ചുകൊണ്ടാണ് നായേഷ് മത്സരിക്കാനുള്ള യോഗ്യതയിലെത്തിയത്. അവസാനത്തെയാൾ പൊതുപ്രവർത്തകൻ കാക്കയായിരുന്നു. നാട്ടുകാർക്ക് പരോപകാരിയായി ജീവിക്കുന്ന കാക്കയെയും അങ്ങനെ സ്ഥാനാർഥി ലിസ്റ്റിൽ ഉൾപ്പെടുത്തി.
അങ്ങനെ ഇലക്ഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടന്നു. വോട്ട് ചോദിക്കുന്ന ഘട്ടം വന്നപ്പോൾ അത് സിംഹത്തിന് അടി കിട്ടിയതുപോലൊരു അവസ്ഥയുണ്ടാക്കി. അതുവരെ ഭക്ഷണം കഴിക്കാനും ഫോണിൽ തോണ്ടിക്കളിക്കാനും മാത്രം തല കുനിച്ചുകൊണ്ടിരുന്ന സിംഹത്തിന് വോട്ട് ചോദിക്കാൻ വേണ്ടി കാട്ടിലെ മൃഗങ്ങളുടെ മുൻപിൽ തല കുനിക്കേണ്ട അവസ്ഥ വന്നു. എങ്കിലും ഇനിയും മുന്നേറമെന്നുള്ളതു കൊണ്ട് ഇഷ്ടത്തോടെയല്ലെങ്കിലും സിംഹം അതെല്ലാം സഹിച്ചു നിന്നു. സിംഹത്തെപ്പോലെ എടുപ്പും പ്രൌടിയുമുള്ള കടുവച്ചാർ സിംഹത്തെപ്പോലെ തന്നെ മാന്യമായി മറ്റു മൃഗങ്ങളോടും വോട്ട് ചോദിച്ചു. എന്നാൽ ബാക്കിയുണ്ടായിരുന്ന കാക്കയും നായേഷും ചെയ്തത് ഇത്തിരി വെറൈറ്റിയായിരുന്നു.
വോട്ട് കിട്ടുവാൻ വേണ്ടി നായേഷ് നായ കാട്ടുമുക്കിലെ സുരക്ഷയെക്കുറിച്ചും സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും ഘോരഘോരമായി കുരച്ചു. ആളുടെ ആ നേരത്തുള്ള സംസാരശൈലിയൊക്കെ ഒരു പോലീസ് ഓഫീസറെപ്പോലെയായിരുന്നു. വേദിയിൽ നിന്ന് കുരച്ചതും പോരാഞ്ഞിട്ട് കൂടുതൽ സപ്പോർട്ട് കിട്ടുവാൻ വേണ്ടി നായേഷ് ചില വി ഐ പി കളുടെ വീടുകളില് രാത്രി കാവല് നിന്നു.
എന്നാൽ പൊതുപ്രവർത്തകൻ കാക്ക സാധാരണ രീതിയിൽ വലിയ അതിശയോക്തിയൊന്നുമില്ലാതെ സംസാരിച്ചുക്കൊണ്ടായിരുന്നു എല്ലാവരോടും വോട്ട് അഭ്യർത്ഥിച്ചത്. കാക്കയ്ക്ക് സംസാരിക്കുന്നുണ്ടായിരുന്നത് കാടിന്റെ ശുചീകരണത്തെപ്പറ്റിയും സ്വച്ഛവാനനത്തെപ്പറ്റിയുമൊക്കെയായിരുന്നു. അതിന്റെ ഭാഗമായി ആഴ്ചയിലൊരിക്കൽ ഡ്രൈഡേയ് ആചാരിക്കാനും പുള്ളി ആഹ്വാനം ചെയ്തു.
അങ്ങനെ ഇലക്ഷൻ ആഘോഷമായി തന്നെ മുന്നോട്ട് പോയി. സംഭവം കാട്ടുമുക്കിലെ മൃഗങ്ങൾക്കെല്ലാം നന്നായി ഇഷ്ടപ്പെട്ടു. കാരണം ഒരുകാലത്തൊക്കെ ഇവരുടെയൊക്കെ മുൻപിൽ അഹങ്കാരത്തോടെയും ജാട കാണിച്ചും നടന്ന അധികാരികൾ ഇപ്പോഴത്തെ സാഹചര്യത്തിൽ പിന്തുണ കിട്ടാൻ വേണ്ടി ഇവരുടെ മുൻപിൽ എളിമ കാണിക്കുമ്പോൾ ഇതിൽപരം എന്തു സന്തോഷമാണ് ഈ പാവപ്പെട്ട മൃഗങ്ങൾക്കുണ്ടാകേണ്ടത്. നിലവിലെ സാഹചര്യമനുസരിച്ച് പിന്തുണയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് സിംഹവും കടുവച്ചാരുമാണ്. പലരുടെയും പ്രതീഷ ഇത്തവണയും അധികാരത്തിൽ കേറുന്നത് സിംഹം തന്നെയായിരിക്കുമെന്നായിരുന്നു. അദ്ദേഹത്തിന്റെ പൂർവികർക്ക് കാട്ടുമുക്കിലെ മൃഗങ്ങൾ കാലകാലങ്ങളായി കൊടുക്കുന്ന ബഹുമാനമായിരുന്നു അങ്ങനെ വിചാരിക്കാൻ കാരണം.
അങ്ങനെ വോട്ട് ചെയ്യുന്ന ദിവസം വന്നെത്തി. വോട്ട് ചെയ്യുന്ന സ്ഥലത്തൊക്കെ പതിവിലും കൂടുതൽ ആൾത്തിരിക്കായിരുന്നു. ഈ കാട്ടിൽ ഇത്രത്തോളം ജീവികളുണ്ടായിരുന്നെന്ന കാര്യം പലരും അറിഞ്ഞത് ആ ദിവസമായിരുന്നു. വോട്ട് ചെയ്യേണ്ട പോളിംഗ് ബൂത്തിലെല്ലാം മൃഗപ്രവാഹമായിരുന്നു. മൃഗങ്ങളുടെ വലിപ്പത്തിനനുസരിച്ചാണ് പോളിംഗ് ബൂത്തുകൾ തരം തിരിച്ചിരുന്നത്. അങ്ങനെ വലിയ ആഘോഷത്തോടു കൂടി തന്നെ വോട്ട് ചെയ്യൽ പ്രക്രിയ ഭംഗിയായി നടന്നു.
അവസാനം റിസൾട്ട് പ്രഖ്യാപിക്കുന്ന ദിവസമെത്തി. ഇനി ഈ കാട് ഭരിക്കുന്നത് ആരാണെന്നറിയാൻ എല്ലാവർക്കും ആവേശമായി. എന്നാൽ ഫലപ്രഖ്യാപനം വന്നപ്പോൾ എല്ലാവരും അക്ഷരർത്ഥത്തിൽ ഞെട്ടി. കാടിന്റെ രാജാവായി തിരഞ്ഞെടുക്കപ്പെട്ടത് കടുവച്ചാരെയായിരുന്നു. ഇനി മുതൽ കാട്ടുമുക്ക് എന്ന കാട്ടിലെ രാജാവായി അറിയപ്പെടുന്നത് കടുവച്ചാരായിരിക്കും. കാടിന്റെ പാരമ്പരാഗതമായ ചരിത്രം തന്നെ മാറിമറിഞ്ഞു. അതുവരെ ഏറ്റവും കൂടുതൽ പിന്തുണ കിട്ടിക്കൊണ്ടിരുന്ന സിംഹം എങ്ങനെ അവസാനനിമിഷം തോറ്റുപോയി എന്ന് പലർക്കും സംശയം തോന്നി. ഇതോടെ പുലികേശി പുലിവാല് പിടിക്കാൻ പോലും കഴിയാതെ നട്ടം തിരിഞ്ഞു?. ഇനി സിംഹം സാറിന്റെ കയ്യിലെങ്ങാനും ചെന്നു പെട്ടാൽ സാധാ പുലിയായ തന്നെ അങ്ങേരു വരയൻ പുലിയാക്കുമല്ലോന്ന് ഓർത്തു പുലികേശി ടെൻഷനടിച്ചു. സിംഹത്തിന്റെ നഖത്തിന്റെ മൂർച്ച എത്രത്തോളമുണ്ടെന്നു നന്നായി അറിയാവുന്ന ആളാണ് പുലികേശി.
എത്രയും പെട്ടന്ന് ഈ പ്രശ്നത്തിനൊരു പരിഹാരം കാണണമെന്ന് പുലികേശി തീരുമാനിച്ചു. എങ്ങനെയാണ് സിംഹം അവസാന റൗണ്ടിൽ തോറ്റത് എന്നറിയാനായി പുലികേശി ഇലക്ഷനിൽ വോട്ട് ചെയ്ത മൃഗങ്ങളുടെ ലിസ്റ്റ് ഒന്ന് കുടഞ്ഞിട്ട് പരിശോധിച്ചു നോക്കി. ആദ്യപരിശോധനയിൽ തന്നെ പുലികേശി ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടെത്തി. താൻ കണ്ടെത്തിയ ഈ വിവരം അറിയിക്കാൻ പുലികേശി സിംഹത്തിന്റെയടുത്തേക്ക് ചെന്നു. ഈ സമയം സിംഹം ഗുഹയിൽ താടിക്ക് കൈത്താങ്ങും വച്ചിരിക്കുകയായിരുന്നു. ദൂരെ നിന്നും തന്റെടുത്തേക്ക് വരുന്ന പുലികേശിയെ കണ്ടതും ആള് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. എന്നാൽ അതിനു മുന്നേ പുലികേശി പുള്ളിയെ തടഞ്ഞു നിർത്തി.
So cool nikki…. aake orma varunna dialog ethaanu …. nee kanda india alla yathartha India pattini pavangaldem nirakshararudem koottikoduppukarudeyum “anubavangalde” India….?✌
?
?? brilliant writing
വ്യത്യസ്ത നിറഞ്ഞ കഥ
നന്നായിട്ടുണ്ട് തുടരുക
കുറെയധികം നാളുകൾക്ക് ശേഷം നിലവാരമുള്ള ആക്ഷേപഹാസ്യവും പരിഹാസവും ഒന്നാസ്വദിക്കുന്നതിന്റെ ആവേശപ്പുറത്താണ് ഈ കുറിപ്പ്. ഇങ്ങനത്തെ നീണ്ട കുറിപ്പുകൾ കാരണം ഞാനൊരുപാട് പുലിവാല് പിടിച്ചിട്ടുണ്ടെങ്കിലും അതൊന്നും വീണ്ടും ആ സാഹസം കാണിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്നില്ല..!! ???
ആദ്യം തന്നെ വിവാദത്തിനു തിരികൊളുത്തി തുടങ്ങാം.. ??? ഒരേ സമയം പല കാര്യങ്ങൾ വൃത്തിയായി ചെയ്തു തീർക്കാൻ കഴിവുള്ളവരോട് ബഹുമാനം പുലർത്തിക്കൊണ്ടു തന്നെ പറയുന്നു.. തുടങ്ങിവെച്ച ഒരെണ്ണം വൃത്തിയായി ചെയ്തു തീർക്കാതെ വേറെ ഒരെണ്ണം കൂടി തുടങ്ങുന്നതിനോട് എനിക്ക് യോജിപ്പില്ല.. അങ്ങനെ ചെയ്യുന്നത് കാരണം എഴുത്തുകാരനിൽ ഉള്ള വായനക്കാരുടെ വിശ്വാസം പതിയെ കുറഞ്ഞു വരും എന്നാണ് എന്റെ ഒരിത്.. നല്ല രീതിയിൽ പോകുന്ന വണ്ടർ ഓണത്തിന് കൊടുക്കാതെ ഊർജം ഇങ്ങോട്ടു വഴിമാറ്റിയ നികിലയോട് അത്യാവശ്യം കലിപ്പുണ്ട് എന്നങ്ങു തുറന്നു സമ്മതിക്കുന്നതിൽ ലജ്ജയില്ല.. ??? വണ്ടർ മുഴുവനാകുന്ന സമയം കൊണ്ട് ഈ തീം മറ്റൊരാൾ അടിച്ചു മാറ്റാതിരിക്കാൻ, തീമിലുള്ള അവകാശം സ്ഥാപിക്കാൻ വെറുതെ ഒന്ന് വഴി വെട്ടിവെച്ചതാണോ എന്നും സംശയിക്കണം. ??? (വെറും സംശയമല്ല, അങ്ങിനെ ചില കസർത്തുകൾ ഇവിടെ കണ്ടിട്ടുണ്ട്.. )
പിന്നെ ഒരു സമാധാനം എന്തെന്നാൽ… ഇത് വായിച്ചത് കൊണ്ടാണ് നികിലയുടെ മറ്റു കഥകൾ വായിക്കണം എന്ന് തോന്നിയതും വണ്ടർ വായിച്ചതും.. അതൊരു നല്ല കാര്യമാവുകയും ചെയ്തു. അത് കൊണ്ട് വണ്ടർ കിട്ടിയില്ല എന്നും പറഞ്ഞുള്ള എന്റെ പ്രകടനത്തിൽ യുക്തിയില്ല.. ??? ആയതിനാൽ വെറുതെ ഒരലങ്കാരത്തിനു കലിപ്പിട്ടതിനു പുരുഷു എന്നോട് ക്ഷമിക്കണം ???
മിഷൻ ജംഗിൾ ഒരു തുടർക്കഥയാണ് എന്ന് ശ്രദ്ധിക്കാതെയാണ് വായിച്ചു തുടങ്ങിയത്. അതേ.. ഞാൻ ആമുഖം വായിച്ചില്ല, അനുബന്ധങ്ങൾ നോക്കിയില്ല.. ??? ഒക്കെപ്പോട്ടെ പേരിന്റെ അവസാനം ഉള്ള ആ 1 ഞാൻ കണ്ടുമില്ല. ?♂️?♂️?♂️ ഇതെല്ലാം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഞാൻ ഉറപ്പായും ഇത് വായിക്കില്ലായിരുന്നു എന്നത് പരമമായ സത്യം.. നാളെത്തരാം.. ഇപ്പോത്തരാം, ഇതാ തന്നു എന്നൊക്കെ പറഞ്ഞു പറ്റിച്ചു വൈകി വരുന്ന ഭാഗങ്ങള്‍ കാത്തിരുന്ന് വായിക്കാനും മാത്രം ഓളമില്ല ഈ തലയിൽ… ??? എന്ത് ചെയ്യാനാണ്, എന്റെ തല ഇങ്ങനെയായിപ്പോയി, എന്റെ വിധി…! ???
പിന്നെ എന്തിനാ വണ്ടർ വായിച്ചേ എന്നല്ലേ ഇപ്പൊ മനസ്സിൽ.. യെസ്, ചില കഥകൾ പോലെ തന്നെയാണ് എന്റെ ചില സമയത്തെ പ്രവൃത്തികളും, യുക്തി മഷിയിട്ടു നോക്കിയാൽ കാണില്ല ???
ഇനി ഈ കഥയിലേക്ക് കടന്നാൽ,…
ആദ്യത്തെ മൂന്നു നാല് പേജ് വായിച്ചപ്പോ തന്നെ മടക്കി വെക്കാൻ തോന്നിയതാ, അജ്‌ജാതി വലിപ്പിക്കലായിരുന്നു.. നിങ്ങടെ നാട്ടിൽ റബ്ബറിനൊക്കെ പുല്ലുവിലയാന്നോ?.. ??? പിന്നെ വേറെ ഒന്നും ചെയ്യാനില്ലാത്ത കൊണ്ട് ബാക്കിയുള്ള പേജുകൾ കൂടെ വായിക്കാമെന്നു വെച്ച്.. അതൊരു മികച്ച തീരുമാനമായിരുന്നു. ???
കുയിലമ്മ ഒഴികെയുള്ള കഥാപാത്രങ്ങൾ എല്ലാം മികച്ച തിരഞ്ഞെടുപ്പാണ്. കുയിലമ്മയ്ക്കു കൊടുത്ത കഥാപാത്രം ചെയ്യാൻ കാട് മുഴുവൻ തെണ്ടി നടക്കുന്ന, ഇരിക്കുന്ന കൊമ്പു വെട്ടുന്ന (സംരക്ഷിക്കേണ്ട വനം നശിപ്പിക്കാൻ കൂട്ട് നിൽക്കുന്ന) കുരങ്ങനോ മറ്റോ ആയിരുന്നെങ്കിൽ.. ??? അന്യന്റെ കൂട്ടിൽ സ്വന്തം മുട്ടകളെ വിരിയിക്കുന്ന കുയിലമ്മയും ഇക്കാര്യത്തിൽ മോശമല്ല..!! നായേഷ്, മൂർഖേഷ്, പുലികേശി, കടുവച്ചാർ, സിംഹച്ചാർ അങ്ങിനെ നമ്മുടെ പൊതു മണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലും നിറഞ്ഞു നിൽക്കുന്ന കുറെ മനുഷ്യരുടെ കാട്ടുമുക്ക് പ്രതിരൂപങ്ങൾ എല്ലാം നന്നായിത്തന്നെ ആസ്വദിച്ചു. ???
അധികാരികളെയും, അധികാരം നിലനിർത്താൻ പാടുപെടുന്നവരെയും , അധികാരം വെട്ടിപ്പിടിക്കാൻ നടക്കുന്നവരെയും പരിഹസിച്ചത്, അതിനു സമകാലീന ദേശീയ, പ്രാദേശിക രാഷ്ട്രീയ നേതാക്കളെ മൃഗങ്ങളിലൂടെ സംജ്ഞപ്പെടുത്തിയത് എല്ലാം ഇഷ്ടമായി ???
നിറം മാറി കള്ളവോട്ട് ചെയ്യുന്ന ഓന്തനും, അതിനു കൂട്ട് നിൽക്കുന്ന കഴുതമാക്കാനും.. ഓഹ്.. ജനാധിപത്യത്തിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കുന്ന ആ അവിശുദ്ധ കൂട്ടുകെട്ട്..!! വളരെ മികച്ചു നിന്നു.. ???
CI ആമയും, SI അരണയും.. തരാതരം പോലെ കാര്യങ്ങൾ വിസ്മരിക്കുന്ന, പത്തുചുവട് ഒന്നോടാൻ പോലും ശാരീരിക ക്ഷമതയില്ലാത്ത നമ്മുടെ പൊലീസുകാരെ ഈ രണ്ടു കഥാപത്രങ്ങളിലൂടെ പരിഹസിച്ചു നാശമാക്കി.. ??? വീണ്ടും ഇഷ്ടം.. ??? CI ആമ ഒച്ചിനെ തോൽപ്പിച്ച കഥ, പിന്നെ അപ്പൂപ്പൻ മുയലിനെ തോൽപ്പിച്ച കഥ പറഞ്ഞു ജോലി നേടിയ പരാമർശത്തിലൂടെ അഴിമതി, ബന്ധുജനപക്ഷപാതം എന്നീ മഹാമാരികളെ പരിഹസിച്ചതാണ്എന്നിങ്ങനെയുള്ള എന്റെ അനുമാനങ്ങൾ തെറ്റിയിട്ടുണ്ടെങ്കിൽ കുറ്റം നിങ്ങളുടേതാണ്, നിങ്ങളുടേത് മാത്രം..! ??? കഥയിലില്ലാത്ത യുക്തി എന്റെ ആസ്വാദനക്കുറിപ്പിൽ തപ്പരുത്.. ???
തുമ്പൻജിയെ കുറിച്ച്പിന്നീട് വിശദമായി പറയാം. കാരണം, തുമ്പൻജിയും മുതലാളി ജമ്പൻജിയും ഞാനുമായി ഒരു നീണ്ട ബാലരമ ബന്ധമുണ്ട്.. ???
അവസാനമായി…
കഥയുടെ ടാഗ്‌ലൈൻ മാറ്റണം. ഇതൊരു കോമഡി സീരീസ് അല്ല, ആക്ഷേപഹാസ്യവും പരിഹാസവുമാണിതിന്റെ കാതൽ..
കുട്ടികൾക്കുള്ളത് എന്ന വിഭാഗത്തിൽ ആക്കിയത് അവിടിരുന്നോട്ടെ, ഒരു കുട്ടിയെപ്പോലെ വായിച്ചത് കൊണ്ടാണ് ഇത്രയും ആഴത്തിലും നീളത്തിലും പരപ്പിലും ആസ്വദിക്കാൻ പറ്റിയത്. അല്ലായിരുന്നെങ്കിൽ ചളി, ചവറ്, രാജ്യദ്രോഹം എന്നൊക്കെ പറയാൻ തോന്നിയേനെ ???
ഇത് തുടർന്നാൽ പിൻതുടർന്നു വായിക്കും.. ഇല്ലെങ്കിൽ ഞാനെന്റെ പാട്ടിനു പോകും.. ??? അതത്രെയുള്ളൂ..
വണ്ടർ തീർത്തിട്ട് മതി ഇതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം..!!
???
ആദ്യമേ തന്നെ സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന് നന്ദി അറിയിക്കുന്നു. ഇതുപോലൊരു അഭിപ്രായമാണ് ഏതൊരു എഴുതുക്കാരും ആഗ്രഹിക്കുന്നത്. അഭിനന്ദിക്കേണ്ട ഭാഗങ്ങൾ അഭിനന്ദിക്കണം, വിമർശിക്കേണ്ട ഭാഗങ്ങൾ വിമർശിക്കണം. അതിലൊരു മടിയും കാണിക്കരുത്. Wonder എന്ന കഥ ഓണം സീസണിൽ മനപ്പൂർവം ഒഴിവാക്കിയതാണ്. ആ തീരുമാനം നന്നായിരുന്നു എന്ന് ഇനി വരാൻ പോകുന്ന അതിന്റെ അടുത്ത ഭാഗം വായിച്ചു കഴിയുമ്പോൾ മനസിലാവും ?. കുറച്ചു നാളുകളായി മനസ്സിൽ കേറി വന്ന ഒരു തീമാണ് ഇങ്ങനെയൊരു കഥയെഴുതാൻ കാരണമായത്. കഥയുടെ അടുത്ത പാർട്ട് വൈകുന്നത് വായിക്കുന്നവർക്ക് മടുപ്പുണ്ടാക്കുമെന്നറിയാം. പക്ഷെ ചില നേരത്ത് മനസ്സിൽ വരുന്നത് അക്ഷരങ്ങളാക്കി മാറ്റാൻ ഒരു ബുദ്ധിമുട്ട് വരുന്നുണ്ട് അതാണ് വൈകുന്നത്. എന്തായാലും ഈ രണ്ടു കഥകളും നിർത്തി പോവില്ല. നമ്മുടെ കയ്യിൽ ഫോൺ ഉള്ളിടത്തോളം കാലം നമ്മള് തരുന്ന ഒരു ഉറപ്പാണിത്. അത് മാത്രമല്ല, ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്. വിളിച്ചാൽ മറുപടി തരുന്നതായിരിക്കും ?. അഭിപ്രായമാറിയിച്ചതിൽ ഒന്നുകൂടി നന്ദി രേഖപ്പെടുത്തുന്നു ?
??????
?
Powli. Ithu thudarnnillenkil ninnae njan kollum makanae
?
ചിരിച്ചു, ഇനി പൊട്ടിച്ചിരിപ്പിക്കാനുള്ള വകക്ക് വേണ്ടി കാത്തിരിക്കുന്നു.??
?
തുടരൂ…. വായിക്കാൻ നല്ല രസമുണ്ട്.. ❤ തുമ്പൻ ? അരണ സെർ… ?
എല്ലാരേം ഇഷ്ടായി… നല്ലെഴുത്ത്.. ❤
Thanks ?
?????
?
നിഖില കഥ നന്നായിട്ടുണ്ട്, തീം ഗംഭീരം.
എനിക്ക് ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട് ഇതൊരു തട്ടിക്കൂട്ട് കഥയാണെന്ന് പറഞ്ഞു ഇതിനൊരു തുടർച്ച ഇന്ടെന്നും അറിയാം, എന്നാലും നർമം നന്നേ കുറഞ്ഞതായി അനുഭവപ്പെട്ടു എഴുതി ഫലിപ്പിക്കുക എളുപ്പമുള്ള കാര്യമല്ലെന്നറിയാം വണ്ടർ ? ഇങ്ങനെ മാസ്റ്റർപീസായി ഐറ്റം ആയി മനസ്സിൽ കെടക്കണേ അതോണ്ട് ഓട്ടോമാറ്റിക്കലി… മനുസനല്ലേ പുള്ളേ ?. പിന്നെ ഇന്നലെ mindstress കൂടുതലാരുന്നു റിലീഫ് ആക്കുമെന്ന എന്റെ മുൻവിധിയും വായനനുഭവത്തെ ബാധിച്ചിച്ചുണ്ടാകാം.
വണ്ടറിനും മിഷൻ ജംഗിൾ നും കാത്തിരിക്കുന്നു ?
ഇത് ഇൻട്രോ മാത്രമാണ്. മറ്റേ കഥ വേഗം വരുന്നതായിരിക്കും
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യാതായി ????
ഇജ്ജാതി കഥ ❤️❤️❤️
ഒരു രക്ഷയും ഇല്ല ?
അരണ സർ ഒരേ പൊളി ❤️❤️❤️❤️
ബാക്കി ടീമുകളും കലക്കി ????
കണ്ടിന്യൂ ചെയ്യണേ ❤️ നിർത്തി പോകല്ലേ ?
വണ്ടർ എന്തായ്? അതും പോണോട്ടേ ❤️❤️❤️
Wonder ആണ് അടുത്തത്
Super ayittund chechi ????????
Adutha partn i am waiting ??????
Wonder eppol varum chechi??????appol goodnight ???????????
?
?
?
??????????
?
നിഖില, സത്യസന്ധമായി പറഞ്ഞാൽ താങ്കളുടെ മറ്റ് കഥകൾ വായിച്ചു കിട്ടിയ ആനന്ദത്തിന്റെ ഏഴയൽപക്കത്ത് പോലും എത്തിയില്ല. കഥയുടെ തുടക്കം മാത്രമല്ലേ ആയിട്ടുള്ളൂ അടുത്ത ഭാഗങ്ങളിൽ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. നല്ല അർത്ഥത്തിൽ എടുക്കുക ആശംസകൾ
സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട്. ഈ കഥ എഴുതുന്ന നേരത്തും എന്തൊക്കെയോ മിസ്സിംഗ് ആയ പോലെ തോന്നിയിരുന്നു. അടുത്ത പാർട്ടിൽ ശരിയാക്കാം
???
?
Super
Thanks
❤️?