?MISSION JUNGLE? 1 [Nikila] 2391

മുയൽ കുട്ടൻ : “അപ്പൊ പണിയൊക്കെ പോയി കുത്തുപ്പാളയെടുത്തപ്പോ ഇങ്ങോട്ട് വന്നതാണല്ലേ ?”

 

നായേഷ് : “യാ….യാ…☺️”

 

മൂർഖേഷ് പാമ്പ് : “തന്റെ ജോലി പോയത് അറിയിക്കാനായിരുന്നോ നേരെത്തെ താൻ കൂവി വിളിച്ചു ആളെ കൂട്ടാൻ നോക്കിയേ?”

 

നായേഷ് : “അതു ചുമ്മാ ഒരു ഓളമുണ്ടക്കാനായിട്ട് ?”

 

മുയൽകുട്ടൻ : “ഭാഗ്യം, ഞങ്ങള് നാലാള് മാത്രമേ ഇതൊക്കെ കേട്ടുള്ളൂ. ഇല്ലെങ്കിൽ ഇവിടെയും താൻ മൊത്തത്തിലങ്ങ് നാറിപ്പോയേനെ”

 

മേരി കുഞ്ഞാട് : “അതേയതേ?”

 

നായേഷ് : “അങ്ങനെയാണോ. എന്നാ പിള്ളേരെ, ഈ കാട് മുഴുവനും ഓളമുണ്ടാക്കാനുള്ള ഒരു സംഭവവും കൊണ്ടാ ഞാനിങ്ങോട്ട് വന്നേക്കുന്നേ”

 

കഴുതമാക്കാൻ : “ചുമ്മാ പുളുവടിക്കല്ലേ”

 

നായേഷ് : “നുണയല്ലടാ, സത്യമാടാ. ആ സംഭവമെന്താണെന്ന് കേട്ടാ ഈ കാട് മൊത്തം കുലുങ്ങും”

 

മുയൽകുട്ടൻ : “ആഹാ, എന്നാ അതൊന്ന് കേട്ടിട്ട് തന്നെ കാര്യം”

 

അങ്ങനെ നായേഷ് നായ ആ കാട് മൊത്തത്തിൽ കുലുക്കി മറിക്കാൻ പാകത്തിലുള്ള ഒരു ബോംബ് കാട്ടുമുക്കിൽ പൊട്ടിച്ചു. ഇലക്ഷൻ, അതായിരുന്നു നായേഷിന്റെ പുതിയൊരു കണ്ടുപ്പിടിത്തം. നാട്ടിലെ ജനങ്ങൾ ഭൂരിപക്ഷത്തീരുമാനത്തോടെ അവരുടെ നേതാവിനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്ന ജനാധിപത്യത്തിന്റെ ഭാഗമായുള്ള പരിപാടി. അതുവരെ രാജഭരണത്തിൽ പൊയ്ക്കൊണ്ടിരുന്ന കാട്ടുമുക്കിൽ നായേഷ് അവതരിപ്പിച്ച ഇലക്ഷൻ എന്ന ആശയത്തിന് വൻ പബ്ലിസിറ്റിയുണ്ടായി. നായേഷ് നായയിൽ നിന്നുമറിഞ്ഞ ഈ വിവരം ആ നാലു മൃഗങ്ങളും കൂടി കാട്ടുമുക്ക് മുഴുവൻ പറഞ്ഞു പരത്തി. കൂട്ടത്തിൽ മേരി കുഞ്ഞാടിന്റെ വകയായിട്ടുള്ള സ്ത്രീകളിലെ പരദൂഷണം ടീംസ് വഴിയായുള്ള പബ്ലിസിറ്റിയും കൂടിയായപ്പോൾ ആ സംഭവം കാട്ടുത്തീയേക്കാൾ വേഗത്തിൽ കാട് മുഴുവൻ പരന്നു. അതിനുമൊരു കാരണമുണ്ട്. ഇലക്ഷൻ എന്ന സംഭവത്തെക്കുറിച്ച് കാട്ടുമുക്കിൽ അധികമാരും കേട്ടിട്ടു കൂടിയുണ്ടായിരുന്നില്ല. അല്ലെങ്കിൽ പിന്നെ മറ്റൊരു സാധ്യത ഇങ്ങനൊരു സംഭവത്തെക്കുറിച്ച് നാട്ടിലുള്ള ആരും കാട്ടുമുക്ക് നിവാസികളെ അറിയിച്ചിട്ടുണ്ടാകില്ല.

 

അതിനു പിന്നിലും ഒരു കാരണമുണ്ട്. പണ്ട് ഈ നാടിനെക്കുറിച്ച് അന്വേഷിക്കാൻ പുറപ്പെട്ടതും അതിനനുസരിച്ചു കാട്ടിൽ മാറ്റങ്ങൾ നടപ്പിലാക്കാൻ മുൻകയ്യെടുത്തതും സിംഹരാജന്റെ പരമ്പരയിൽ ഉൾപ്പെടുന്ന സംഘങ്ങളായിരുന്നു. മനുഷ്യർ താമസിക്കുന്നിടത്ത് ജനാധിപത്യമുണ്ടെങ്കിലും ആ കാര്യം കാട്ടിനകത്തുള്ളവർ അറിയരുതെന്നത് സിംഹരാജന്റെ തീരുമാനമായിരുന്നു. എങ്കിൽ മാത്രമേ അവരുടെ കുടുംബത്തിന് ഇനിയും കാട് ഭരിക്കാൻ കഴിയൂ. അതുക്കൊണ്ട് തന്നെ ഇക്കര്യങ്ങളൊന്നും കാടിനകത്തുള്ളവർ അറിയാതിരിക്കാൻ സിംഹരാജൻ അന്ന് വളരെയധികം ശ്രദ്ധിച്ചിരുന്നു. എന്നാൽ കാലവും അതിനനുസരിച്ചു സിംഹരാജന്റെ തലമുറയും മാറിമാറി വന്നപ്പോൾ അദ്ദേഹത്തിന്റെ പുതിയ തലമുറയിൽ പെട്ടവർ ഈയൊരു കാര്യത്തിൽ വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല. അങ്ങനെ ഇപ്പോഴത്തെ രാജാവായ സിംഹത്തിന്റെ അശ്രദ്ധ കാരണമാണ് നായേഷ് വഴി ഇലക്ഷൻ എന്ന കാര്യത്തേക്കുറിച്ച് കാട്ടിലുള്ള എല്ലാവരും അറിയാൻ തുടങ്ങിയത്. അല്ലെങ്കിലും വരാനുള്ള വയ്യാവേലി എന്നായാലും വരുക തന്നെ ചെയ്യും?.

 

അങ്ങനെ ഈ കാട്ടിലും ഇലക്ഷൻ വേണമെന്ന ആവശ്യവുമായി പലരും മുന്നോട്ട് വന്നു. യുവതലമുറയിൽ പെട്ട മൃഗങ്ങളായിരുന്നു ഇതിൽ കൂടുതലും മുൻകയ്യെടുത്തത്. അതിൽ പലരുടെയും ലക്ഷ്യം അധികരമായിരുന്നു.

 

വൈകാതെ ഈ സംഭവം രാജാവിന്റെ അധികാരപരിധിയിലുമെത്തി. ഇലക്ഷൻ വേണമെന്ന എല്ലാവരുടെയും മുറവിളി കാരണം സിംഹത്തിന് ഇരിക്കപ്പൊറതിയില്ലാത്ത അവസ്ഥയായി. അതോടെ സഹായം തേടി സിംഹം തന്റെ മന്ത്രിയായ പുലികേശിയുടെ അടുത്തെത്തി. സഹായമഭ്യർത്ഥിച്ചു പുലിമടയിലേക്ക് കേറിച്ചെന്ന സിംഹത്തിന് പുലിവാല് പിടുക്കേണ്ടി വന്നു (അതായത് പുലിയുടെ വാല് പിടിക്കേണ്ടി വന്നു?). വേറെ നിവൃത്തിയില്ലാത്തതുക്കൊണ്ട് സഹായിക്കാമെന്ന് പുലികേശിയും വാക്ക് കൊടുത്തു.

 

അങ്ങനെ രാത്രി സമയം, സിംഹത്തിന്റെ ഗുഹ

 

ആകെക്കൂടി ക്ഷീണിച്ചവാശനായിട്ടായിരുന്നു സിംഹം തന്റെ ഗുഹയിലേക്ക് എത്തിയത്. വന്നു വന്ന് തന്റെ ഭരണസമിതിയിലുള്ളവര് വരെ ഇപ്പോൾ ഇലക്ഷനെ അനുകൂലിച്ചു തുടങ്ങി. ഇനി എന്തു ചെയ്യുമെന്നറിയാതെ ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥയിലാണ് സിംഹം. തന്റെ രാജപരമ്പരക്ക് അവസാനമായോന്ന് വരെ പുള്ളിക്ക് പേടിയായി. അങ്ങനെ ഡിപ്പ്രഷനടിച്ചു ഗുഹയ്ക്കത്തേക്ക് കേറിയപ്പോഴായിരുന്നു അകത്തു നിന്നും ഇരുട്ടിൽ ഒരു ഞെരക്കം കേട്ടത്. ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് സിംഹത്തിന്റെ മുഖം പ്രസന്നമായി.

 

സിംഹം : “ഓ…. മൈ ഡിയർ വൈഫ്?”

 

അകത്തുള്ളത് സ്വന്തം ഭാര്യയാണെന്ന ധാരണയോടെ സിംഹം ഗുഹയ്‌ക്കകത്തെ ഇരുട്ടിലേക്ക് പിന്നെയും കേറി. അപ്പോഴും അകത്ത് എന്തോ ഞെരുങ്ങുന്ന ശബ്ദം കേൾക്കാമായിരുന്നു.

 

സിംഹം : “എന്റെ പൊന്നു ചക്കരേ…..?

 

എന്നും നീട്ടിവിളിച്ചുക്കൊണ്ട് സിംഹം ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഒരൊറ്റ കുതിക്കലായിരുന്നു.

33 Comments

  1. So cool nikki…. aake orma varunna dialog ethaanu …. nee kanda india alla yathartha India pattini pavangaldem nirakshararudem koottikoduppukarudeyum “anubavangalde” India….?✌

  2. ?? brilliant writing

  3. വ്യത്യസ്ത നിറഞ്ഞ കഥ
    നന്നായിട്ടുണ്ട് തുടരുക

  4. കുറെയധികം നാളുകൾക്ക് ശേഷം നിലവാരമുള്ള ആക്ഷേപഹാസ്യവും പരിഹാസവും ഒന്നാസ്വദിക്കുന്നതിന്റെ ആവേശപ്പുറത്താണ് ഈ കുറിപ്പ്. ഇങ്ങനത്തെ നീണ്ട കുറിപ്പുകൾ കാരണം ഞാനൊരുപാട് പുലിവാല് പിടിച്ചിട്ടുണ്ടെങ്കിലും അതൊന്നും വീണ്ടും ആ സാഹസം കാണിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്നില്ല..!! ???

    ആദ്യം തന്നെ വിവാദത്തിനു തിരികൊളുത്തി തുടങ്ങാം.. ??? ഒരേ സമയം പല കാര്യങ്ങൾ വൃത്തിയായി ചെയ്തു തീർക്കാൻ കഴിവുള്ളവരോട് ബഹുമാനം പുലർത്തിക്കൊണ്ടു തന്നെ പറയുന്നു.. തുടങ്ങിവെച്ച ഒരെണ്ണം വൃത്തിയായി ചെയ്തു തീർക്കാതെ വേറെ ഒരെണ്ണം കൂടി തുടങ്ങുന്നതിനോട് എനിക്ക് യോജിപ്പില്ല.. അങ്ങനെ ചെയ്യുന്നത് കാരണം എഴുത്തുകാരനിൽ ഉള്ള വായനക്കാരുടെ വിശ്വാസം പതിയെ കുറഞ്ഞു വരും എന്നാണ് എന്റെ ഒരിത്.. നല്ല രീതിയിൽ പോകുന്ന വണ്ടർ ഓണത്തിന് കൊടുക്കാതെ ഊർജം ഇങ്ങോട്ടു വഴിമാറ്റിയ നികിലയോട് അത്യാവശ്യം കലിപ്പുണ്ട് എന്നങ്ങു തുറന്നു സമ്മതിക്കുന്നതിൽ ലജ്ജയില്ല.. ??? വണ്ടർ മുഴുവനാകുന്ന സമയം കൊണ്ട് ഈ തീം മറ്റൊരാൾ അടിച്ചു മാറ്റാതിരിക്കാൻ, തീമിലുള്ള അവകാശം സ്ഥാപിക്കാൻ വെറുതെ ഒന്ന് വഴി വെട്ടിവെച്ചതാണോ എന്നും സംശയിക്കണം. ??? (വെറും സംശയമല്ല, അങ്ങിനെ ചില കസർത്തുകൾ ഇവിടെ കണ്ടിട്ടുണ്ട്.. )

    പിന്നെ ഒരു സമാധാനം എന്തെന്നാൽ… ഇത് വായിച്ചത് കൊണ്ടാണ് നികിലയുടെ മറ്റു കഥകൾ വായിക്കണം എന്ന് തോന്നിയതും വണ്ടർ വായിച്ചതും.. അതൊരു നല്ല കാര്യമാവുകയും ചെയ്തു. അത് കൊണ്ട് വണ്ടർ കിട്ടിയില്ല എന്നും പറഞ്ഞുള്ള എന്റെ പ്രകടനത്തിൽ യുക്തിയില്ല.. ??? ആയതിനാൽ വെറുതെ ഒരലങ്കാരത്തിനു കലിപ്പിട്ടതിനു പുരുഷു എന്നോട് ക്ഷമിക്കണം ???

    മിഷൻ ജംഗിൾ ഒരു തുടർക്കഥയാണ് എന്ന് ശ്രദ്ധിക്കാതെയാണ് വായിച്ചു തുടങ്ങിയത്. അതേ.. ഞാൻ ആമുഖം വായിച്ചില്ല, അനുബന്ധങ്ങൾ നോക്കിയില്ല.. ??? ഒക്കെപ്പോട്ടെ പേരിന്റെ അവസാനം ഉള്ള ആ 1 ഞാൻ കണ്ടുമില്ല. ?‍♂️?‍♂️?‍♂️ ഇതെല്ലാം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഞാൻ ഉറപ്പായും ഇത് വായിക്കില്ലായിരുന്നു എന്നത് പരമമായ സത്യം.. നാളെത്തരാം.. ഇപ്പോത്തരാം, ഇതാ തന്നു എന്നൊക്കെ പറഞ്ഞു പറ്റിച്ചു വൈകി വരുന്ന ഭാഗങ്ങള്‍ കാത്തിരുന്ന് വായിക്കാനും മാത്രം ഓളമില്ല ഈ തലയിൽ… ??? എന്ത് ചെയ്യാനാണ്, എന്റെ തല ഇങ്ങനെയായിപ്പോയി, എന്റെ വിധി…! ???

    പിന്നെ എന്തിനാ വണ്ടർ വായിച്ചേ എന്നല്ലേ ഇപ്പൊ മനസ്സിൽ.. യെസ്, ചില കഥകൾ പോലെ തന്നെയാണ് എന്റെ ചില സമയത്തെ പ്രവൃത്തികളും, യുക്തി മഷിയിട്ടു നോക്കിയാൽ കാണില്ല ???

    ഇനി ഈ കഥയിലേക്ക്‌ കടന്നാൽ,…

    ആദ്യത്തെ മൂന്നു നാല് പേജ് വായിച്ചപ്പോ തന്നെ മടക്കി വെക്കാൻ തോന്നിയതാ, അജ്‌ജാതി വലിപ്പിക്കലായിരുന്നു.. നിങ്ങടെ നാട്ടിൽ റബ്ബറിനൊക്കെ പുല്ലുവിലയാന്നോ?.. ??? പിന്നെ വേറെ ഒന്നും ചെയ്യാനില്ലാത്ത കൊണ്ട് ബാക്കിയുള്ള പേജുകൾ കൂടെ വായിക്കാമെന്നു വെച്ച്.. അതൊരു മികച്ച തീരുമാനമായിരുന്നു. ???

    കുയിലമ്മ ഒഴികെയുള്ള കഥാപാത്രങ്ങൾ എല്ലാം മികച്ച തിരഞ്ഞെടുപ്പാണ്. കുയിലമ്മയ്ക്കു കൊടുത്ത കഥാപാത്രം ചെയ്യാൻ കാട് മുഴുവൻ തെണ്ടി നടക്കുന്ന, ഇരിക്കുന്ന കൊമ്പു വെട്ടുന്ന (സംരക്ഷിക്കേണ്ട വനം നശിപ്പിക്കാൻ കൂട്ട് നിൽക്കുന്ന) കുരങ്ങനോ മറ്റോ ആയിരുന്നെങ്കിൽ.. ??? അന്യന്റെ കൂട്ടിൽ സ്വന്തം മുട്ടകളെ വിരിയിക്കുന്ന കുയിലമ്മയും ഇക്കാര്യത്തിൽ മോശമല്ല..!! നായേഷ്‌, മൂർഖേഷ്, പുലികേശി, കടുവച്ചാർ, സിംഹച്ചാർ അങ്ങിനെ നമ്മുടെ പൊതു മണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലും നിറഞ്ഞു നിൽക്കുന്ന കുറെ മനുഷ്യരുടെ കാട്ടുമുക്ക് പ്രതിരൂപങ്ങൾ എല്ലാം നന്നായിത്തന്നെ ആസ്വദിച്ചു. ???

    അധികാരികളെയും, അധികാരം നിലനിർത്താൻ പാടുപെടുന്നവരെയും , അധികാരം വെട്ടിപ്പിടിക്കാൻ നടക്കുന്നവരെയും പരിഹസിച്ചത്, അതിനു സമകാലീന ദേശീയ, പ്രാദേശിക രാഷ്ട്രീയ നേതാക്കളെ മൃഗങ്ങളിലൂടെ സംജ്ഞപ്പെടുത്തിയത് എല്ലാം ഇഷ്ടമായി ???

    നിറം മാറി കള്ളവോട്ട് ചെയ്യുന്ന ഓന്തനും, അതിനു കൂട്ട് നിൽക്കുന്ന കഴുതമാക്കാനും.. ഓഹ്.. ജനാധിപത്യത്തിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കുന്ന ആ അവിശുദ്ധ കൂട്ടുകെട്ട്..!! വളരെ മികച്ചു നിന്നു.. ???

    CI ആമയും, SI അരണയും.. തരാതരം പോലെ കാര്യങ്ങൾ വിസ്മരിക്കുന്ന, പത്തുചുവട് ഒന്നോടാൻ പോലും ശാരീരിക ക്ഷമതയില്ലാത്ത നമ്മുടെ പൊലീസുകാരെ ഈ രണ്ടു കഥാപത്രങ്ങളിലൂടെ പരിഹസിച്ചു നാശമാക്കി.. ??? വീണ്ടും ഇഷ്ടം.. ??? CI ആമ ഒച്ചിനെ തോൽപ്പിച്ച കഥ, പിന്നെ അപ്പൂപ്പൻ മുയലിനെ തോൽപ്പിച്ച കഥ പറഞ്ഞു ജോലി നേടിയ പരാമർശത്തിലൂടെ അഴിമതി, ബന്ധുജനപക്ഷപാതം എന്നീ മഹാമാരികളെ പരിഹസിച്ചതാണ്എന്നിങ്ങനെയുള്ള എന്റെ അനുമാനങ്ങൾ തെറ്റിയിട്ടുണ്ടെങ്കിൽ കുറ്റം നിങ്ങളുടേതാണ്, നിങ്ങളുടേത് മാത്രം..! ??? കഥയിലില്ലാത്ത യുക്തി എന്റെ ആസ്വാദനക്കുറിപ്പിൽ തപ്പരുത്.. ???

    തുമ്പൻജിയെ കുറിച്ച്പിന്നീട് വിശദമായി പറയാം. കാരണം, തുമ്പൻജിയും മുതലാളി ജമ്പൻജിയും ഞാനുമായി ഒരു നീണ്ട ബാലരമ ബന്ധമുണ്ട്.. ???

    അവസാനമായി…

    കഥയുടെ ടാഗ്‌ലൈൻ മാറ്റണം. ഇതൊരു കോമഡി സീരീസ് അല്ല, ആക്ഷേപഹാസ്യവും പരിഹാസവുമാണിതിന്റെ കാതൽ..

    കുട്ടികൾക്കുള്ളത് എന്ന വിഭാഗത്തിൽ ആക്കിയത് അവിടിരുന്നോട്ടെ, ഒരു കുട്ടിയെപ്പോലെ വായിച്ചത് കൊണ്ടാണ് ഇത്രയും ആഴത്തിലും നീളത്തിലും പരപ്പിലും ആസ്വദിക്കാൻ പറ്റിയത്. അല്ലായിരുന്നെങ്കിൽ ചളി, ചവറ്, രാജ്യദ്രോഹം എന്നൊക്കെ പറയാൻ തോന്നിയേനെ ???

    ഇത് തുടർന്നാൽ പിൻതുടർന്നു വായിക്കും.. ഇല്ലെങ്കിൽ ഞാനെന്റെ പാട്ടിനു പോകും.. ??? അതത്രെയുള്ളൂ..

    വണ്ടർ തീർത്തിട്ട് മതി ഇതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം..!!

    ???

    1. ആദ്യമേ തന്നെ സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന് നന്ദി അറിയിക്കുന്നു. ഇതുപോലൊരു അഭിപ്രായമാണ് ഏതൊരു എഴുതുക്കാരും ആഗ്രഹിക്കുന്നത്. അഭിനന്ദിക്കേണ്ട ഭാഗങ്ങൾ അഭിനന്ദിക്കണം, വിമർശിക്കേണ്ട ഭാഗങ്ങൾ വിമർശിക്കണം. അതിലൊരു മടിയും കാണിക്കരുത്. Wonder എന്ന കഥ ഓണം സീസണിൽ മനപ്പൂർവം ഒഴിവാക്കിയതാണ്. ആ തീരുമാനം നന്നായിരുന്നു എന്ന് ഇനി വരാൻ പോകുന്ന അതിന്റെ അടുത്ത ഭാഗം വായിച്ചു കഴിയുമ്പോൾ മനസിലാവും ?. കുറച്ചു നാളുകളായി മനസ്സിൽ കേറി വന്ന ഒരു തീമാണ് ഇങ്ങനെയൊരു കഥയെഴുതാൻ കാരണമായത്. കഥയുടെ അടുത്ത പാർട്ട് വൈകുന്നത് വായിക്കുന്നവർക്ക് മടുപ്പുണ്ടാക്കുമെന്നറിയാം. പക്ഷെ ചില നേരത്ത് മനസ്സിൽ വരുന്നത് അക്ഷരങ്ങളാക്കി മാറ്റാൻ ഒരു ബുദ്ധിമുട്ട് വരുന്നുണ്ട് അതാണ് വൈകുന്നത്. എന്തായാലും ഈ രണ്ടു കഥകളും നിർത്തി പോവില്ല. നമ്മുടെ കയ്യിൽ ഫോൺ ഉള്ളിടത്തോളം കാലം നമ്മള് തരുന്ന ഒരു ഉറപ്പാണിത്. അത് മാത്രമല്ല, ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്. വിളിച്ചാൽ മറുപടി തരുന്നതായിരിക്കും ?. അഭിപ്രായമാറിയിച്ചതിൽ ഒന്നുകൂടി നന്ദി രേഖപ്പെടുത്തുന്നു ?

  5. ??????

  6. Powli. Ithu thudarnnillenkil ninnae njan kollum makanae

  7. ?മൊഞ്ചത്തിയുടെ ഖൽബി?

    ചിരിച്ചു, ഇനി പൊട്ടിച്ചിരിപ്പിക്കാനുള്ള വകക്ക് വേണ്ടി കാത്തിരിക്കുന്നു.??

  8. തുടരൂ…. വായിക്കാൻ നല്ല രസമുണ്ട്.. ❤ തുമ്പൻ ? അരണ സെർ… ?
    എല്ലാരേം ഇഷ്ടായി… നല്ലെഴുത്ത്.. ❤

  9. നിധീഷ്

    ?????

  10. നിഖില കഥ നന്നായിട്ടുണ്ട്, തീം ഗംഭീരം.

    എനിക്ക് ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട് ഇതൊരു തട്ടിക്കൂട്ട് കഥയാണെന്ന് പറഞ്ഞു ഇതിനൊരു തുടർച്ച ഇന്ടെന്നും അറിയാം, എന്നാലും നർമം നന്നേ കുറഞ്ഞതായി അനുഭവപ്പെട്ടു എഴുതി ഫലിപ്പിക്കുക എളുപ്പമുള്ള കാര്യമല്ലെന്നറിയാം വണ്ടർ ? ഇങ്ങനെ മാസ്റ്റർപീസായി ഐറ്റം ആയി മനസ്സിൽ കെടക്കണേ അതോണ്ട് ഓട്ടോമാറ്റിക്കലി… മനുസനല്ലേ പുള്ളേ ?. പിന്നെ ഇന്നലെ mindstress കൂടുതലാരുന്നു റിലീഫ് ആക്കുമെന്ന എന്റെ മുൻവിധിയും വായനനുഭവത്തെ ബാധിച്ചിച്ചുണ്ടാകാം.

    വണ്ടറിനും മിഷൻ ജംഗിൾ നും കാത്തിരിക്കുന്നു ?

    1. ഇത് ഇൻട്രോ മാത്രമാണ്. മറ്റേ കഥ വേഗം വരുന്നതായിരിക്കും

  11. എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യാതായി ????
    ഇജ്ജാതി കഥ ❤️❤️❤️
    ഒരു രക്ഷയും ഇല്ല ?
    അരണ സർ ഒരേ പൊളി ❤️❤️❤️❤️
    ബാക്കി ടീമുകളും കലക്കി ????
    കണ്ടിന്യൂ ചെയ്യണേ ❤️ നിർത്തി പോകല്ലേ ?
    വണ്ടർ എന്തായ്? അതും പോണോട്ടേ ❤️❤️❤️

    1. Wonder ആണ് അടുത്തത്

  12. Super ayittund chechi ????????
    Adutha partn i am waiting ??????
    Wonder eppol varum chechi??????appol goodnight ???????????

  13. വിശ്വനാഥ്

    ??????????

  14. കൈലാസനാഥൻ

    നിഖില, സത്യസന്ധമായി പറഞ്ഞാൽ താങ്കളുടെ മറ്റ് കഥകൾ വായിച്ചു കിട്ടിയ ആനന്ദത്തിന്റെ ഏഴയൽപക്കത്ത് പോലും എത്തിയില്ല. കഥയുടെ തുടക്കം മാത്രമല്ലേ ആയിട്ടുള്ളൂ അടുത്ത ഭാഗങ്ങളിൽ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. നല്ല അർത്ഥത്തിൽ എടുക്കുക ആശംസകൾ

    1. സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട്. ഈ കഥ എഴുതുന്ന നേരത്തും എന്തൊക്കെയോ മിസ്സിംഗ്‌ ആയ പോലെ തോന്നിയിരുന്നു. അടുത്ത പാർട്ടിൽ ശരിയാക്കാം

  15. Super

Comments are closed.