ഈ കഥ നടക്കുന്നത് കാട്ടുമൂക്ക് എന്ന സങ്കൽപ്പിക ഗ്രാമത്തിലാണ്. സോറി…. തെറ്റിപ്പോയി, ഗ്രാമമല്ല ഒരു കാട്ടിലാണ് ഒരു കഥ നടക്കുന്നത്. കാട്ടുമൂക്ക് എന്നു കേൾക്കുമ്പോൾ ഇതൊരു ഓണം കേറാ മൂല പോലത്തെ വല്ല സ്ഥലവുമാണോ എന്നൊരു സംശയം തോന്നിയേക്കാം. എന്നാൽ അങ്ങനെയല്ല, ആ കാട്ടിൽ ഓണം മാത്രമല്ല വിഷുവും ക്രിസ്തുമസ്സും ബക്രീദും വരെ നല്ല പോലെ ആഘോഷമായി നടക്കാറുണ്ട്. പക്ഷെ ഇതൊക്കെ ആഘോഷിക്കുന്നത് മനുഷ്യരല്ല പകരം മൃഗങ്ങളാണെന്ന് മാത്രം. അതും അവരുടേതായ രീതിയിൽ.
കാട്ടുമൂക്കിലെ അന്തേവാസികളായ മൃഗങ്ങൾ തുടക്കക്കാലത്തൊക്കെ പരമ്പരാഗത രീതിയനുസരിച്ച് പുറം ലോകവുമായി യാതൊരു വിധ ബന്ധമില്ലാതെ എല്ലാ അർത്ഥത്തിലും കാട്ടുമൃഗങ്ങളായിത്തന്നെ കഴിഞ്ഞവരായിരുന്നു. അന്നൊക്കെ ആ കാട്ടിലെ നിയമമെന്ന് പറയുന്നത് “കയ്യൂക്കുള്ളവൻ നേതാവ്” എന്നതു തന്നെയായിരുന്നു. എന്നാൽ പിന്നീട് കാലം മാറുന്നതോടൊപ്പമുള്ള അനിവാര്യമായ മാറ്റങ്ങൾ കാട്ടുമുക്കിലും സംഭവിച്ചു. ആ മാറ്റങ്ങൾക്കെല്ലാം തുടക്കമായത് ഒരുപാട് നാളുകൾക്ക് മുൻപ് കാട് വിട്ടു പറന്നകന്ന ദേശാടനക്കിളികളുടെ തിരിച്ചു വരവോടെയാണ്. മനുഷ്യർ താമസിക്കുന്ന നാടിനു മുകളിലൂടെ വട്ടമിട്ടു പറന്ന് തിരിച്ചു കാട്ടുമുക്കിലേക്ക് തന്നെ മടങ്ങിയെത്തിയ ദേശാടനക്കിളികളിൽ നിന്നും കേട്ട യാത്രവിവരണത്തിലൂടെ കാട്ടുമുക്കിലെ മൃഗങ്ങൾ നാടിനെ പറ്റിയും അവിടെ വസിക്കുന്ന മനുഷ്യരെപ്പറ്റിയും അറിയാൻ തുടങ്ങി. അതിനു ശേഷം ആ നാടിനകത്തെ വിശേഷങ്ങളും അവിടുത്തെ മനുഷ്യരെപ്പറ്റിയും കൂടുതലറിയുവനായി കാട്ടുമുക്കിലെ മൃഗങ്ങൾക്ക് കൗതുകം കൂടി. ഈ കൗതുകം മൂലം പല മൃഗങ്ങളും അതായത് പട്ടി, പൂച്ച, ആന, എലി തുടങ്ങിയവരെല്ലാം കാട്ടിൽ നിന്നുമിറങ്ങി നാടു ചുറ്റിക്കാണാൻ തുടങ്ങി. അങ്ങനെ നാട്ടിലോട്ടു ടൂറ് പോയ മൃഗങ്ങളിൽ ചിലരൊക്കെ തിരിച്ചു കാട്ടിലേക്ക് തന്നെ വന്നു. വേറെ ചിലർ നാട്ടിലെ ജീവിതരീതികളിലോടുള്ള ഇഷ്ടക്കൂടുതൽ കാരണമായിരിക്കാം അവിടെ തന്നെ സ്ഥിരമായി താമസമുറപ്പിച്ചു.
എന്നാൽ കാട് വിട്ടു നാട്ടിലേക്കുള്ള മൃഗങ്ങളുടെ പാലയാനം അവിടുത്തെ രാജാവായ സിംഹരാജാനിൽ നീരസമുണ്ടാക്കി. തുടർച്ചയായുള്ള മൃഗങ്ങളുടെ ഈ കൊഴിഞ്ഞുപോക്ക് ആ കാടിന്റെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുമോ എന്ന് സിംഹരാജൻ ഭയന്നു. ഈ പ്രശ്നത്തിനൊരു പരിഹാരം കാണാൻ അദ്ദേഹം തന്റെ മന്ത്രിയായ പുലിയോട് ആവശ്യപ്പെട്ടു. അങ്ങനെ പുലി ഇക്കാര്യത്തിൽ ഒരു ഗഹനമായ അന്വേഷണം നടത്തി. ആ ദൗത്യത്തിൽ പുലി ഒറ്റയ്ക്കായിരുന്നില്ല. എന്തൊക്കെ സംഭവിച്ചാലും ഈ കാട് വിട്ടു പുറത്തേക്ക് പോകില്ല എന്ന് ഉറച്ച നിലപാടെടുത്ത പഴഞ്ചൻ തലമുറയിലെ മൃഗങ്ങളും ഇക്കാര്യത്തിൽ പുലിയെ സഹായിക്കാൻ കൂടെ കൂടിയിരുന്നു. നാട്ടിൽ നിന്നും തിരിച്ചു കാട്ടുമുക്കിലേക്ക് മടങ്ങിയെത്തിയ ചില മൃഗങ്ങളിലൂടെ നടത്തിയ വിവരശേഖരണം വഴി പുലിയും സംഘവും കൂടുതൽ മുന്നേറി.
അങ്ങനെ വിശദമായ അന്വേഷണത്തിനൊടുവിൽ ആ പുലി ഒരു സുപ്രധാന വിവരം കണ്ടെത്തി. കാടു വിട്ടു നാട്ടിലേക്ക് കുടിയേറിപ്പാർക്കുന്നവരിൽ ഭൂരിഭാഗം മൃഗങ്ങളും സസ്യബുക്കുകാളാണ്. അവരുടെ ഈ പാലയനത്തിനുള്ള കാരണമാണെങ്കിലോ കാട്ടിലെ ‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ എന്ന നിയമവുമായിരുന്നു. ശക്തർ പലപ്പോഴും ദുർബലരെ കീഴ്പ്പെടുത്താൻ മുതിരുമ്പോൾ ഈ ദുർബലർ നിർവഹമില്ലാതെ സ്ഥലം മാറുന്നത് ഒരു പതിവുസംഭവമാണെന്ന് സിംഹരാജൻ തിരിച്ചറിഞ്ഞു. കൂടാതെ നാട്ടിലാണെങ്കിൽ ഇത്തരം മൃഗങ്ങളെ മനുഷ്യർ സന്തോഷപൂർവ്വം സ്വീകരിക്കുന്നതാണ് പലർക്കും നാട്ടിലേക്ക് ഇത്തരമൊരു ചായവ് വരാൻ കാരണമെന്ന് സിംഹരാജൻ മനസിലാക്കി. അതോടെ സിംഹരാജൻ ഒരു തീരുമാനത്തിലെത്തി. ഇനി നാട്ടിലെ ജീവിതരീതി തന്നെ ഈ കാട്ടുമുക്ക് എന്ന കാട്ടിലും നടപ്പാക്കണമെന്നതായിരുന്നു ആ തീരുമാനം.
ഇതിന്റെ ആദ്യ ചുവട് എന്ന രീതിയിൽ നാട്ടിൽ നിന്നും തിരിച്ചു കാട്ടിലേക്ക് മടങ്ങിയെത്തിയവർ വഴി നാട്ടിലെ ജീവിതരീതികളെക്കുറിച്ച് മനസിലാക്കി. അവിടുത്തെ സംസ്കാരവും നിയമങ്ങളും സിംഹരാജനും സംഘവും കൂടുതൽ അന്വേഷിച്ചറിഞ്ഞു. അതു കൂടാതെ നാട്ടിലെ ജീവിതരീതിയെക്കുറിച്ചു പഠിക്കുവാൻ വേണ്ടി പ്രാവ്, പരുന്ത് തുടങ്ങിയ പക്ഷികളുടെ ഒരു സ്പെഷ്യൽ ടീമിനെ സിംഹരാജൻ കാട്ടിൽ നിന്നും നാട്ടിലേക്കയച്ചു. എന്നിട്ട് ഇവരിൽ നിന്നും അറിഞ്ഞു വച്ച വിവരങ്ങൾ ഉപയോഗിച്ച് നാടിനു സമാനമായ ജീവിതരീതി കാട്ടുമുക്കിലും നടപ്പിലാക്കി തുടങ്ങി. അതിന്റെ ആദ്യപടിയെന്നോണം കരുത്തുക്കൊണ്ട് ദുർബലരെ കീഴടക്കുന്ന പരമ്പരാഗത നിയമം ആ കാട്ടിൽ നിന്നും എടുത്തു കളഞ്ഞു. പകരം എല്ലാ ജീവജാലങ്ങൾക്കും അവരുടെ ജീവിതം അവരുടെ സ്വന്തം അവകാശമാണ് എന്ന പുത്തൻ ചിന്താഗതിക്ക് ആഹാന്വം കൊടുത്തു. ആഹാരത്തിനു വേണ്ടിയാണെങ്കിൽ പോലും മറ്റുള്ള ജീവികളെ വേട്ടയാടി കൊല്ലുന്നത് കുറ്റകരമാണെന്ന നിയമം കാട്ടുമുക്കിൽ കൊണ്ടുവന്നു. ഈയൊരു ചെറിയ വിപ്ലവ തീരുമാനത്തോടെ ആ കാട്ടിലെ സസ്യബുക്കുകളായ മൃഗങ്ങൾ നാട്ടിലേക്ക് കുടിയേറി പാർക്കുന്നത് അവസാനിപ്പിച്ചു. മൃഗമാംസങ്ങൾക്ക് പകരമായുള്ള ആഹാരത്തിനു വേണ്ടിയുള്ള അന്വേഷണം അതോടെ കൂടുതൽ ഊർജിതമായി. ഈയൊരു കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. കാരണം മാംസം കഴിക്കാതെ പട്ടിണി കിടക്കാൻ ആഗ്രഹമില്ലാത്ത ഇരപിടിയൻ ജന്തുക്കളും ഇനി ഇരപ്പിടിയൻ ജന്തുക്കളെങ്ങാനും പട്ടിണി കിടന്നാൽ വീണ്ടും അത് തങ്ങൾക്ക് ജീവഹാനിയായേക്കാമെന്ന പേടി വന്നപ്പോൾ സസ്യബുക്കുകളും കൂടി ഈയൊരു കാര്യത്തിന് ഒരുമിച്ചു രംഗത്തേക്കിറങ്ങി. അതായിരുന്നു കാട്ടിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പരസ്പരസഹകരണത്തിന്റെ ആദ്യ ആരംഭം.
അങ്ങനെ നിരന്തരമായ അന്വേഷണങ്ങളിലൂടെ മൃഗമാംസത്തിനു പകരമായുള്ള ബദൽ ഭക്ഷണസാധനങ്ങളും അവർ കണ്ടു പിടിച്ചു. അങ്ങനെ കാലങ്ങൾ കടന്നുപോയി. ഇത്തരമൊരു വിപ്ലവത്തിനു തുടക്കം കുറിച്ചവരുടെ പരമ്പരയിൽപ്പെട്ട പുതിയ തലമുറയിലുള്ള മൃഗങ്ങളും കൂടുതൽ നവീനമായി ചിന്തിച്ചുത്തുടങ്ങി. അവരും ഈ മാറ്റങ്ങളുടെയൊപ്പം മനുഷ്യരെപ്പോലെ ബുദ്ധിപരമായി ചിന്തിക്കാൻ തുടങ്ങി. അതോടെ കാട്ടുമുക്ക് എന്ന കാട്ടിൽ കൂടുതൽ മാറ്റങ്ങളുണ്ടായി. കാട്ടുമുക്കിൽ വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടായി, ആതുരാലയങ്ങളുണ്ടായി കൂടാതെ അവിടുത്തെ കച്ചവടസാധ്യതകൾ കൂടുതൽ വിപുലമായി. അവിടെ നിയമപാലകരും വൈദ്യന്മാരും രൂപപ്പെട്ടു. അവിടെ വളർന്നുവരുന്ന പുതുതലമുറയും ബുദ്ധിപരമായി ചിന്തിക്കാൻ തുടങ്ങി. അതോടെ ആ കാട്ടിലെ മൃഗങ്ങൾ നാട്ടിലെ മനുഷ്യരുടെ അതേ തലത്തിൽ കൂടുതൽ ബുദ്ധിപരമായി ചിന്തിക്കാൻ ആരംഭിച്ചു.
So cool nikki…. aake orma varunna dialog ethaanu …. nee kanda india alla yathartha India pattini pavangaldem nirakshararudem koottikoduppukarudeyum “anubavangalde” India….?✌
?
?? brilliant writing
വ്യത്യസ്ത നിറഞ്ഞ കഥ
നന്നായിട്ടുണ്ട് തുടരുക
കുറെയധികം നാളുകൾക്ക് ശേഷം നിലവാരമുള്ള ആക്ഷേപഹാസ്യവും പരിഹാസവും ഒന്നാസ്വദിക്കുന്നതിന്റെ ആവേശപ്പുറത്താണ് ഈ കുറിപ്പ്. ഇങ്ങനത്തെ നീണ്ട കുറിപ്പുകൾ കാരണം ഞാനൊരുപാട് പുലിവാല് പിടിച്ചിട്ടുണ്ടെങ്കിലും അതൊന്നും വീണ്ടും ആ സാഹസം കാണിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്നില്ല..!! ???
ആദ്യം തന്നെ വിവാദത്തിനു തിരികൊളുത്തി തുടങ്ങാം.. ??? ഒരേ സമയം പല കാര്യങ്ങൾ വൃത്തിയായി ചെയ്തു തീർക്കാൻ കഴിവുള്ളവരോട് ബഹുമാനം പുലർത്തിക്കൊണ്ടു തന്നെ പറയുന്നു.. തുടങ്ങിവെച്ച ഒരെണ്ണം വൃത്തിയായി ചെയ്തു തീർക്കാതെ വേറെ ഒരെണ്ണം കൂടി തുടങ്ങുന്നതിനോട് എനിക്ക് യോജിപ്പില്ല.. അങ്ങനെ ചെയ്യുന്നത് കാരണം എഴുത്തുകാരനിൽ ഉള്ള വായനക്കാരുടെ വിശ്വാസം പതിയെ കുറഞ്ഞു വരും എന്നാണ് എന്റെ ഒരിത്.. നല്ല രീതിയിൽ പോകുന്ന വണ്ടർ ഓണത്തിന് കൊടുക്കാതെ ഊർജം ഇങ്ങോട്ടു വഴിമാറ്റിയ നികിലയോട് അത്യാവശ്യം കലിപ്പുണ്ട് എന്നങ്ങു തുറന്നു സമ്മതിക്കുന്നതിൽ ലജ്ജയില്ല.. ??? വണ്ടർ മുഴുവനാകുന്ന സമയം കൊണ്ട് ഈ തീം മറ്റൊരാൾ അടിച്ചു മാറ്റാതിരിക്കാൻ, തീമിലുള്ള അവകാശം സ്ഥാപിക്കാൻ വെറുതെ ഒന്ന് വഴി വെട്ടിവെച്ചതാണോ എന്നും സംശയിക്കണം. ??? (വെറും സംശയമല്ല, അങ്ങിനെ ചില കസർത്തുകൾ ഇവിടെ കണ്ടിട്ടുണ്ട്.. )
പിന്നെ ഒരു സമാധാനം എന്തെന്നാൽ… ഇത് വായിച്ചത് കൊണ്ടാണ് നികിലയുടെ മറ്റു കഥകൾ വായിക്കണം എന്ന് തോന്നിയതും വണ്ടർ വായിച്ചതും.. അതൊരു നല്ല കാര്യമാവുകയും ചെയ്തു. അത് കൊണ്ട് വണ്ടർ കിട്ടിയില്ല എന്നും പറഞ്ഞുള്ള എന്റെ പ്രകടനത്തിൽ യുക്തിയില്ല.. ??? ആയതിനാൽ വെറുതെ ഒരലങ്കാരത്തിനു കലിപ്പിട്ടതിനു പുരുഷു എന്നോട് ക്ഷമിക്കണം ???
മിഷൻ ജംഗിൾ ഒരു തുടർക്കഥയാണ് എന്ന് ശ്രദ്ധിക്കാതെയാണ് വായിച്ചു തുടങ്ങിയത്. അതേ.. ഞാൻ ആമുഖം വായിച്ചില്ല, അനുബന്ധങ്ങൾ നോക്കിയില്ല.. ??? ഒക്കെപ്പോട്ടെ പേരിന്റെ അവസാനം ഉള്ള ആ 1 ഞാൻ കണ്ടുമില്ല. ?♂️?♂️?♂️ ഇതെല്ലാം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഞാൻ ഉറപ്പായും ഇത് വായിക്കില്ലായിരുന്നു എന്നത് പരമമായ സത്യം.. നാളെത്തരാം.. ഇപ്പോത്തരാം, ഇതാ തന്നു എന്നൊക്കെ പറഞ്ഞു പറ്റിച്ചു വൈകി വരുന്ന ഭാഗങ്ങള്‍ കാത്തിരുന്ന് വായിക്കാനും മാത്രം ഓളമില്ല ഈ തലയിൽ… ??? എന്ത് ചെയ്യാനാണ്, എന്റെ തല ഇങ്ങനെയായിപ്പോയി, എന്റെ വിധി…! ???
പിന്നെ എന്തിനാ വണ്ടർ വായിച്ചേ എന്നല്ലേ ഇപ്പൊ മനസ്സിൽ.. യെസ്, ചില കഥകൾ പോലെ തന്നെയാണ് എന്റെ ചില സമയത്തെ പ്രവൃത്തികളും, യുക്തി മഷിയിട്ടു നോക്കിയാൽ കാണില്ല ???
ഇനി ഈ കഥയിലേക്ക് കടന്നാൽ,…
ആദ്യത്തെ മൂന്നു നാല് പേജ് വായിച്ചപ്പോ തന്നെ മടക്കി വെക്കാൻ തോന്നിയതാ, അജ്‌ജാതി വലിപ്പിക്കലായിരുന്നു.. നിങ്ങടെ നാട്ടിൽ റബ്ബറിനൊക്കെ പുല്ലുവിലയാന്നോ?.. ??? പിന്നെ വേറെ ഒന്നും ചെയ്യാനില്ലാത്ത കൊണ്ട് ബാക്കിയുള്ള പേജുകൾ കൂടെ വായിക്കാമെന്നു വെച്ച്.. അതൊരു മികച്ച തീരുമാനമായിരുന്നു. ???
കുയിലമ്മ ഒഴികെയുള്ള കഥാപാത്രങ്ങൾ എല്ലാം മികച്ച തിരഞ്ഞെടുപ്പാണ്. കുയിലമ്മയ്ക്കു കൊടുത്ത കഥാപാത്രം ചെയ്യാൻ കാട് മുഴുവൻ തെണ്ടി നടക്കുന്ന, ഇരിക്കുന്ന കൊമ്പു വെട്ടുന്ന (സംരക്ഷിക്കേണ്ട വനം നശിപ്പിക്കാൻ കൂട്ട് നിൽക്കുന്ന) കുരങ്ങനോ മറ്റോ ആയിരുന്നെങ്കിൽ.. ??? അന്യന്റെ കൂട്ടിൽ സ്വന്തം മുട്ടകളെ വിരിയിക്കുന്ന കുയിലമ്മയും ഇക്കാര്യത്തിൽ മോശമല്ല..!! നായേഷ്, മൂർഖേഷ്, പുലികേശി, കടുവച്ചാർ, സിംഹച്ചാർ അങ്ങിനെ നമ്മുടെ പൊതു മണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലും നിറഞ്ഞു നിൽക്കുന്ന കുറെ മനുഷ്യരുടെ കാട്ടുമുക്ക് പ്രതിരൂപങ്ങൾ എല്ലാം നന്നായിത്തന്നെ ആസ്വദിച്ചു. ???
അധികാരികളെയും, അധികാരം നിലനിർത്താൻ പാടുപെടുന്നവരെയും , അധികാരം വെട്ടിപ്പിടിക്കാൻ നടക്കുന്നവരെയും പരിഹസിച്ചത്, അതിനു സമകാലീന ദേശീയ, പ്രാദേശിക രാഷ്ട്രീയ നേതാക്കളെ മൃഗങ്ങളിലൂടെ സംജ്ഞപ്പെടുത്തിയത് എല്ലാം ഇഷ്ടമായി ???
നിറം മാറി കള്ളവോട്ട് ചെയ്യുന്ന ഓന്തനും, അതിനു കൂട്ട് നിൽക്കുന്ന കഴുതമാക്കാനും.. ഓഹ്.. ജനാധിപത്യത്തിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കുന്ന ആ അവിശുദ്ധ കൂട്ടുകെട്ട്..!! വളരെ മികച്ചു നിന്നു.. ???
CI ആമയും, SI അരണയും.. തരാതരം പോലെ കാര്യങ്ങൾ വിസ്മരിക്കുന്ന, പത്തുചുവട് ഒന്നോടാൻ പോലും ശാരീരിക ക്ഷമതയില്ലാത്ത നമ്മുടെ പൊലീസുകാരെ ഈ രണ്ടു കഥാപത്രങ്ങളിലൂടെ പരിഹസിച്ചു നാശമാക്കി.. ??? വീണ്ടും ഇഷ്ടം.. ??? CI ആമ ഒച്ചിനെ തോൽപ്പിച്ച കഥ, പിന്നെ അപ്പൂപ്പൻ മുയലിനെ തോൽപ്പിച്ച കഥ പറഞ്ഞു ജോലി നേടിയ പരാമർശത്തിലൂടെ അഴിമതി, ബന്ധുജനപക്ഷപാതം എന്നീ മഹാമാരികളെ പരിഹസിച്ചതാണ്എന്നിങ്ങനെയുള്ള എന്റെ അനുമാനങ്ങൾ തെറ്റിയിട്ടുണ്ടെങ്കിൽ കുറ്റം നിങ്ങളുടേതാണ്, നിങ്ങളുടേത് മാത്രം..! ??? കഥയിലില്ലാത്ത യുക്തി എന്റെ ആസ്വാദനക്കുറിപ്പിൽ തപ്പരുത്.. ???
തുമ്പൻജിയെ കുറിച്ച്പിന്നീട് വിശദമായി പറയാം. കാരണം, തുമ്പൻജിയും മുതലാളി ജമ്പൻജിയും ഞാനുമായി ഒരു നീണ്ട ബാലരമ ബന്ധമുണ്ട്.. ???
അവസാനമായി…
കഥയുടെ ടാഗ്‌ലൈൻ മാറ്റണം. ഇതൊരു കോമഡി സീരീസ് അല്ല, ആക്ഷേപഹാസ്യവും പരിഹാസവുമാണിതിന്റെ കാതൽ..
കുട്ടികൾക്കുള്ളത് എന്ന വിഭാഗത്തിൽ ആക്കിയത് അവിടിരുന്നോട്ടെ, ഒരു കുട്ടിയെപ്പോലെ വായിച്ചത് കൊണ്ടാണ് ഇത്രയും ആഴത്തിലും നീളത്തിലും പരപ്പിലും ആസ്വദിക്കാൻ പറ്റിയത്. അല്ലായിരുന്നെങ്കിൽ ചളി, ചവറ്, രാജ്യദ്രോഹം എന്നൊക്കെ പറയാൻ തോന്നിയേനെ ???
ഇത് തുടർന്നാൽ പിൻതുടർന്നു വായിക്കും.. ഇല്ലെങ്കിൽ ഞാനെന്റെ പാട്ടിനു പോകും.. ??? അതത്രെയുള്ളൂ..
വണ്ടർ തീർത്തിട്ട് മതി ഇതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം..!!
???
ആദ്യമേ തന്നെ സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന് നന്ദി അറിയിക്കുന്നു. ഇതുപോലൊരു അഭിപ്രായമാണ് ഏതൊരു എഴുതുക്കാരും ആഗ്രഹിക്കുന്നത്. അഭിനന്ദിക്കേണ്ട ഭാഗങ്ങൾ അഭിനന്ദിക്കണം, വിമർശിക്കേണ്ട ഭാഗങ്ങൾ വിമർശിക്കണം. അതിലൊരു മടിയും കാണിക്കരുത്. Wonder എന്ന കഥ ഓണം സീസണിൽ മനപ്പൂർവം ഒഴിവാക്കിയതാണ്. ആ തീരുമാനം നന്നായിരുന്നു എന്ന് ഇനി വരാൻ പോകുന്ന അതിന്റെ അടുത്ത ഭാഗം വായിച്ചു കഴിയുമ്പോൾ മനസിലാവും ?. കുറച്ചു നാളുകളായി മനസ്സിൽ കേറി വന്ന ഒരു തീമാണ് ഇങ്ങനെയൊരു കഥയെഴുതാൻ കാരണമായത്. കഥയുടെ അടുത്ത പാർട്ട് വൈകുന്നത് വായിക്കുന്നവർക്ക് മടുപ്പുണ്ടാക്കുമെന്നറിയാം. പക്ഷെ ചില നേരത്ത് മനസ്സിൽ വരുന്നത് അക്ഷരങ്ങളാക്കി മാറ്റാൻ ഒരു ബുദ്ധിമുട്ട് വരുന്നുണ്ട് അതാണ് വൈകുന്നത്. എന്തായാലും ഈ രണ്ടു കഥകളും നിർത്തി പോവില്ല. നമ്മുടെ കയ്യിൽ ഫോൺ ഉള്ളിടത്തോളം കാലം നമ്മള് തരുന്ന ഒരു ഉറപ്പാണിത്. അത് മാത്രമല്ല, ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്. വിളിച്ചാൽ മറുപടി തരുന്നതായിരിക്കും ?. അഭിപ്രായമാറിയിച്ചതിൽ ഒന്നുകൂടി നന്ദി രേഖപ്പെടുത്തുന്നു ?
??????
?
Powli. Ithu thudarnnillenkil ninnae njan kollum makanae
?
ചിരിച്ചു, ഇനി പൊട്ടിച്ചിരിപ്പിക്കാനുള്ള വകക്ക് വേണ്ടി കാത്തിരിക്കുന്നു.??
?
തുടരൂ…. വായിക്കാൻ നല്ല രസമുണ്ട്.. ❤ തുമ്പൻ ? അരണ സെർ… ?
എല്ലാരേം ഇഷ്ടായി… നല്ലെഴുത്ത്.. ❤
Thanks ?
?????
?
നിഖില കഥ നന്നായിട്ടുണ്ട്, തീം ഗംഭീരം.
എനിക്ക് ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട് ഇതൊരു തട്ടിക്കൂട്ട് കഥയാണെന്ന് പറഞ്ഞു ഇതിനൊരു തുടർച്ച ഇന്ടെന്നും അറിയാം, എന്നാലും നർമം നന്നേ കുറഞ്ഞതായി അനുഭവപ്പെട്ടു എഴുതി ഫലിപ്പിക്കുക എളുപ്പമുള്ള കാര്യമല്ലെന്നറിയാം വണ്ടർ ? ഇങ്ങനെ മാസ്റ്റർപീസായി ഐറ്റം ആയി മനസ്സിൽ കെടക്കണേ അതോണ്ട് ഓട്ടോമാറ്റിക്കലി… മനുസനല്ലേ പുള്ളേ ?. പിന്നെ ഇന്നലെ mindstress കൂടുതലാരുന്നു റിലീഫ് ആക്കുമെന്ന എന്റെ മുൻവിധിയും വായനനുഭവത്തെ ബാധിച്ചിച്ചുണ്ടാകാം.
വണ്ടറിനും മിഷൻ ജംഗിൾ നും കാത്തിരിക്കുന്നു ?
ഇത് ഇൻട്രോ മാത്രമാണ്. മറ്റേ കഥ വേഗം വരുന്നതായിരിക്കും
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യാതായി ????
ഇജ്ജാതി കഥ ❤️❤️❤️
ഒരു രക്ഷയും ഇല്ല ?
അരണ സർ ഒരേ പൊളി ❤️❤️❤️❤️
ബാക്കി ടീമുകളും കലക്കി ????
കണ്ടിന്യൂ ചെയ്യണേ ❤️ നിർത്തി പോകല്ലേ ?
വണ്ടർ എന്തായ്? അതും പോണോട്ടേ ❤️❤️❤️
Wonder ആണ് അടുത്തത്
Super ayittund chechi ????????
Adutha partn i am waiting ??????
Wonder eppol varum chechi??????appol goodnight ???????????
?
?
?
??????????
?
നിഖില, സത്യസന്ധമായി പറഞ്ഞാൽ താങ്കളുടെ മറ്റ് കഥകൾ വായിച്ചു കിട്ടിയ ആനന്ദത്തിന്റെ ഏഴയൽപക്കത്ത് പോലും എത്തിയില്ല. കഥയുടെ തുടക്കം മാത്രമല്ലേ ആയിട്ടുള്ളൂ അടുത്ത ഭാഗങ്ങളിൽ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. നല്ല അർത്ഥത്തിൽ എടുക്കുക ആശംസകൾ
സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട്. ഈ കഥ എഴുതുന്ന നേരത്തും എന്തൊക്കെയോ മിസ്സിംഗ് ആയ പോലെ തോന്നിയിരുന്നു. അടുത്ത പാർട്ടിൽ ശരിയാക്കാം
???
?
Super
Thanks
❤️?