?MAgic MUshroom 3 ?[????? ??????❤?] 157

പതിയെ കാറിന്റെ മുകളിൽ പിടിച്ചു ദേവയുടെ സീറ്റിനരികിൽ വന്നു…

 

“വണ്ടിയിൽ തന്നെ കിടക്കാനാണോ പ്ലാൻ… താലപ്പൊലിയും ആനയും കൊണ്ട് വന്നു എഴുന്നള്ളിക്കാൻ അമ്പലത്തിലെ ദേവി ഒന്നുമല്ലല്ലോ… വെറും ദേവ അല്ലെ…

 

ദേവ മുഖമുയർത്തി കിച്ചുവിനെ നോക്കി.. അവളുടെ വെളുത്ത മുഖമാകെ ചുവന്നിരുന്നു…

 

” വേണേൽ എറങ്ങി വാടി പിശാശേ.. അല്ലെ അതിനും ഇവിടുത്തുകാരുടെ വായിൽ നിന്ന് വഴക്ക് കേപ്പിക്കാനാണോ…

 

കിച്ചു കൊറച്ചു ശബ്ദമുയർത്തി സംസാരിച്ചു… അവളെ വെറുതെ ഒന്ന് പേടിപ്പിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ…

 

കേട്ടപാതി തന്നെ ദേവ ഡോർ തുറന്നു പുറത്തു ചാടി… തലകുമ്പിട്ടു ബാഗും എടുത്തു അകത്തേക്ക് നടന്നു…പോകുന്നതിനിടയിൽ കിച്ചുവിന് കേൾക്കാൻ മാത്രം ശബ്ദം താഴ്ത്തി അവൾ പറഞ്ഞു..

 

“സോറി..

 

തിരിച്ചു മറുപടിക്ക് കാത്തു നിൽക്കാതെ വേഗം അകത്തേക്ക് നടന്നു… കിച്ചു ഇനി എന്ത് ചെയ്യും എന്ന് അവിടെ നിന്ന് ആലോചിച്ചു… പിന്നെ വീടിന്റെ പിറക് വശത്തേക്ക് പതിയെ നടന്നു…

 

കാലിന് നല്ല രീതിയിൽ തന്നെ വേദന അനുഭവപ്പെടുന്നുണ്ടായി. എങ്കിലും അവൻ നടന്നു…

 

പിറകിലായി ചെന്ന് പോകുന്നതിനു മുന്നേ എടുത്തു വച്ച വണ്ടി നോക്കി… കൊറച്ചു ദിവസം കൂടെ റസ്റ്റ്‌ വണ്ടിക്ക് ഒണ്ടാവും..

 

“നിന്നെ ഞാൻ പിന്നെ എടുത്തോളാം..

 

“എന്നാടാ അവടുന്നു പിറുപിറുക്കുന്നെ..

 

“സാരിയിലെ പിന്ന് ഊരിക്കൊണ്ട് അമ്മ അങ്ങോട്ട് വന്നു…

 

14 Comments

  1. Enthaii ezhuthi thudangiyooo

  2. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

    1. എറിക്ക് ജോൺ സാമൂവൽ

      Hehe… No?

  3. Bro കഥ കിടുക്കി……

    ❤❤❤❤❤

  4. ഏക - ദന്തി

    മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …

    1. എറിക്ക് ജോൺ സാമൂവൽ

      ?

  5. നിധീഷ്

  6. Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️

    1. എറിക്ക് ജോൺ സാമൂവൽ

      ?

  7. Superb broo waiting

  8. ♥️♥️♥️

Comments are closed.