കാറിന്റെ ഡോർ തുറന്ന കീർത്തി കാണുന്നത് കണ്ണ് തുടക്കുന്ന ദേവയെ ആണ്… പിറകിലായി വായും പൊളിച്ചു ദേവയെ തന്നെ നോക്കി ഇരിക്കുന്ന കിച്ചുവും…
“എന്നതാ ഇവടെ…. ചേച്ചി നീങ്ങി ഇരുന്നേ…
ദേവ മുഖം ഷാൾകൊണ്ട് തുടച്ചു പിന്നെ നീങ്ങി ഇരുന്നു… കീർത്തി കാറിലേക്ക് കയറി പൊട്ടിക്കാത്ത ലെയ്സ് പാക്കറ്റ് ദേവക്ക് കൊടുത്തു…
“ദേവേച്ചി ഇതൊന്ന് പൊട്ടിച്ചു താ..
ദേവ അത് വാങ്ങി പൊട്ടിച്ചു കൊടുത്തു…
“കയ്യിൽ വച്ചോ ഞാൻ എടുത്തോളാം.. ചേച്ചിയും തിന്ന്..
“കയ്യിട്ട് വാരിയാലേ നിനക്ക് എറങ്ങത്തൊള്ളോ ?
പിറകിൽ നിന്ന് കിച്ചു പതിയെ പറഞ്ഞു..
“നിനക്ക് എങ്ങനാ ഇറങ്ങുന്നതെന്ന് ഞാൻ പറയണോ ?അല്ലെ വാമൂടി ഇരുന്നോ…ബാക്കി വീട്ടിൽ ചെന്നിട്ട്..
കിച്ചു പിന്നെ ഒന്നും പറഞ്ഞില്ല…. എല്ലാവരും തിരിച്ചു വന്നു യാത്ര വീണ്ടും തുടങ്ങി…
മണിക്കൂറുകൾ കൊണ്ട് വീട്ടിൽ എത്തി… വലിയൊരു വീടിന്റെ ഉമ്മറത്തേക്ക് വണ്ടി കയറ്റുന്നത് കണ്ടു ദേവ കീർത്തിയെ നോക്കി…
“നോക്കണ്ട… ഇതാ ഞങ്ങടെ വീട്.. ഇനി ദേവേച്ചിയുടെയും…
കീർത്തി പറഞ്ഞു… പിന്നെ ഡോർ തുറന്നു ഇറങ്ങി….
എല്ലാവരും ഇറങ്ങിയിട്ടും ദേവ മാത്രം ഇറങ്ങാതിരുന്നു…അവസാനം ഇറങ്ങിയ കിച്ചു ദേവയുടെ മുഖത്തുള്ള ആശ്ചര്യവും പരിഭ്രാന്തിയും ശ്രദ്ധിച്ചു…
Enthaii ezhuthi thudangiyooo
❤️❤️❤️❤️❤️❤️
Any updates
Hehe… No?
???
Bro കഥ കിടുക്കി……
❤❤❤❤❤
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
❤
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️
?
Superb broo waiting
?????
♥️♥️♥️