പിറകിൽ നിന്ന് എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ ഓടി വരുന്ന രണ്ട് മൂന്ന് പേരുടെ നിഴലുകളും കാലൊച്ചകളും മാത്രം.. അതിനേക്കാളും ശബ്ദതിൽ ചെവിക്കുള്ളിൽ നിന്നും ചെറിയ വണ്ടിന്റെ മൂളിച്ചയും…
മുന്നിലേക്ക് വീണു കിടന്ന മുടിയിൽ വെള്ളം വീഴുന്നത് പോലെ തുള്ളി തുള്ളിയായി ചോരയും വീഴാൻ തുടങ്ങി ? എല്ലാം കൂടി ആയപ്പോ ‘ദിപ്പോ വരാമെന്ന് ‘ പറഞ്ഞു ദേവയുടെ ഉള്ള ബോധവും പോയി….
മുന്നിലിരിക്കുന്നവർക്ക് പിന്നെ നേരത്തെ അത് ഇല്ലാത്തത് കൊണ്ട് നേരെത്തെ തന്നെ പോകാനുള്ളത് ഒക്കെ പോയിരുന്നു….
ഓടിക്കൂടിയവർ അപ്പോൾ തന്നെ നാലുപേരെയും പെറുക്കി അടുത്തുള്ള ഗവർമെന്റ്ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ തുടങ്ങി
__________________
മുഖത്തേക്ക് അടിച്ചു കയറിയ സൂര്യകിരണങ്ങൾ ആണ് പാതി മയക്കത്തിൽ ആയിരുന്ന കിച്ചുവിനെ ഉണർത്തിയത്….
പതിയെ കണ്ണ് തുറന്നപ്പോൾ കാണുന്നത് മുൻപിൽ തന്നെ ഓറഞ്ചും തിന്നുകൊണ്ട് ഇരിക്കുന്ന കീർത്തിയെ ആണ്… മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഒരു വളിച്ചചിരി തന്നിട്ട് ചെയ്തോണ്ട് ഇരുന്ന പണി അവൾ തുടർന്നു….
“ഈ പാതിരാത്രിക്ക് ഇവൾക്കിതെവിടുന്ന് ഓറഞ്ചു ?
തലക്ക് പിന്നിൽ കൈ വെച്ചുകൊണ്ട് കിച്ചു എണീറ്റിരിക്കാൻ ശ്രമിച്ചു
“എന്തോന്ന് എന്തോന്ന്… തലയിടിച്ചപ്പോ ഒണ്ടായിരുന്ന ബോധവും പോയാ…
“ബോധം എവിടെ പോകാൻ… അല്ല നീ എന്താ ഇവിടെ…
“അതാണ് എനിക്കും ചോദിക്കാൻ ഒള്ളെ… വീട്ടിലേക്ക് പോരുവാണെന്ന് പറഞ്ഞു ഇറങ്ങിയ നീ എന്താ ഇവിടെ..
Enthaii ezhuthi thudangiyooo
❤️❤️❤️❤️❤️❤️
Any updates
Hehe… No?
???
Bro കഥ കിടുക്കി……
❤❤❤❤❤
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
❤
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️
?
Superb broo waiting
?????
♥️♥️♥️