?MAgic MUshroom 3 ?[????? ??????❤?] 157

 

ചുവന്ന ഒരു ബനിയനും ഷോർട്സും ആയിരുന്നു അവളുടെ വേഷം…പ്രായത്തിന്റെതായ ശരീരവലുപ്പവും അവളുടെ ഷേപ്പും ബെന്നിയിൽ കാമമുണർത്തി… പക്ഷെ

 

തനിക്ക് നേരെ പാഞ്ഞു വരുന്ന ഒരു കയ്യും.. ആ കയ്യിലെ വിരലുകൾക്കിടയിലിൽ അരണ്ട വെളിച്ചത്തിൽ തിളങ്ങുന്ന ഒരു കത്തിയും ബെന്നിയുടെ ബോധമണ്ഡലത്തിലേക്ക് വന്നു…

 

ഒരു നിമിഷം അവൻ പകച്ചു പോയി… ഒരല്പം പിറകോട്ടു വേച്ചു വേച്ചു പോകാൻ തുടങ്ങിയ ബെന്നിയെ നാൻസി അരയിലൂടെ കൂട്ടി പിടിച്ചു തന്നോട് ചേർത്ത് നിർത്തി…

 

അവളുടെ ചുടുനിശ്വാസം ബെന്നിയുടെ മുഖത്തടിച്ചപ്പോൾ ആണ് താൻ എവിടെ ആണെന്ന ഓർമ്മ വന്നത്… പെട്ടെന്ന് തന്നെ നാൻസിയെ അയാൾ തട്ടി മാറ്റി…

 

അയാളുടെ ഈ അസാധാരണമായ പ്രവർത്തിയിൽ നാൻസി ഒന്ന് പകച്ചുപോയി… പക്ഷെ വിട്ടുകൊടുക്കാൻ അവൾ ഒരുക്കമല്ലായിരുന്നു… ആരും കൊതിക്കുന്ന തന്റെ ശരീരരത്തോട് ഒരാൾ കാണിക്കുന്ന ഈ അകൽച്ച അവളുടെ വീണ്ടുവിചാരങ്ങൾക്ക് ഏറ്റ ഒരടിയായി..

 

വോഡ്കയുടെ കുപ്പിയും കയ്യിൽ പിടിച്ചു ആകെ പരവശനായി നിൽക്കുന്ന ബെന്നിയുടെ തലമുടിയിഴകൾക്ക് ഇടയിലൂടെ അവൾ വിരലോടിച്ചു…

 

ഒരു നിമിഷം കൊണ്ട് തന്നെ ബെന്നിയത് തടഞ്ഞു… തലകുനിച്ചു നിന്ന അയാൾ മുഖമുയർത്തി അവളെ നോക്കി… ആകെ വിളറിവെളുത്തിരിക്കുകയായിരുന്നു അയാൾ

 

കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് കണ്ട നാൻസി കൈകൾ പിൻവലിച്ചു…

 

“അവനെ കണ്ടോ…അതോ…

 

പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു…

 

“ഇല്ല… പക്ഷെ വീണ്ടും ഓർമ്മ വന്നു ആ മുഖം…

 

കൊറച്ചു ഷീണിതമായ സ്വരത്തിൽ ബെന്നി പറഞ്ഞു…

 

“അയ്യേ… അതിനാണോ ഇച്ചായ… ഈ സിറ്റി തന്നെ ഭയക്കും ഇച്ചായനെ കണ്ടാൽ.. ആ ആൾക്ക് ഒരു പീറചെക്കനെ പേടി…

14 Comments

  1. Enthaii ezhuthi thudangiyooo

  2. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

    1. എറിക്ക് ജോൺ സാമൂവൽ

      Hehe… No?

  3. Bro കഥ കിടുക്കി……

    ❤❤❤❤❤

  4. ഏക - ദന്തി

    മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …

    1. എറിക്ക് ജോൺ സാമൂവൽ

      ?

  5. നിധീഷ്

  6. Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️

    1. എറിക്ക് ജോൺ സാമൂവൽ

      ?

  7. Superb broo waiting

  8. ♥️♥️♥️

Comments are closed.