?MAgic MUshroom 3 ?[????? ??????❤?] 157

അത്രയും നേരം മിണ്ടാതിരുന്ന മർക്കൊസ് പെട്ടെന്ന് ബെന്നിക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു…

 

“അതാണോടാ ബെന്നി കോട്ടയത്തൂന്ന് ഒരു ചെക്കൻ വന്നു നിനക്കിട്ടും പിള്ളേർക്കിട്ടും പണിതിട്ട് പോയത്… അവനെ കിട്ടിയർന്നോടാ..

 

?ഒരല്പം പുച്ഛം കലർന്ന ഭാവത്തിൽ തന്നെ ബെന്നിയോട് പറഞ്ഞു…

 

അത്രയും നേരം ചിരിച്ചു കൊണ്ട് നിന്ന ബെന്നിയുടെ മുഖഭാവം മാറി… മുഖത്തേക്ക് രക്തം ഇരച്ചു കയറി വന്നു… അരുതാത്തത് എന്തോ കേട്ടപോലെ ആയിരുന്നു ബെന്നിയുടെ അപ്പോഴത്തെ ആവസ്‌ഥ..

 

മർക്കോസിനെ ഒന്ന് ദഹിപ്പിക്കുന്ന വിധം നോക്കിയിട്ട് ബെന്നി മുൻപോട്ട് നടന്നു… അരികിലായി ചേർത്തു നിർത്തിയ ഒരു പഴയ മോഡൽ ബെൻസിൽ കയറി…

 

വണ്ടിയിൽ കയറിയിട്ടും ബെന്നിയുടെ ദേഷ്യം തീരുന്നില്ലായിരുന്നു… ഓരോ പ്രാവശ്യം കണ്ണടക്കുമ്പോഴും ഇരുട്ടിൽ നിന്നും ഇറങ്ങി വരുന്ന ഒരു ചെകുത്തന്റെ മുഖമാണ് ഓർമ്മ വരുന്നത്… ആ ഒരു മുഖം ബെന്നിയുടെ സിരകളിൽ രക്തപ്രവാഹവേഗത തന്നെ കൂട്ടി…

 

ഒരു എരപ്പിക്കലോട് കൂടി ആ വീട്ടുമുറ്റത്ത് നിന്ന് ബെന്നിയുടെ കാർ ഗേറ്റ് കടന്നു പോയി…

 

നിമിഷങ്ങൾ കൊണ്ട് തന്നെ ഒരു പഴയ വീടിനുമുന്നിൽ ബെന്നിയുടെ കാർ വന്നു നിന്നു… വണ്ടിയിൽ നിന്ന് ഇറങ്ങി അതിശക്തമായി തന്നെ ഡോർ വലിച്ചടച്ചു കൊണ്ട് ബെന്നി നടന്നു… ഒരു മുഴക്കം പോലെ അ ശബ്ദം അവിടെ തങ്ങി നിന്നു…

 

വീടിനുള്ളിലേക്ക് കയറിയ ബെന്നി നേരെ ചെന്നത് ഷെൽഫിന്റെ അടുത്തേക്ക് ആണ്… മദ്യക്കുപ്പികൾ വെക്കാൻ വേണ്ടി മാത്രം പണിയിച്ച ഒരു ഷെൽഫ് ആയിരുന്നത്..

 

വോഡ്ക്കയുടെ ഒരു പുതിയ കുപ്പി നോക്കി എടുത്ത് അത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കുടിക്കാൻ തുടങ്ങി…കലങ്ങി ഇരുന്ന ബെന്നിയുടെ കണ്ണുകളിൽ വീണ്ടും ആ മുഖം വന്നു.. കയ്യിലെ ഗ്ലാസ്‌ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ബെന്നി അലറി…

 

ആ അലർച്ചവീണ്ടും ആ വീടിനുള്ളിൽ മുഴങ്ങി കേൾക്കാൻ തുടങ്ങി… ശബ്ദം കേട്ട് മുകളിലെ മുറിയിൽ നിന്നും ഇറങ്ങി വന്ന നാൻസി കാണുന്നത് കുപ്പിയോടെ തന്നെ വോഡ്ക്ക് വായിലേക്ക് കമഴ്ത്തുന്ന ബെന്നിയെ ആണ്

 

“എന്നാ ഇച്ചായ… എന്നാ പറ്റി.. ആകെ വല്ലാതിരിക്കുവാണല്ലോ..”

 

ഓടി എത്തിയ നാൻസിയെ ബെന്നി ഒന്ന് നോക്കി…മദ്യലഹരിയിൽ നാൻസിയെ ഒരു അപ്സരസ്സ് പോലെ ബെന്നിക്ക് തോന്നി…

14 Comments

  1. Enthaii ezhuthi thudangiyooo

  2. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

    1. എറിക്ക് ജോൺ സാമൂവൽ

      Hehe… No?

  3. Bro കഥ കിടുക്കി……

    ❤❤❤❤❤

  4. ഏക - ദന്തി

    മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …

    1. എറിക്ക് ജോൺ സാമൂവൽ

      ?

  5. നിധീഷ്

  6. Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️

    1. എറിക്ക് ജോൺ സാമൂവൽ

      ?

  7. Superb broo waiting

  8. ♥️♥️♥️

Comments are closed.