?MAgic MUshroom 3 ?[????? ??????❤?] 157

കണ്ണുകളിൽ പകയുടെ കാണികകൾ എരിയാൻ തുടങ്ങി ഒപ്പം തന്നെ നിസ്സഹായതയും നിഴലിച്ചു നിന്നു….

 

കാറിൽ നിന്നും നിലവിളിച്ചു കൊണ്ട് മർക്കൊസിന്റെ ഭാര്യയും മകളും ഇറങ്ങി വന്നു… അല്പം കഴിഞ്ഞു ഒരു സിഗരറ്റും വലിച്ചു കൊണ്ട് ബെന്നിയും ഇറങ്ങി…

 

വണ്ടിയുടെ ബോണറ്റിന്റെ മുകളിൽ കയറിയിരുന്നു ബെന്നി അടർന്നു വീണ കാറിന്റെ മുന്നിലേക്ക് നോക്കി… പിന്നെ ഒരു ചെറുചിരിയോടെ പുക അകത്തേക്ക് വലിച്ചു കൊണ്ട് പറഞ്ഞു…

 

“പുതിയ വണ്ടി ആണല്ലോടാ…. എന്തായാലും കൊള്ളാം എന്നാ സ്പീഡ് ആണെന്ന് അറിയോ…. എത്രയായി…

 

മർക്കോസിന്റെ മുഖം ഇരുണ്ടു വന്നു… ബെന്നിയെ അപ്പോ പച്ചക്ക് കത്തിക്കാനുള്ള ദേഷ്യം മർക്കൊസിന്റെ ഉള്ളിൽ എരിഞ്ഞു

പക്ഷെ തന്റെ അപ്പോഴത്തെ അവസ്ഥ ഓർത്ത് അയാൾക്കൊന്നും ചെയ്യാൻ സാധിച്ചില്ല….

 

ബാംഗ്ലൂർ നഗരത്തിലെ ചെറുതും വലുതുമായ പല കൊട്ടേഷൻ സങ്കങ്ങൾക്കും മുകളിൽ ഒരു പേര് മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു…. ബെന്നി..

 

കേരളത്തിൽ ജനിച്ചു വരുന്ന ഒരുത്തൻ…കണ്ടാൽ ഒരു കോളേജ് പയ്യനെ പോലെ തോന്നുമെങ്കിലും പ്രായം മുപ്പത്തിനടുത്ത് മാത്രം…

 

പക്ഷെ മനസ്സിലും ശരീരത്തിലും ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന ഒരു ചെകുത്തൻ…അല്ലറചില്ലറ തല്ലിലും കൊലപാതകത്തിലും തുടങ്ങിയതാണ് ബെന്നിയുടെ ജീവിതം.. ഇന്ന് ബാംഗ്ലൂർ നഗരത്തിൽ ഒരു ഈച്ച അനങ്ങണെങ്കിൽ പോലും ബെന്നിയുടെ ആളുകൾ തീരുമാനിക്കണം…

 

മർക്കൊസിന്റെ പേരിലുള്ള കണ്ണായ ഇരുപതേക്കാർ തന്റെ പേരിൽ എഴുതി കിട്ടാൻ വേണ്ടി ആണ് ഇന്ന് നടത്തിയ ഈ കാട്ടിക്കൂട്ടൽ.. അതും മാർക്കൂസിന്റെ കാറിൽ അയാളുടെ ഭാര്യയെയും മകളെയും വച്ച്…

 

“ടോ… താനിതെന്തോന്ന് ആലോചിക്കുന്നേ…എന്നേ എങ്ങനെ തീർക്കാം എന്നാണോ…

 

കാറിന്റെ മുകളിൽ നിന്ന് ഇറങ്ങിക്കൊണ്ട് ബെന്നിയൊന്ന് അട്ടഹസിച്ചു….

 

“അങ്ങനെ എന്തേലും ഒണ്ടേൽ തന്നെ നേരത്തെ പറയണം മർക്കൊസ് മൊതലാളി…ഒന്ന് ഒരുങ്ങി ഇരിക്കണ്ടേ…പിന്നെ നമ്മടെ കച്ചവടം എന്നത്തേക്ക നാളെ രാവിലെ തന്നെ ഞാൻ ആളെ വിട്ടേക്കാം…. ഞാൻ പറയണ വെലയും തരും… എനിക്ക് ആരുടേയും ഒന്നും വെറുതെ വേണ്ട…

 

ഒരാക്കിയ രീതിയിൽ ബെന്നി പറഞ്ഞു കൊണ്ട് സിഗരറ്റ് നിലത്തിട്ട് ചവുട്ടി…

അതും പറഞ്ഞു ബെന്നി തന്റെ വണ്ടിക്കരികിലേക്ക് നടന്നു

14 Comments

  1. Enthaii ezhuthi thudangiyooo

  2. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

    1. എറിക്ക് ജോൺ സാമൂവൽ

      Hehe… No?

  3. Bro കഥ കിടുക്കി……

    ❤❤❤❤❤

  4. ഏക - ദന്തി

    മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …

    1. എറിക്ക് ജോൺ സാമൂവൽ

      ?

  5. നിധീഷ്

  6. Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️

    1. എറിക്ക് ജോൺ സാമൂവൽ

      ?

  7. Superb broo waiting

  8. ♥️♥️♥️

Comments are closed.