?MAgic MUshroom 2 ? 128

“Mm… നീ വല്യ ഡയലോഗ് അടിക്കാതെ നടക്ക് എനിക്ക് ഒറക്കം വരുന്നുണ്ട്…. രണ്ട് ദിവസം ആയിട്ട് ഒരേ നടപ്പ് അല്ലെ…

ഊട്ടി കഴിഞ്ഞു ഇപ്പോ മൂന്നാറിലെ ഒരു റിസോർട്ടിൽ ആണ് മൂവരും…

“Ah എന്നാ നീ പൊക്കോ അച്ചുവേട്ടൻ അവിടെ ഒറ്റക്കല്ലേ….

കിച്ചു തിരിച്ചു പുറകിലേക്ക് നടന്നു.. അവിടെ ഒരു സൈഡിൽ ആയി ബാൽക്കണി പോലെ സെറ്റ് ചെയ്തിരുന്നു അവിടെ നിന്നാൽ താഴെ ഉള്ള തേയിലത്തോട്ടം കാണാൻ പറ്റും…

“അപ്പോ നീ വരുന്നില്ലേ..?

“ഇപ്പൊ ഇല്ല.. ഞാൻ അമ്മേനെ ഒന്നു വിളിക്കട്ടെ….

കിച്ചു നടന്നു… ആദി റൂമിലേക്കും….

കൊറച്ചു നേരം അമ്മയോടും കീർത്തിയോടും സംസാരിച്ചു പിന്നെ call cut ചെയ്തു പുറത്തേക്ക് നോക്കി നിന്നു…. ഒമ്പതുമണി കഴിഞ്ഞിരുന്നു… ചെറിയ നിലാവും കാറ്റും ഉണ്ടായിരുന്നു…

തണുപ്പും കോടമഞ്ഞും കൂടി വന്നതിനാൽ കിച്ചു തിരിച്ചു റൂമിലേക്ക് നടന്നു….

രാവിലെ തന്നെ room വെക്കേറ്റ് ചെയ്തു കൊടൈക്കനാലിലേക്ക് തിരിച്ചു മൂന്നാളും… വഴിയിൽ കാര്യമായി കാണാൻ ഒന്നും ഉണ്ടായിരുന്നില്ല.. അതുകൊണ്ട് തന്നെ ഉച്ചക്ക് മുന്നേ തന്നെ സ്ഥലത്ത് എത്താൻ പറ്റി….

വഴിയരികിൽ നിന്നും ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അച്ചു അവരുടെ അടുത്തേക്ക് വന്നത്…

“Da ഇവിടെ room കിട്ടാൻ കൊറച്ചു പാടാണെന്ന ആ അണ്ണൻ പറഞ്ഞത്… ആൾടെ ഒപ്പം പോയാൽ ഒരു ചെറിയ room ശെരിയാക്കി തരാമെന്ന്…

“ആണോ… ന്നാ അങ്ങനെ തന്നെ ചെയ്യ്…. പരിജയം ഇല്ലാത്ത സ്ഥലമാ അതികം അന്വേഷിക്കാൻ ഒന്നും എനിക്ക് വയ്യ..

കൊറച്ചു മണിക്കൂർ ഇരുന്നു യാത്ര ചെയ്തതിന്റെ മടുപ്പിൽ കിച്ചു പറഞ്ഞു… ശെരിക്കും എവിടേലും ഒന്നു വിശ്രമിക്കാതെ പോകാൻ മൂവർക്കും പറ്റില്ലായിരുന്നു…

“അച്ചുവേട്ടാ അപ്പോ മറ്റേ സാധനമോ ?

കയ്യിലിരുന്ന പരിപ്പുവട വിഴുങ്ങികൊണ്ട് ആദി ചോദിച്ചു….

7 Comments

  1. മന്നാഡിയാർ

    ❤❤❤❤

  2. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ആ പോന്നോട്ടെ ?

  3. നിധീഷ്

    ❤❤❤

  4. ചെമ്പരത്തി

    അടിപൊളി….?????വെയ്റ്റിംഗ് ???

  5. കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….

    ❤❤❤❤

  6. Ente mone poli sanm

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️??

Comments are closed.