“അവൾക്കിവിടെ ബന്തുക്കൾ ആയിട്ട് ഒരൊക്കെയോ ഉണ്ടെന്നു ഇപ്പോ സി ഐ പറഞ്ഞു… നമുക്ക് അത് വഴി ഒന്നു അന്വേഷിക്കാം.. ”
ഗ്ലാസ്സിലെ അവസാനത്തുള്ളു വൈൻ കൂടെ കുടിച്ച ശേഷം ജോണിയുടെ വാക്കിന് മറുപടി ഒന്നും പറയാതെ എറിക്ക് റൂമിലേക്ക് നടന്നു….
പഴമയും പുതുമയും ചേർന്ന രീതിയിൽ ആയിരുന്നു ആ വീട് പണിതിരുന്നത്….
റൂമിന് അരികിലായി സ്ഥാപിച്ചിരുന്ന ചെറിയ തടിഅലമാര തുറന്നു എറിക്ക് കൊറച്ചു നേരം ആലോചിച്ചു നിന്നു….
ശേഷം പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു അലമാരയുടെ താഴെയുള്ള ചെറിയ വാതിൽ തുറന്നു… അതിൽ നിന്നും ചെറിയൊരു ചുവന്ന ബോക്സ് എടുത്തു തുറന്നു…
7 ബുള്ളറ്റ് ലോഡ് ചെയ്യാൻ സാധിക്കുന്ന ഒരു തോക്കായിരുന്നു അതിൽ… കൂടെ ഇരുപതോളം ബുള്ളറ്റ്സും…
“ദേവാ…. ഇതിൽ ഓരോ ബുള്ളറ്റും നിന്റെ ഹൃദയത്തിൽ കഥയെഴുതും….. അല്ല… നിനക്കിഷ്ടം കവിത ആണല്ലോ… നിനക്ക് വേണ്ടി ഞാൻ എഴുതിയ ചരമഗീതം… എന്റെ ഈ കൊച്ചു ജർമൻ made തൂലികയിൽ നിന്നും വരികളായി ബുള്ളറ്റുകൾ ആ കവിത പാടും..
അതും പറഞ്ഞു എറിക്ക് ചുണ്ടിൽ നിന്ന് സിഗരറ്റ് എടുക്കാതെ തന്നെ ചിരിക്കാൻ തുടങ്ങി…
“നിന്റെ ചേട്ടനെ ഞാൻ കവിത പാടി ഉറക്കിയത് പോലെ…. നിന്നെയും ഞാൻ ഉറക്കും… അതിന് മുൻപ് നിന്നെ എനിക്ക് വേണം…
___________________
“Mm ഇപ്പോ കിട്ടും… മോൻ നോക്കി ഇരുന്നോ…. അവളെയൊക്കെ കണ്ടാൽ അറിയാം ഏതോ കൊമ്പത്തെ ടീംസ് ആണെന്ന്..
രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു തിരിച്ചു റൂമിലേക്ക് പോണ വഴിയിൽ അടുത്ത് കൂടെ പോയ പെണ്ണിനെ നോക്കി നിന്ന ആദിയോട് കിച്ചു പറഞ്ഞു…
“പോടാ…. ഞാൻ അങ്ങനെ നോക്കിയത് ഒന്നുമല്ല…. എവിടെയോ അച്ചുവിന്റെ ഒരു face cut പോലെ. അതാ..
“Hoo പിന്നെ അച്ചുവിനെ ഞങ്ങളൊന്നും കാണാത്തത് അല്ലെ.. ഒന്നു പോടെയ്..
❤❤❤❤
ആ പോന്നോട്ടെ ?
❤❤❤
അടിപൊളി….?????വെയ്റ്റിംഗ് ???
കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….
❤❤❤❤
Ente mone poli sanm
❤️❤️❤️❤️??