“ഇതങ്ങോട്ട് പിടിക്ക് ജോണിചേട്ടാ… നല്ല തണുപ്പ് അല്ലയോ…”
ആദ്യം ഒന്നു അമാന്തിച്ചെങ്കിലും ജോണി അത് വാങ്ങി…
മറ്റൊരു സിഗരറ്റ് വായിൽ വച്ച് കത്തിച്ചുകൊണ്ട് എറിക്ക് ചോദിച്ചു..
“Hmm… കിട്ടിയില്ലല്ലേ…”
കത്തിയമരുന്ന സിഗരറ്റിൽ നിന്ന് ഉയർന്ന നേരിയ പുകയുടെ ഇടയിലൂടെ ജോണി കണ്ടു… രക്തവർണ്ണമായി മാറിയ എറിക്കിന്റെ കണ്ണുകൾ…
ജോണി ഒന്നു പകച്ചെങ്കിലും പെട്ടെന്നു തന്നെ മുഖത്തു ചെറിയൊരു പുഞ്ചിരിവരുത്താൻ ശ്രമിച്ചു കൊണ്ട് ജോണി പറഞ്ഞു…
“അത് പിന്നെ… ഇങ്ങോട്ടാ വന്നെതെന്ന് അറിയാം പറ്റി.. പക്ഷെ ചെറിയ ചെറിയ വീടുകൾ മാത്രം ഉള്ള ഈ ഏരിയയിൽ പെട്ടെന്ന് ഒന്നും കണ്ടു പിടിക്കാൻ സാധിക്കില്ല….
പുക അകത്തേക്ക് വലിച്ചു കൊണ്ട് എറിക്ക് ഒന്നു മൂളി…
“അത്ര പെട്ടെന്നൊന്നും അവളിവിടുന്നു പോകില്ല….. അവൾക്ക് അറിയാം എറിക്കിന്റെ കൈയിൽ നിന്നും ഈ ജന്മം രക്ഷപ്പെടാൻ പറ്റില്ലെന്ന്….മറക്കാൻ ശ്രമിക്കുവോളം ആഴത്തിൽ പതിയുവാ ആ മുഖം…
“പിന്നൊരു കാര്യം അപ്പനും അപ്പച്ചനും ഇത് അറിയാതെ നോക്കണം… ഒരു കുഞ്ഞു പോലും അറിയരുത് നമ്മളിവിടെ വന്നത് എന്തിനാണെന്ന്….ഡെവിനും….”
“അതൊക്കെ ഞാനേറ്റു കുഞ്ഞേ…
പെട്ടെന്ന് താഴെഹാളിൽ നിന്ന് ഒരുവൻ ഒരു ഫോണുമായി മുകളിക്ക് വന്നു.. അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ജോണി കൊറച്ചു മാറി നിന്നു….
“ഹലോ…”
“ഹാ ഇത് ഞാനാ അഭിജിത്…
“Ha മനസിലായി… പറഞ്ഞു കാര്യം കിട്ടിയോ…
മറുതലക്കൽ നിന്ന് കോട്ടയം സി ഐ അഭിജിത് സംസാരിച്ചു തുടങ്ങി…
“അതൊക്കെ കിട്ടി… ഡീറ്റൈൽഡ് ആയിട്ട് ഒന്നും ഇല്ലേലും അവൾ അങ്ങോട്ട് തന്നെയാ വന്നേക്കണേ… അവിടെ അവളുട ഏതോ അകന്ന ബന്ധത്തിൽ ഉള്ള ഒരു കിഴവനും കിളവിയും ഉണ്ടെന്നു അറിയാൻ കഴിഞ്ഞു… പക്ഷെ എത്രത്തോളം കഴമ്പ് ഉണ്ടെന്നു അറിയില്ല… നിങ്ങൾ അവരെ കൂടെ ഒന്നു അന്വേഷിക്ക്…
“Hmm ശെരി… എന്തേലും ഒണ്ടേൽ ഞാൻ അങ്ങോട്ട് വിളിക്കാം …
Call cut ചെയ്തു ജോണി എറിക്കിന്റെ അടുക്കലേക്ക് ചെന്നു…
❤❤❤❤
ആ പോന്നോട്ടെ ?
❤❤❤
അടിപൊളി….?????വെയ്റ്റിംഗ് ???
കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….
❤❤❤❤
Ente mone poli sanm
❤️❤️❤️❤️??