________________
ഇതേ സമയം കൊടൈക്കനാൽ പൈൻ ഫോറസ്ടിനടുത്തു നിന്നും മറ്റ് ആൾതാമസമുള്ള പ്രദേശങ്ങളിൽ നിന്നും കൊറച്ചകലെ മാറി ഒരു പഴയ വീട്…..
അതിനു മുൻപിലേക്ക് ഒരു പുതിയ മോഡൽ ജീപ്പ് ഇരച്ചു കയറി നിന്നു….
അതിൽ നിന്ന് ഗുണ്ടകൾ എന്ന് തോന്നിക്കും വിധം മൂനാലുപേര് ഇറങ്ങി വീടിനകത്തേക്ക് കയറി..
അതിൽ അമ്പതിന്അടുത്ത് പ്രായം തോന്നിക്കുന്ന ഒരുവൻ കൂടെ ഉള്ളവരോട് പറഞ്ഞു…
“നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി അവനെ കണ്ടെച്ചു വരാം.
അയാൾ മുകളിലത്തെ നിലയിലേക്ക് കയറി പോയി…
എരിഞ്ഞു തീരാറായ സിഗരറ്റ് കയ്യിൽ പിടിച്ചു അതിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു എറിക്ക്…
എറിക്ക് ജോൺ സാമൂവൽ…. കോട്ടയംകാരൻ ജോൺ സാമൂവലിന്റെ രണ്ടാമത്തെ മകൻ… ഒന്നാമൻ ജർമനിയിൽ ബിസിനസ് നടത്തുന്നു…
ജോണിന്റെ അച്ഛൻ സാമൂവൽ.. പ്രായം എൺപതിന് അടുത്ത് ആയെങ്കിലും ഒരു കൗമാരക്കാരന്റെ ശക്തിയും ചുറുചുറുക്കും….കോട്ടയം നഗരത്തിൽ പോലീസിനും കോടതിക്കും മുകളിൽ ആണ് സാമൂവേലിന്റെ സ്ഥാനം… കിരീടം വെക്കാത്ത ഒരു രാജാവ്…
സത്യത്തിനും നീതിക്കും വേണ്ടി എന്തും ചെയ്യും…മുഖം നോക്കാതെ പ്രവർത്തിക്കും… പക്ഷെ മറ്റാർക്കും മനസിലാവാത്ത ഒരു ചെകുത്തന്റെ സ്വഭാവവും ആയി നടക്കുന്നവൻ ആണ് എറിക്ക്…
“Ah ജോണിച്ചേട്ടാ…. കേറി വാ..
ചിരിച്ചമുഖത്തോട് കൂടെ എറിക്ക് തന്റെ അപ്പന്റെ വലംകൈ ആയ ജോണിയെ വിളിച്ചു… പക്ഷെ അയാളുടെ മുഖത്തു നേരിയൊരു ഭയം നിഴലിച്ചിരുന്നു…
കാരണം.. അപ്പാപ്പന്റെ സ്വഭാവം ആണ് എറിക്കിന്.. കൊല്ലാൻ വരുന്നവനെ പോലും ചിരിച്ചു കൊണ്ട് സ്വീകരിക്കും….
ഹൃദയത്തിൽ നടുവിരൽ കയറ്റി തിരിക്കുമ്പോഴും ആ ചിരിക്ക് ഒരു പൊടി പോലും മാറ്റം കാണില്ല…. എറിക്കും അതുപോലെ തന്നെ.. പക്ഷെ മുഖത്തു ചിരി പെട്ടെന്നു മാറും… എന്നാലും അതുപോലെ ആ ചിരി തിരികെ വരും…
“അത് കുഞ്ഞേ.. ഞാൻ….”
എന്തോ തപ്പി തടഞ്ഞു പറയാൻ വന്ന ജോണിയെ എറിക്ക് വിലക്കി… എരിയുന്ന സിഗരറ്റ് പുറത്തേക്ക് എറിഞ്ഞു കൊണ്ടവൻ എണീറ്റു…
അടുത്തിരുന്ന വൈൻ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് ജോണിക്ക് കൊടുത്തു…
❤❤❤❤
ആ പോന്നോട്ടെ ?
❤❤❤
അടിപൊളി….?????വെയ്റ്റിംഗ് ???
കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….
❤❤❤❤
Ente mone poli sanm
❤️❤️❤️❤️??