?MAgic MUshroom 2 ? 128

Hehe… നോക്കാമെന്നു പറഞ്ഞാൽ അത് നടത്തും… അമ്മ മുത്താണ് ?…. പിന്നെ അധികം അവിടെ നിന്ന് നേരം കളയാൻ നിന്നില്ല….

ഹാളിൽ ഇരുന്ന ഫോണിൽ നോക്കാൻ തുടങ്ങി.. കാണാൻ കൊള്ളാവുന്ന സ്ഥലങ്ങൾ ഒക്കെ ഗൂഗിൾ ചെയ്തു നോക്കി…

Stay ചെയ്യാൻ നേരത്തെ തന്നെ രണ്ട് മൂന്ന് ഹോട്ടൽ നോക്കിയാരുന്നു… കൊറച്ചു expensive ആണേലും അഡ്ജസ്റ്റ് ചെയ്യാമെന്ന് കരുതി…

എല്ലാം set ചെയ്തു രാത്രി നേരത്തെ തന്നെ കേറി കിടന്നു…. രാവിലെ നേരത്തെ അലാറം വെച്ച് എണീറ്റു പതിവ് പോലെ ചിട്ടവട്ടങ്ങൾ ഒക്കെ കഴിഞ്ഞു… അപ്പോളേക്കും താഴെ വണ്ടി എത്തിയിരുന്നു….

കീർത്തി ബോധംകെട്ടുറങ്ങുവായിരുന്നു പിന്നെ അമ്മയോട് പറഞ്ഞു ഞാൻ പുറത്തു ഇറങ്ങി… രാവിലെ ആയതോണ്ട് ചെറിയ രീതിയിൽ കോടമഞ് പോലെ ഒക്കെ ആയിരുന്നു പുറത്തു…

മുറ്റത്ത് ഒണ്ട് ആദിയും അച്ചുവേട്ടനും… പുറകിലായി അച്ചുവേട്ടന്റെ പണി കഴിഞ്ഞിറക്കിയ ജിപ്സി ?

കണ്ടാൽ പുതിയത് ആണെന്നെ ഇപ്പോഴും പറയൂ… കാണാൻ മാത്രം അല്ല ഓടിക്കാനും… കൊറച്ചു മാസം മുൻപ് ഒരു off-road അടിക്കാൻ പോയിട്ട് ഏതോ മരത്തിന്റെ മൂട്ടിൽ ഇടിച്ചു പണി ആയി കിടന്നത് ആയിരുന്നു….

ഇപ്പൊ അത്യാവശ്യം എല്ലാം മാറ്റി പൊളി ആക്കി എടുത്തു കൊണ്ടാണ് വരവ്… ബാഗ് പുറകിൽ വച്ച് ഞാൻ മുൻപിൽ കേറി.. ആദി പുറകിലും….

ഇടക്ക് വച്ച് മാറി ഓടിക്കാൻ ആണ്… ഇവമ്മാർക്ക് 4 വീലർ ലൈസൻസ് ഒണ്ട്… എനിക്ക് ആണേൽ ഓടിക്കാൻ മാത്രം അറിയാം ?

“കിച്ചു നീ ഗൂഗിൾ map set ചെയ്യ്..

ആദി ആണ്..

“എടാ എന്റെൽ പറ്റൂന്ന് തോന്നുന്നില്ല… ഫോൺ തന്നെ മാറ്റാറായി…

പിന്നെ ആദി തന്നെ അവന്റെ ഫോണിൽ set ചെയ്തു..

ആദ്യം പോയത് പമ്പിൽ ആണ് ? വല്ലോം അങ്ങോട്ട് ഒഴിച്ചാൽ അല്ലെ വണ്ടി പോകൂ… Full ടാങ്ക് അടിച്ചു വണ്ടിയെ ഹാപ്പി ആക്കി… പിന്നെ കൊറച്ചു Melody songs ഒക്കെ വച്ച് യാത്ര തുടങ്ങി….

രാവിലെ തന്നെ ചെറിയ തണുപ്പും പഴയ AR റഹ്മാൻ പാട്ടും കൂട്ടുകാരും അധികം തിരക്കില്ലാത്ത റോഡും 90’s കിഡ്‌സിന്റെ രോമാഞ്ചമായ ജിപ്സിയും….hoo.. വല്ലാത്തൊരു vibe തന്നെ ആണ് ?

കളിച്ചും ചിരിച്ചും കൊറച്ചൊക്കെ പെൺപിള്ളേർടെ വായും നോക്കി
ഞങ്ങടെ യാത്ര തുടർന്നു….

7 Comments

  1. മന്നാഡിയാർ

    ❤❤❤❤

  2. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ആ പോന്നോട്ടെ ?

  3. നിധീഷ്

    ❤❤❤

  4. ചെമ്പരത്തി

    അടിപൊളി….?????വെയ്റ്റിംഗ് ???

  5. കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….

    ❤❤❤❤

  6. Ente mone poli sanm

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️??

Comments are closed.