?MAgic MUshroom 2 ? 128

ശെരിക്കും എന്ത് ചെയ്യണം എന്ന് ഒരു മാർഗവും ഇല്ലാതിരുന്ന ദേവക്ക് മുന്നിൽ മറ്റ് വഴികൾ ഒന്നുമില്ലായിരുന്നു..

ജിപ്സിയുടെ നമ്പർ പ്ലേറ്റിൽ കേരള രെജിസ്ട്രേഷൻ എന്ന് കണ്ട ദേവക്ക് പെട്ടെന്നു ഒരു ഉപായം തോന്നി…. മോഡിഫൈഡ് ജിപ്സി ആയത് കൊണ്ട് തന്നെ പിറകിലേക്ക് ലകേജ് വക്കാൻ പ്രത്യേകം പണിതിരുന്നു… അകത്തു ഇന്ന് ചെറിയൊരു മറയും ഇതിന് കൊടുത്തിരുന്നു… ഒരാൾ പിറകിൽ കേറി ഇരുന്നാലും അകത്തു നിന്ന് എളുപ്പം കണ്ട് പിടിക്കാൻ പറ്റില്ലായിരുന്നു…

തന്റെ ബാഗ് ഒരു മൂലയോട് ചേർത്ത് വച്ചു ദേവ അതിൽ കയറി ഇരുന്നു… കൊറച്ചു ബുദ്ധിമുട്ടി എങ്കിലും ആ ഭാഗ്യപരീക്ഷണത്തിൽ അവൾ തന്നെ വിജയിച്ചു…

“എടാ നിങ്ങൾ ആ വീടിന്റെ പരിസരപ്രദേശത്ത് കൂടെ ഒന്ന് അന്വേഷിക്ക്…എന്തേലും കിട്ടാതിരിക്കില്ല… ആ കിളവനെയും കിളവിയെയും ഒന്ന് ശെരിക്ക് പെരുമാറിയേക്ക്… വേദന എന്താണെന്ന് മനസിലാക്കി കഴിയുമ്പോൾ താനെ പറഞ്ഞോളും അവക്കടെ നക്ഷത്രവും ജനനഡേറ്റും വരെ…..

ഇതിനിടയിൽ രണ്ട് മൂന്ന് പാക്കറ്റ് മോരുമായി ഇറങ്ങി വരുന്ന കിച്ചുമായി അശ്രദ്ധമായി ഫോണിൽ സംസാരിച്ചു വന്നിരുന്ന ജോണി കൂട്ടിയിടിച്ചു…. വീഴാൻ പോയാ പാക്കറ്റിൽ ഒരെണ്ണം സ്വയം ബാലൻസ് ചെയ്തു കിച്ചു പിടിച്ചു…

“അവടെ നോക്കി ആടാ നടക്കുന്നെ…

തെറ്റ് തന്റെ ഭാഗത്തു ആയതിനാൽ ജോണി തിരിച്ചു സോറി പറഞ്ഞു..

“സോറി മോനെ… ഞാൻ കണ്ടില്ലായിരുന്നു..

കൂടുതൽ പ്രശ്നം വഷളാക്കാൻ താല്പര്യം ഇല്ലാതിരുന്ന കിച്ചു ജോണിയെ രൂക്ഷമായി ഒന്ന് നോക്കികൊണ്ട്‌ ജിപ്സിക്ക് അരികിലേക്ക് വന്നു…. പിന്നെ ഒട്ടും നേരം കളയാതെ തന്നെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു… ഒപ്പം ഇനി എങ്ങോട്ട് എങ്ങനെ എന്ന് അറിയാതെ ദേവയും…..

????? ??????❤?

7 Comments

  1. മന്നാഡിയാർ

    ❤❤❤❤

  2. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ആ പോന്നോട്ടെ ?

  3. നിധീഷ്

    ❤❤❤

  4. ചെമ്പരത്തി

    അടിപൊളി….?????വെയ്റ്റിംഗ് ???

  5. കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….

    ❤❤❤❤

  6. Ente mone poli sanm

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️??

Comments are closed.