“ഹാ.. കാരണം വേറൊന്നുവല്ല…. ഇതേ ജനുസ് വേറെയാ… ഇവന്റ അപ്പൻ ജോണിന്റെ സ്വഭാവം അല്ല… അവന്റെ അപ്പച്ചന്റെ… മാളിയേക്കാൾ സാമൂവൽ സാറിന്റെ…. പക്ഷെ ചെറിയൊരു തെറ്റ് പറ്റി… അങ്ങേരുടെ സ്വഭാവത്തിനും പ്രവർത്തികൾക്കും നേരെ ഇതിരായിപ്പോയി ഇവൻ…
ചുരുക്കി പറഞ്ഞാൽ നിന്നെപ്പോലെ നെയ്മുറ്റിയ മൂന്നെണ്ണം വന്നു പിടിച്ചാലും ആ ചെക്കൻ അവടെ തന്നെ നിക്കും…. പിന്നെ ആ പെണ്ണ്… അതിന് എന്തോ ഒരു ഭാഗ്യം… അല്ലെരുന്നേൽ നേരത്തിനു നേരത്തെ മണ്ണിനടിയിൽ പോയേനെ..സമയം ഇരുട്ടി… നീ എന്തായാലും പിള്ളേരെ കൂട്ടി വാ…ആ ഹോട്ടലിൽ കേറി വല്ലതും കഴിക്കാം
ജോണി ജീപ്പിനടുത്തേക്കും തോമസും രാജീവും ബാക്കി ഉള്ളവരെ വിളിക്കാനും പോയി….
___________________
ഇരുൾ നിറഞ്ഞ വഴിയിലൂടെ ഫോണിലെ ഫ്ലാഷ് ലൈറ്റ് കത്തിച്ചു ദേവാ നടന്നു….ഇരുവശത്തുമായി ചെറിയ ചെറിയ കടകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി….
സാധാരണ നേരം ഇരുട്ടിയാൽ ഇവിടെ നിന്ന് ബസ് സർവീസ് ഉണ്ടാവാറില്ല… തിരിച്ചു വീട്ടിലേക്ക് ചെല്ലുന്നതും ബുദ്ധിഅല്ല… ഏതേലും ജീപ്പ് സർവീസ് നടത്തുന്നവർ കാണുമെന്ന പ്രതീക്ഷയിൽ അരികിലെ ഒരു തമിഴ്ഹോട്ടലിനോട് ചേർന്നു ദേവ നിന്നു…
ഇതേ സമയം തന്നെ കിച്ചുവിന്റെ ജിപ്സി ഹോട്ടലിന്റെ മറുവശത്ത് ആയി വന്നു നിന്നു…
“നിന്റെ ഒക്കെ അണ്ണാക്കിൽ മോര് കലക്കി ഒഴിച്ചാലേ ബോധം വരൂ….. മോര് കുടിച്ചു വയറുനിറക്കാൻ തയ്യാറായിക്കോ മക്കളെ..”
പിറുപിറുത്തുകൊണ്ട് കിച്ചു വെളിയിലെറങ്ങി.. ഹോട്ടലിലേക്ക് നടന്നു… ചെറിയൊരു മങ്ങിയ പ്രതേശത്ത് നിന്നത് കൊണ്ട് ദേവയെ അവൻ കണ്ടില്ല…. അവനെ ദേവയും… കാരണം അവൾ മറ്റൊരാളെ കണ്ടിരുന്നു….തനിക് മുന്നിലേക്ക് ഫോൺ വിളിച്ചു കൊണ്ട് നടന്നു വരുന്ന ജോണിയെ… പിറകെ നാലഞ്ചുപേരും…
ഇവരുടെ മുന്നിൽ ഇപ്പൊ പെട്ടാൽ തെരുവ്നായ്ക്കൾക്ക് ഇടയിൽ പെട്ട കുഞ്ഞിന്റെ അവസ്ഥ ആവും..സ്വപ്നത്തിൽ പോലും അങ്ങനൊന്നും വരരുതേ എന്ന് പ്രാർത്ഥിക്കുന്ന ദേവ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന് വിയർക്കാൻ തുടങ്ങി…
പെട്ടന്ന് തോന്നിയ ഒരു ആത്മബലത്തിൽ മുന്നിലുള്ള ജിപ്സിയുടെ പിറകിലേക്ക് മറഞ്ഞു നിന്നു… എങ്കിലും വിധി മറ്റൊന്നായിരിന്നു… ബാക്കി ഉള്ളവരോട് അകത്തേക്ക് പോയിക്കോ എന്ന് പറഞ്ഞു ഫോൺ വിളി തുടർന്നുകൊണ്ട് ജോണി ജിപ്സിക്ക് അരികലേക്ക് വന്നു…
❤❤❤❤
ആ പോന്നോട്ടെ ?
❤❤❤
അടിപൊളി….?????വെയ്റ്റിംഗ് ???
കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….
❤❤❤❤
Ente mone poli sanm
❤️❤️❤️❤️??