?MAgic MUshroom 2 ? 128

“നമ്മളിവിടെ വന്നിട്ട് ദിവസം മൂന്ന് കഴിയുന്നു…. എന്നിട്ട് അവളെ കിട്ടിയോ…. ആ ചെക്കൻറെ സ്വഭാവം അറിയാലോ കിട്ടിയില്ലേൽ കിട്ടുന്നവനെ തട്ടുന്ന എനമാ…

ഒരു മുന്നറിയിപ്പ് എന്നവണ്ണം ജോണി പറഞ്ഞു..

രാജീവ്‌ : അല്ല. ചേട്ടാ.. ഈ ചെക്കൻ എന്തിനാ ആ പെണ്ണിനെ തട്ടാൻ നടക്കുന്നെ… സാധാരണ ഒരു കൊട്ടേഷൻ വന്നാൽ കാരണം എങ്കിലും അറിയും.. ഇത് ആണേൽ അതുമില്ല…

രാജീവ്‌ തന്റെ സംശയം ചോദിച്ചു..

“കൂടുതൽ ഒന്നും അറിയാൻ നിൽക്കണ്ട… ഈ ചെക്കന് ആ പെണ്ണിനെ ഇഷ്ടം ആയിരുന്നെന്ന് തോന്നുന്നു.. അവള് പറ്റൂലെന്ന് പറഞ്ഞു കാണും.. അല്ലാണ്ട് എന്ത്‌..

തോമസ് : ഏയ്യ്… അങ്ങനെ വരോ… ഇഷ്ടം അല്ലെന്ന് പറഞ്ഞാൽ കൊല്ലുമോ.. കൊന്നാൽ തന്നെ ആ പെണ്ണിനെ മാത്രം തീർത്താൽ പോരെ…

രാജീവ്‌ : അത് ശെരിയ.. ഇതിപ്പോ അതിന്റെ ആങ്ങളെയും തീർത്തു പിന്നെ ആ തള്ളയും ചത്തു… അറ്റാക്ക് വന്നു തീർന്നത് നന്നായി അല്ലേ അതും പണി ആയേനെ…

” mm… നീയൊന്നും കൂടുതൽ ഇത് അന്വേഷിക്കാൻ നടക്കണ്ട…അന്വേഷിച്ചാൽ നിന്നെയൊക്കെ അന്വേഷിച്ചുവേറെ ആൾക്കാർ വരേണ്ടി വരും..

ജോണി പറഞ്ഞു നിർത്തി… ബീഡി ഒന്നൂടെ ഇരുത്തി വലിച്ചു…

തോമസ് : ഹാ അങ്ങനെ അങ്ങ് തീർക്കാൻ പറ്റോ.. മ്മടെ പിള്ളേര് പിന്നെ എന്തിനാ ജോണിച്ചേട്ടാ… ആ. ചെക്കൻ പിന്നെ എഴഞ്ഞ് നടക്കേണ്ടി വരും…

വലിച്ച പുക പൊറത്തേക്ക് പതിയെ ഊതിയ ശേഷം തോമസിന്റെ കഴുത്തിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു നടന്നുകൊണ്ട് ജോണി പറഞ്ഞു…

“നീ പറഞ്ഞത് പോലൊക്കെ നടന്നേനെ… പക്ഷെ ഇത് നമ്മടെ കയ്യില് ഒതുങ്ങുന്നത് അല്ലെട തോമസേ….എന്റെ നാല്പത്തിയെട്ടാം വയസ്സ് വരെ ചെയ്ത കൊള്ളരുതായിമകൾ മുഴുവനും അവന്റെ ഇരുപത്തഞ്ചാം വയ്യസ്സിനുള്ളിൽ ചെയ്തിട്ടുണ്ട്… കാരണം എന്താന്ന് അറിയോ…

തോമസ് : ഇല്ല

ജോണി രാജീവിനോട് ചോദിച്ചു..

“നിനക്കോട..

രാജീവ്‌ : ഇല്ല

7 Comments

  1. മന്നാഡിയാർ

    ❤❤❤❤

  2. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ആ പോന്നോട്ടെ ?

  3. നിധീഷ്

    ❤❤❤

  4. ചെമ്പരത്തി

    അടിപൊളി….?????വെയ്റ്റിംഗ് ???

  5. കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….

    ❤❤❤❤

  6. Ente mone poli sanm

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️??

Comments are closed.