മുഖം കഴുകി ബാഗുമായി ഉമ്മറത്ത് എത്തി…
ബാഗുമായി ഇറങ്ങി വരുന്നദേവയെ കണ്ട് ആദ്യം ഒന്ന് പകച്ചെങ്കിലും അത് പുറത്തു കാണിക്കാതെ രാഘവൻ പറഞ്ഞു…
“മോളെ നീ പറഞ്ഞവരെ പോലെ തോന്നിക്കുന്ന കൊറച്ചു പേര് ഇന്ന് കവലയിൽ കണ്ടു… ഒരു പെൺകുട്ടിയെ കുറിച്ച അന്വേഷണം… അത് കേട്ടപ്പോ തന്നെ ഞാൻ ഇങ്ങോട്ട് പൊന്നൂ…
പ്രതീക്ഷിച്ച വാക്കുകൾ തന്നെ ആയതിനാൽ ദേവക്ക് അതികം ഞെട്ടൽ ഒന്നും തോന്നിയില്ല എന്നാൽ ആകുവോളം ഭയം ഉണ്ടായിരുന്നു.. എന്നാലും അത് വെളിയിൽ കാണിച്ചില്ല…
“Mm.. ഞാൻ അവരെ പ്രതീക്ഷിച്ചിരുന്നു… പക്ഷെ പ്രതീക്ഷിച്ചതിലും രണ്ട് ദിവസം വൈകിആണ് വരവ്….
ഒരുതരം നിർവികാരിതയോടെ ആണ് അവളത് പറഞ്ഞത്…
“എനിക്ക് നിന്നെ മനസിലാവുന്നില്ല മോളെ…. ഇത്ര ചെറുപ്പത്തിൽ തന്നെ ഒറ്റപ്പെട്ട ഒരു ജീവിതം…എല്ലാത്തിൽ നിന്നും ഒളിച്ചോടേണ്ടി വരുമെന്ന അവസ്ഥ…
തന്റെ മുന്നിൽ ഇത്രയും പ്രശ്നങ്ങളോടെ ഒരുവൾ വന്നു നിന്നിട്ടും തനിക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലല്ലോ എന്ന് മനോവിഷമത്തോടെ ആണ് രാഘവൻ അത് പറഞ്ഞത്…
“മരിക്കുന്നതിന് എനിക്ക് പേടിയില്ല രാഘവൻമാമേ…സന്തോഷമേ ഉള്ളു എന്റെ ഏട്ടന്റെയും അമ്മേടേം അടുത്തേക്ക് ആണല്ലോ പോകുന്നത്… പക്ഷെ അതിന് മുന്നേ ഒന്നറിയണം…. ഒരു കുടുംബത്തെ തന്നെ വേരോടെ പറിച്ചു കളയാൻ മാത്രം എന്ത് തെറ്റാ ഞങ്ങൾ അവരോട് ചെയ്തത് എന്ന്…
ബാഗും പിടിച്ചു നിൽക്കുന്ന ദേവയെ കണ്ടാണ് രാജമ്മ വെളിയിലേക്ക് ഇറങ്ങി വന്നത്…
“അല്ല മോളെ.. നീ ഈ ബാഗും തൂക്കി എങ്ങോട്ടാ..
“അത് ഞാനിനി ഇവിടെ നിന്നാൽ ശെരിയാകില്ല… എന്നെ തേടി അവർ ഇവിടെ വരെ എത്തി…
രാജമ്മക്ക് അപ്പോളാണ് കാര്യം മനസിലായത്..
❤❤❤❤
ആ പോന്നോട്ടെ ?
❤❤❤
അടിപൊളി….?????വെയ്റ്റിംഗ് ???
കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….
❤❤❤❤
Ente mone poli sanm
❤️❤️❤️❤️??