യന്ത്രികമായി തന്നെ ഇടതു കൈക്ക് മുകളിലെ തുന്നിക്കട്ടിയ ഒരു പാടിൽ വലുതുകരം സ്ഥാനം പിടിച്ചു… തൂവെള്ള നിറത്തിൽ പ്രകാശിച്ചു നിന്നിരുന്ന കൃഷ്ണമണിക്ക് ചുറ്റും ചുവന്നനിറത്തിൽ ചെറുനാരു കണക്കെ ഞരമ്പുകൾ എഴുന്നു നിൽക്കാൻ തുടങ്ങി…. കൊറച്ചു ദിവസങ്ങളായി കണ്ണീർഭഗവാൻ കടാക്ഷീക്കാത്ത ആ കണ്ണുകളിൽ വീണ്ടും ഒരു കടലിരമ്പുന്നുണ്ടായിരുന്നു..
“ഇല്ല…. നിന്റെ കൈകൊണ്ടു മരിക്കാൻ ഇനി ഞാനൊരുക്കമല്ല..
എവിടുന്നോ കിട്ടിയൊരു ആദ്മധൈര്യത്തെ കൂട്ടുപിടിച്ചു ദേവ പറഞ്ഞു… പക്ഷെ അവൾക്ക് അറിയില്ലായിരുന്നു എങ്ങനെ അത് സാധ്യമാകും എന്ന്…
തിരിച്ചു വീടിനകത്തു കയറിയഅവൾ ഒന്ന് ചെറുതായി പകച്ചു…ദിവസങ്ങൾ കൊണ്ട് തന്നെ സുപരിചിതമായ ആ വീട് ഒരു നിമിഷം കൊണ്ട് തന്നെ അവൾക്ക് അപരിചിതമായി തോന്നി…
പടിഞ്ഞാറൻ ചക്രവാളത്തിൽ ഭൂമിദേവിയോട് വിടപറഞ്ഞു ആഴങ്ങളിക്ക് നൂണ്ടുപോകുന്ന സൂര്യന്റെ അസ്തമയ കിരണങ്ങൾ ഒരിക്കൽ കൂടി അവളെ ഭയപ്പെടുത്താൻ തുടങ്ങി….
എങ്കിലും ആത്മവിശ്വാസം കൈവിടാൻ ദേവ ഒരുക്കമ്മല്ലായിരുന്നു… തനിക്കായി നൽകിയ റൂമിൽ കയറി കുളിച്ചു വന്നു ഉടുത്തിരുന്ന ചുരിദാർ മാറ്റി മറ്റൊന്ന് ഉടുത്തു..താൻ കൊണ്ട് വന്ന ഹാൻഡ്‌ബാഗിൽ ആവശ്യമുള്ള സാധനങ്ങൾ എടുത്തു വച്ചു… ബാഗിനുള്ളിലെ ചെറിയ രഹസ്യഅറയിൽ നിന്നും ചെറിയൊരു പത്രക്കടലാസ്സിന്റെ പൊതി എടുത്തു നിവർത്തി…
ആദ്യം തന്നെ അതിൽ കൈതടഞ്ഞത് തൊട്ടാൽ ചോര കിനിയത്തക്ക വിധം മൂർച്ചയുള്ള ഒരു കത്തിയിൽ ആയിരുന്നു… പിന്നെ കൊറച്ചു ആയിരത്തിന്റെ നോട്ടുകളും… എറിയാൻ ആറായിരത്തിനടുത്ത് വരും….
ഇതെല്ലാം മാറ്റിവച്ചു പൊതിഞ്ഞിരുന്ന ആ പത്രക്കടലാസ് തുറന്നു നോക്കി… ചുളിവുകൾ വീണ ആ പത്രകടലാസ്സിൽ ചെറിയൊരു വാർത്ത ആയിരുന്നു…. പ്രമുഖരുടെ കൈസ്വാധീനത്തിലും പണക്കെട്ടുകളുടെ കനത്തിൽ കേസ്ഫയലുകളിൽ നിന്നും വേരോടെ തുടച്ചു മാറ്റിയ ഒരു കൊലപാതകകേസ്…
അതിന് ഒരു കോണിൽ തന്റെയും അമ്മയുടെയും താങ്ങും തണലും ആയിരുന്നു ഏട്ടന്റെ ചിത്രം വീണ്ടും കണ്ടപ്പോ അറിയാതെ ആണേലും ആ കണ്ണുകൾ ഈറനണിഞ്ഞു…
“ദേവൂനെ കൊണ്ട് ഒന്നിനും പറ്റൂന്ന് തോന്നണില്ല ഏട്ടാ…. ?
കരച്ചിലിനോളം വക്കിലെത്തിയായി ദേവ എന്തോ ഓർത്തെന്നവണ്ണം ഒരുനിമിഷം നിന്നു.. പെട്ടെന്ന് തന്നെ എല്ലാം പഴയത് പോലെ കെട്ടി ബാഗിൽ വച്ചു…
❤❤❤❤
ആ പോന്നോട്ടെ ?
❤❤❤
അടിപൊളി….?????വെയ്റ്റിംഗ് ???
കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….
❤❤❤❤
Ente mone poli sanm
❤️❤️❤️❤️??