“രാജമ്മേ.. എടി…
അഴിഞ്ഞ മുടി വാരി ചുറ്റിക്കൊണ്ട് രാജമ്മ ഇറങ്ങി വന്നു… ഭാര്യ ആണ്.. വിവാഹം കഴിഞ്ഞു വർഷങ്ങൾ ആയെങ്കിലും പിള്ളേർ ഇല്ലായിരുന്നു…
“എന്നാ മനുഷ്യ… മീൻ വാങ്ങാൻ പോയിട്ട് ഇത്ര പെട്ടെന്ന് എത്തിയോ…
“മീനൊക്കെ പിന്നെ വാങ്ങാം.. അവളെവിടെ ദേവ..
ചെറിയൊരു ഭയവും തിടുക്കവും അയാളുടെ വാക്കുകളിൽ മുഴങ്ങി കേട്ടു…അരുതാത്തത് എന്തോ നടക്കാൻ പോകുന്നെന്ന് തോന്നിയ രാജമ്മ വേഗം തന്നെ പിന്നാം പുറത്തേക്ക് ഓടി…
പിറകിൽ കുളി കഴിഞ്ഞു മുടിയിലെ ഈറൻ തോർത്തുവായിരുന്നു ദേവ… ദേവനന്ദ
പത്മനാഭന്റെ നാട്ടുകാരി… സ്വന്തമെന്ന് പറയാൻ അവശേഷിക്കുന്നത് ഇപ്പോ ഇവർ മാത്രം…അച്ഛനാരെന്ന് അറിയില്ല..രണ്ട് വർഷം മുൻപ് ദുരുഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു ഉണ്ടായിരുന്ന ഒരു ചേട്ടൻ… ആ വേദനയിൽ മനം നൊന്ത് ഇരുപത്തിയൊന്ന് വയസ്സ് മാത്രം ഉള്ള ദേവയെ തനിച്ചാക്കി അമ്മയും പോയി…
“മോളെ…
“അഹ്… എന്നാ ചിറ്റേ…
മുൻപിലെ ചെറിയ ചില്ലു കണ്ണാടിയിൽ നോക്കി മുടി ഒതുക്കികൊണ്ട് തന്നെ ദേവ ചോദിച്ചു..
“കവലയിൽ പോയ രാഘവേട്ടൻ ദേ ഓടി കിതച്ചു വന്നേക്കണു.. മോളെ വിളിക്കുന്നുണ്ട്… വേഗം വാ..
നോർമലായ ഒരാളുടെ ബിപ്പി കുത്തനെ ഉയർത്തക്ക വിധം ആയിരുന്നു രാജാമ്മയുടെ പറച്ചിൽ
അവർ തിരിച്ചു ഉമ്മറത്തേക്ക് പോയി… ദേവ മാത്രം അവിടെ നിന്നു… അവളുടെ ഓർമ്മകളുടെ അടിത്തട്ടിൽ നിന്നും തന്നെ നോക്കി ചിരിക്കുന്ന ഒരു മുഖം ഉയർന്നു വന്നു…
ഒരു നിമിഷം മുടികളെ തഴുകിയിരുന്ന ആ കൈകൾ നിശ്ചലമായി…
❤❤❤❤
ആ പോന്നോട്ടെ ?
❤❤❤
അടിപൊളി….?????വെയ്റ്റിംഗ് ???
കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….
❤❤❤❤
Ente mone poli sanm
❤️❤️❤️❤️??