?MAgic MUshroom 2 ? 128

“പിന്നെന മുള്ളണോ ? അതോ വല്ലതും എടുക്കാൻ മറന്നോ…

“അ.. അല്ല…. മുഷ്‌റൂം…. മുഷ്‌റൂം എടുത്തോ ?

“Oohh… അത് ചൊമന്നു വീട്ടിൽ കൊണ്ട് പോയിട്ട് എന്തിനാടാ കെളവ…. രാത്രി ചോറിന് അച്ചാറിട്ടു കേറ്റാനോ…?

ആക്സിലറേറ്റർ ചവുട്ടി റേസ് ചെയ്തു കൊണ്ട് കിച്ചു വണ്ടി മുന്നോട്ട് എടുത്തു… ഇരുട്ടുനിറഞ്ഞ ആ ഇടവഴിയിലൂടെ ജിപ്സി വെളിച്ചം തേടി ഇറങ്ങി….

_______________________

കവലയിൽ നിന്ന് വീട്ടിലേക്ക് വേഗത്തിൽ നടക്കുവായിരുന്നു രാഘവൻ…

“എങ്ങോട്ടാ റാഘവ ഇത്ര തിറക്കിട്ട്….

വഴിയിൽ വെച്ച് പൂക്കൾ വിൽക്കുന്ന ഒരു വയസ്സായസ്ത്രീ ചോദിച്ചു… തമിഴ് കലർന്നൊരു മലയാളം ആയിരുന്നു അവരുടേത്…

“വീട്ടിലേക്ക് ആണ്… എന്തോ എടുക്കാൻ മറന്നു…

കൂടുതൽ ഒന്നും വിശദീകരിക്കാൻ താല്പര്യം ഇല്ലാത്ത വിധം രാഘവൻ മറുപടി പറഞ്ഞു നടന്നകന്നു…

മലയിടുക്കിനോട് ചേർന്ന ഒരു പ്രദേശത്ത് ആണ് രാഘവന്റെ വീട്… ചെറിയ ചെറിയ വീടുകൾ ചേർന്നൊരു പ്രദേശം ആയിരുന്നു അത്….

“രാഘവ ഏതാടാ ഒരു പെൺകൊച്ചു നിൻറെ വീട്ടിൽ…

അയൽക്കാരി വിലാസിനി ആയിരുന്നു അത്.. നാട്ടിലെ പ്രധാന വാർത്താപത്രം..

“Ah… അത് വകേലെ ഒരു അകന്ന ബന്ധത്തിൽ ഉള്ളതാ… കൊറച്ചു ദിവസം നിൽക്കാൻ വന്നതാ.

മറുപടി കാക്കാതെ രാഘവൻ വീട്ടിലേക്ക് കേറി..

7 Comments

  1. മന്നാഡിയാർ

    ❤❤❤❤

  2. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ആ പോന്നോട്ടെ ?

  3. നിധീഷ്

    ❤❤❤

  4. ചെമ്പരത്തി

    അടിപൊളി….?????വെയ്റ്റിംഗ് ???

  5. കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….

    ❤❤❤❤

  6. Ente mone poli sanm

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️??

Comments are closed.