?The mystery Island ? [ Jeevan] 98

 

ഭക്ഷണത്തിനു ശേഷം വിശ്രമിക്കാൻ തയാറെടുത്തുകൊണ്ടു വിജയ് പറഞ്ഞു-

” എന്തൊരു ദുരന്തത്തിലാണ് നമ്മൾ പെട്ടിരിക്കുന്നത്… നമ്മൾ എവിടെയാണു ജീവനോടെ ഉണ്ടോ എന്ന് പോലുമറിയതെ നമ്മുടെ വീട്ടുകാർ ഉരുകുകയാകും… “

 

“ശരിയാണ് വിജയ്, നമ്മൾ മരിച്ചാൽ ഒരു നോക്കു കാണാൻ പോലും അവർക്കാകില്ല… എന്റെ ഭാര്യക്ക് ഇത്‌ എട്ടാം മാസമാണ്… മറ്റെന്നാൾ ചെക്കപ്പ് ഡേറ്റ് ഫിക്സ് ചെയ്തിരുന്നു… അവളുടെ കൂടെ വരാമെന്നു വാക്ക് കൊടിത്തിരുന്നു ഞാൻ… എന്നിട്ട് ഇപ്പോൾ എന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും ആകുമോ എന്നുറപ്പില്ല… എന്തൊരു ദുരിതമാണ് ദൈവമേ ഇത്‌… ” അരവിന്ദ് വേദനയോടെ പറഞ്ഞു. 

 

“അരവിന്ദ്, വിജയ്… നിങ്ങൾ നിരാശരാകാതെ… ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴി നമ്മൾ കണ്ടെത്തിയേ മതിയാകു നാളെത്തേക്കുള്ള  ഭക്ഷണവും വെള്ളവും നമ്മൾ കണ്ടെത്തണം.. കൈയ്യിലുള്ളത് തീർന്നു…എല്ലാവർക്കും നല്ല ക്ഷീണമുള്ളതല്ലേ… കിടക്കാം… ഒരു ശ്രദ്ധ വേണം എപ്പോളും… “

 

“നാളെ നമ്മളുടെ നീക്കങ്ങൾ എങ്ങനെയാണു സാർ… ഭക്ഷണവും വെള്ളത്തിനും എന്തെങ്കിലും വഴി തെളിഞ്ഞിട്ടുണ്ടോ… ലക്ഷണം കണ്ടിട്ട് ശുദ്ധ ജലം കിട്ടാൻ ഒരു വഴിയും ഉണ്ടെന്ന് തോന്നുന്നില്ല… “

 

“വിജയ്… ഇവിടെയുള്ള വനവും അതിനുള്ളിലെ മരങ്ങളും മറ്റും ശ്രദിച്ചില്ലേ…അതിനും ജീവിക്കാൻ ശുദ്ധ ജലം ആവിശ്യം ആണ്… ഉപ്പ് വെള്ളത്തിൽ വളരുന്ന സസ്യങ്ങൾ ദ്വീപിന്റെ തീരങ്ങളിൽ മാത്രമാണുള്ളത്… 

 

അതായത് ഇത്രയും വലിയ വനം ഉണ്ടാകാൻ ശുദ്ധ ജല സ്രോതസ്സ് വേണം… ഒരു പക്ഷെ അങ്ങനെ സാധിച്ചില്ല എങ്കിൽ പോലും നമുക്ക് വെള്ളം ലഭിക്കാനുള്ള വഴി എന്റെ മനസ്സിലുണ്ട്… ഭക്ഷണയത്തിനായി തത്കാലം പഴങ്ങളും മറ്റും ആശ്രയിക്കേണ്ട വരും… അതെ പോലെ മീൻ പിടിക്കാൻ ആകുമോ എന്നും നോക്കാം… എന്തായാലും ഇന്ന് ഇനി വിശ്രമം… നാളെ സൂര്യൻ ഉദിക്കുമ്പോൾ തന്നെ നമ്മുടെ അന്വേഷണം തുടരണം… “

 

_________________

 

ലൊക്കേഷൻ- മിസ്റ്ററി ഐലൻഡ് 

സമയം – 0600

 

ഉദയ സൂര്യന്റെ രക്തവർണ്ണത്തിലുള്ള പ്രകാശം ഗുഹാമുഖത്തേത്തേക്കടിച്ചു തുടങ്ങി. ഉള്ളിൽ നിറയെ ആധിയായിരുന്നു എങ്കിലും ശാന്തമായ ഒരു രാത്രിയാണ് പ്രകൃതി അവർക്ക് നൽകിയിരുന്നത്. 

 

സൂര്യപ്രകാശം മുഖത്തേക്ക് അടിച്ചപ്പോൾ അവർ എഴുന്നേറ്റു. തങ്ങൾ തലേന്ന് തീരുമാനിച്ചുറപ്പിച്ചത് പോലെ തന്നെ പെട്ടന്ന് തന്നെ ഫ്രഷായി ദ്വീപിലെ പരിവേഷണം ആരംഭിച്ചു. അവരുടെ ആദ്യ ലക്ഷ്യം ഭക്ഷണവും വെള്ളവും കണ്ടെത്തുക എന്നതായിരുന്നു. 

 

എല്ലാവർക്കും നല്ല ദാഹവും വിശപ്പും വന്ന് തുടങ്ങി. ദാഹം മാറ്റാനെങ്കിലും എന്തെങ്കിലും കിട്ടിയിരുന്നെകിൽ എന്ന് ആഗ്രഹിച്ചു മുന്നോട്ടു നടന്നപ്പോളാണ് ഓറഞ്ച് നിറത്തിൽ പഴുത്ത പഴങ്ങളോട് കൂടിയുള്ള ഒരു മരം ശ്രദ്ധിയിൽപ്പെട്ടത്. 

 

ഇത്‌ വരെ അവർ ആരും അങ്ങനെ ഒരു മരമോ പഴമോ കണ്ടിട്ടുണ്ടായിരുന്നില്ല. മരത്തിന്റെ തൊലിയിൽ നിന്നും അല്പം ചുരണ്ടി മണത്തു കൊണ്ട് ഗുരുമൂർത്തി നാരകത്തിന്റെ വിഭാഗത്തിൽ പെടുന്ന മരം തന്നെയാണ് എന്ന് അഭിപ്രായപ്പെട്ടു. 

 

എന്നാൽ മരത്തിനു നല്ല ഉയരവും പഴത്തിനു ഒരു തണ്ണിമത്തന്റെ അത്രയും വലിപ്പവും ഉണ്ടായിരുന്നു. ഒറ്റത്തടി പോലെ പോയി ഒരുപാട് ഉയരങ്ങളിൽ ശിഖരങ്ങൾ നിറയെ ഓറഞ്ച് പോലെയുള്ള പഴങ്ങളുമായി നിന്നിരുന്ന ആ മരത്തിൽ കയറുക എന്നത് അവർക്ക് അസംഭവ്യമായിരുന്നു. 

 

മരത്തിന്റെ ഉയരവും പഴത്തിന്റെ വലിപ്പം കണ്ടു കമ്പിളി നാരങ്ങായാണ് എന്ന്  വിജയ് അഭിപ്രായപ്പെട്ടു. പക്ഷെ അതിന്റെ നിറം സാധാ കമ്പിളി നാരങ്ങ പോലെ പച്ചയോ ഇളം മഞ്ഞയോ ആയിരുന്നില്ല. ചിലത് കടും പച്ചയും പിന്നെയുള്ളത് കടുത്ത ഓറഞ്ച് നിറവുമായിരുന്നു. 

 

അവർ അത് എങ്ങനെയെങ്കിലും പൊട്ടിച്ചു കഴിക്കാൻ തന്നെ തീരുമാനിച്ചു കാരണം ഒന്നര മണിക്കൂറോളം കാട്ടിൽ അലഞ്ഞു തിരിഞ്ഞതിനു ശേഷമാണ് ഇത്‌ കണ്ടെത്തിയത്. വിശപ്പും ദാഹവുമടക്കാൻ ഇതുകൊണ്ടാകും എന്നും അവർക്ക് ഉറപ്പായിരുന്നു.

 

ഒന്ന് രണ്ട് തവണ മരം കയറാൻ നോക്കി പരാജയപ്പെട്ടപ്പോൾ അവർ ആ ശ്രമം ഉപേക്ഷിച്ചു കല്ല് കൊണ്ട് എറിഞ്ഞിടാൻ ശ്രമം തുടങ്ങി.

 

ഏറെ നേരത്തിനോടുവിലെ പരിശ്രമത്തിനു ശേഷം അവർക്ക് ഒരെണ്ണം താഴെ വീഴ്ത്തുവാൻ സാധിച്ചു. ഉയരത്തിൽ നിന്നും വീണു എങ്കിലും വലിയ കുഴപ്പമില്ലാതെ അവർക്ക് ആ പഴം വീണ് കിട്ടിയിരുന്നു.

 

ആർത്തിയോടെ എങ്ങനെയൊക്കെയോ തോട് പൊളിച്ചു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് തന്നെ അത് കഴിക്കാൻ ആരംഭിച്ചു.

 

പെട്ടന്നായിരുന്നു അവർക്ക് തൊട്ടടുത്തു തന്നെ ഒരു ശബ്ദം കേൾക്കാൻ ആയത് –

 

“ഹിസ്സ്…..”

 

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ മുവർ സംഘം കണ്ടത് നട്ടെല്ല് മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു.

 

വിശപ്പാമ്പുകളുടെയൊരു വലിയ കൂട്ടം തന്നെ അവിടേക്ക് ഇഴഞ്ഞു അടുത്തുകൊണ്ടിരുന്നു…

 

തുടരും…..

 

29 Comments

  1. Super bro. Volcano ye kurichum okke ulla Techinical aayit ulla karyangal detail ayit parayunnath valare nannayit und. Serikkum oru movie kaanunna feel und. Ending poli suspense. Keep it up.

  2. Pwoli mahn pwoli ……
    Baki ezhuthunnilley???

    1. adutha bhagam vannitund… Home screen nokku.. Alla enkil jeevan enna peril click chey..

  3. കുട്ടപ്പൻ

    ജീവേട്ട പൊളി ❤❤.
    സമയം എന്നപേരിൽ മുന്നേ വന്നത് വായിച്ചിരുന്നു. അതിനെപ്പറ്റി പിന്നെ വിവരമൊന്നും ഇല്ലാഞ്ഞപ്പോൾ അത് ഡ്രോപ്പ് ചെയ്‌തെന്ന് കരുതി. എന്തായാലും വന്നുവല്ലോ.

    ഇത്രയും വായിച്ചപ്പോൾ തന്നെ നല്ല ത്രില്ലിംഗ് ആണ്. ഇഷ്ടായി ഒരുപാട് ❤❤

    1. കുട്ടപ്പായി… ഡ്രോപ്പ് ആകിയതല്ല… ചില സാഹചര്യം വന്നപ്പോൾ എഴുതാൻ ആയില്ല… ഞാൻ തുടങ്ങിയത് തീർക്കും…. ❤️

  4. Floating island wow… mystery….vyathytha theme anu…. nalla olathilanu povunnath next partinu all the best ✌

    1. ഈ സപ്പോർട്ട് തുടരുമ്പോൾ ഓളവും തുടരും ബ്രോ.. സ്നേഹം ❤️?

  5. നന്നായിട്ടുണ്ട്
    With❤️

    1. നന്ദി സിദ്ധു ❤️

  6. പറഞ്ഞുള്ളൂ അപ്പോഴേക്കും പോസ്റ്റ് ചെയ്തോ.. thankyouto. വളരെ ത്രില്ല് അടുപ്പിക്കുന്ന ഭാഗം ആയിരുന്നു.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹം❤️

    1. ചേച്ചി പറഞ്ഞത് കൊണ്ട് മാത്രമാണ് ഇത് ഇട്ടത്… അടുത്ത പാർട്ട് വന്നിട്ടുണ്ട്… രണ്ടെണ്ണം ഒന്നിച്ചെഴുതാൻ ഞാൻ പെടുന്ന പാട് ?

  7. സംഭവം ഇത് വരേയ്ക്കും കണ്ടിട്ട് പൊളി ആണ്… ആശംസകൾ

    വേഗം പബ്ലിഷ് ആക്കണം എന്നൊരു അഭ്യർത്ഥന…

    പിന്നെ, ഞാനും ഈ കാറ്റഗറി ആയി ഒരു കഥ പോസ്റ്റുന്നുണ്ട് ബ്രോ..♥️

    1. ഏതാണ്‌ ബ്രോ കഥ… Authors listil ഞാൻ പേര് കണ്ടിട്ടുണ്ട്… സൈറ്റിൽ കുറെ നാൾ സജീവം അല്ലാരുതെ ഇരുന്നത് കൊണ്ട് വായിക്കാൻ ആയിട്ടില്ല ?… ഉറപ്പായും വരുബോൾ വായിച്ചു അഭിപ്രായം പറയാം ❤️

      1. Operation great wall

        1. അതാരുന്നോ…വായിക്കണം..?.. എല്ലാം ഇനി എപ്പോ തീരുമോ എന്തോ ?

  8. Mystery, survival thriller വളരെ ഇഷ്ടമുള്ള subject. നല്ല തുടക്കം അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

    1. അടുത്ത ഭാഗം വന്നിട്ടുണ്ട്… റിപ്ലൈ വൈകിയതിൽ ക്ഷമ??

  9. നല്ല തുടക്കം ??

    1. Thanks കുട്ടൂസ് ?

  10. ഒറ്റപ്പാലം ക്കാരൻ

    ജിവൻ bro നന്നായിട്ടുണ്ട്
    വിത്യസ്ഥതയുള്ള കഥ
    കൂടുതൽ അറിയാൽ അടുത്ത പാർട്ട്വ
    പേജുകൾ കൂട്ടി
    വൈകാതെ തരും എന്ന് വിചാരിക്കുന്നു
    നിനക്കും നിൻ്റെ പാതിക്കും സുഖം തന്നെ അല്ലേ

    1. ഒരുപാട് കാലം ആയി ബ്രോ കണ്ടിട്ട്… അവൾക്കും സുഖം എനിക്കും സുഖം… വീട്ടിൽ എല്ലാർക്കും സുഖം അല്ലേ ?

  11. ഫാൻഫിക്ഷൻ

    1. പാപ്പിചേട്ടാ ❤️❤️❤️

  12. Yeah മോനെ..,,,, സമയം സ്റ്റോറി എനിക്ക് അറിയാം…,,, നീ എന്നോടാണ് കഥ പറഞ്ഞത്…. ഒന്ന് ചോദിക്കായിരുന്നില്ലേ… അലവലാതി… ???

    2nd പേജ് തൊട്ട് വായിക്കട്ടെ

    1. Aa story idea thanne avum avasanam ithum… Pakshe kadha kooduthal intresting akkuvan vendi mattangal varuthiyatha

Comments are closed.