?The mystery Island ? [ Jeevan] 98

” രക്ഷപ്പെടാൻ എന്താണ് മാർഗം സാർ…നമ്മളാകെ മുന്ന് പേർ മാത്രം, അതിൽ എന്റെ കൈയാണേൽ ഒടിഞ്ഞിട്ടുമുണ്ട്… ഈ ദ്വീപിൽ ഇനി എന്തെങ്കിലും അപകടം പതിയിരിപ്പുണ്ടെങ്കിലോ??? … ” അരവിന്ദ് തന്റെ സംശയം പ്രകടിപ്പിച്ചു. 

 

” ഈ ദ്വീപ് നമ്മൾ ചുറ്റി സഞ്ചരിക്കണം, എന്തെങ്കിലും വഴി കണ്ടെത്താനായാലോ…ഇവിടെ എന്തൊക്കെയപകടങ്ങൾ നമ്മെ കാത്തിരിക്കുന്നു എന്ന് പറയാനാകില്ല, ഒരു  പക്ഷെ ഒരുപാടു ഉണ്ടാകാം ചിലപ്പോൾ ഒന്ന് പോലുംമുണ്ടാകില്ല , പക്ഷേ നമ്മൾ രക്ഷകരുടെ വരവും കാത്തിരുന്നു ഒറ്റപെട്ടു മരിക്കുന്നതിലും,  നല്ലത് സ്വയം രക്ഷപ്പെടാനുള്ള എന്തെങ്കിലും വഴി തേടി അതിന്റെ ഇടക്ക് മരണപ്പെട്ടാൽ പോലും അതാകും… “

 

ഗുരുമൂർത്തി പറയുന്നതിലും കാര്യമുണ്ടെന്നു വിജയ്ക്കും അരവിന്ദിനും തോന്നി അവർ ദ്വീപിലൊരു അന്വേഷണം നടത്താൻ തീരുമാനിച്ചു.

_______________

 

ലൊക്കേഷൻ- മിസ്റ്ററി ഐലൻഡ് 

ടൈം- 1730 IST 

 

ഏകദേശം രണ്ടു മണിക്കൂറോളം അവർ ആ ദ്വീപിലെ വനത്തിനുള്ളിലൂടെ സഞ്ചരിച്ചു. അത്രയും നേരവും നിർത്താതെയുള്ള  നടത്തം അവരെ അവശരാക്കിയിരുന്നു. പക്ഷെ അപകടകരമായതോ സംശയകരമായതോ ഒന്നും അവർക്ക് അഭിമുഖികരിക്കേണ്ട വന്നില്ല എന്നത് ആശ്വാസമുളവാക്കി. 

 

” വിജയ്, അരവിന്ദ്…  സൂര്യൻ അസ്തമയത്തോട് അടുക്കുന്നു… എത്രയും വേഗം നമ്മൾക്കു രാത്രി സുരക്ഷിതമായി ചിലവിടാനൽകുന്ന ഒരു സ്ഥലം കണ്ടെത്തണം… ഇരുട്ടും തോറും അപകട സാധ്യതയും കൂടുതലാണ്… “

 

” സാർ നമുക്ക് അഗ്നി പർവതത്തോടു ചേർന്നുള്ള പ്രദേശത്തേക് പോകാം… അവിടെ ഗുഹ പോലെ എന്തെങ്കിലുമൊരു ഷെൽട്ടർ ലഭിച്ചാലോ..”

 

കുറച്ചു സമയം പർവതത്തിന്റെ അടുക്കലൂടെ നടന്നപ്പോളേക്കും അവർക്ക് ഗുഹ മുഖം പോലെയൊന്നു കാണുവാൻ സാധിച്ചു. മർദ്ദം കൂടി പർവ്വതത്തിൽ തുരങ്കമുണ്ടായി ലാവ പ്രവിചുണ്ടായ ഒരു ഗുഹയായിരുന്നു അത്. 

വളരെ ആശ്വാസത്തോടെ അവർ മുന്ന് പേരും ഗുഹ ലക്ഷ്യമാക്കി നടന്നു. 

 

അവർക്ക് വെളിച്ചം നൽകാൻ  ഇൻസ്പെക്ഷന് വേണ്ടി കരുതിയിരുന്ന ഒരു ടോർച് ലൈറ്റ് മാത്രമാണുണ്ടായിരുന്നത്. 

 

ഗുരുമൂർത്തി വെളിച്ചം ഗുഹക്കുള്ളിലേക്കു നീട്ടി.ഏകദേശം ഒരാൾ പൊക്കവും വീതിയുമുള്ളതായിരുന്നു ആ ഗുഹ. ലാവ തണുത്തുറഞ്ഞു രൂപപെട്ടതുകൊണ്ടു അകം മുഴുവനും  അതികൃഷ്‌ണമായ രീതിയിലായിരുന്നു. അകത്തേക്ക് അല്പം പ്രവേശിച്ചുകൊണ്ടു നീരീക്ഷിച്ചപ്പോൾ തുരങ്കം ഉള്ളിലേക്ക് അല്പം നീണ്ടു പോയിട്ടുണ്ട്. 

 

അവർ മൂന്നുപേരും തങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനായി അല്പംകൂടി ഉള്ളിലേക്ക് നടന്നു. ചെറിയ ഒരു ടോർച്ചിന്റെ വെളിച്ചംകൊണ്ട് മാത്രം ആ ഗുഹയിലൂടെയുള്ള നടത്തം ദുർഘടം പിടിച്ചത് തന്നെയായിരുന്നു. എങ്കിലും ഏകദേശം 50മീറ്റർ ഉള്ളിക്ക് പോയപ്പോൾ ആ തുരങ്കം ചെറിയ 3 തുരങ്കമായി മാറി ഒന്ന് ഇടത്തേക്കും ഒന്ന് വലത്തേക്കും മറ്റൊന്ന് താഴേക്കു ഒരു ഗർത്തം പോലെയും കാണാനായി. 

 

പ്രതേകിച്ചു അപകടം തോന്നാത്തതിനാൽ അവർ ഗുഹയിൽ രാത്രി ചിലവിടാൻ തീരുമാനിച്ചു. ഏറെ നേരമായി കാട്ടിലൂടെ നിർത്താതെയുള്ള അലച്ചിൽ മൂന്നുപേരെയും അവശരാക്കിയിരുന്നു. ഇൻസ്പെക്ഷന് ബാരൻ ദ്വീപിലേക് പുറപ്പെട്ടപ്പോൾ കയ്യിൽ കരുതിയിരുന്ന ലഘു ഭക്ഷണവും വെള്ളവും അവർ ആർത്തിയോടെ കഴിച്ചു. 

29 Comments

  1. Super bro. Volcano ye kurichum okke ulla Techinical aayit ulla karyangal detail ayit parayunnath valare nannayit und. Serikkum oru movie kaanunna feel und. Ending poli suspense. Keep it up.

  2. Pwoli mahn pwoli ……
    Baki ezhuthunnilley???

    1. adutha bhagam vannitund… Home screen nokku.. Alla enkil jeevan enna peril click chey..

  3. കുട്ടപ്പൻ

    ജീവേട്ട പൊളി ❤❤.
    സമയം എന്നപേരിൽ മുന്നേ വന്നത് വായിച്ചിരുന്നു. അതിനെപ്പറ്റി പിന്നെ വിവരമൊന്നും ഇല്ലാഞ്ഞപ്പോൾ അത് ഡ്രോപ്പ് ചെയ്‌തെന്ന് കരുതി. എന്തായാലും വന്നുവല്ലോ.

    ഇത്രയും വായിച്ചപ്പോൾ തന്നെ നല്ല ത്രില്ലിംഗ് ആണ്. ഇഷ്ടായി ഒരുപാട് ❤❤

    1. കുട്ടപ്പായി… ഡ്രോപ്പ് ആകിയതല്ല… ചില സാഹചര്യം വന്നപ്പോൾ എഴുതാൻ ആയില്ല… ഞാൻ തുടങ്ങിയത് തീർക്കും…. ❤️

  4. Floating island wow… mystery….vyathytha theme anu…. nalla olathilanu povunnath next partinu all the best ✌

    1. ഈ സപ്പോർട്ട് തുടരുമ്പോൾ ഓളവും തുടരും ബ്രോ.. സ്നേഹം ❤️?

  5. നന്നായിട്ടുണ്ട്
    With❤️

    1. നന്ദി സിദ്ധു ❤️

  6. പറഞ്ഞുള്ളൂ അപ്പോഴേക്കും പോസ്റ്റ് ചെയ്തോ.. thankyouto. വളരെ ത്രില്ല് അടുപ്പിക്കുന്ന ഭാഗം ആയിരുന്നു.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹം❤️

    1. ചേച്ചി പറഞ്ഞത് കൊണ്ട് മാത്രമാണ് ഇത് ഇട്ടത്… അടുത്ത പാർട്ട് വന്നിട്ടുണ്ട്… രണ്ടെണ്ണം ഒന്നിച്ചെഴുതാൻ ഞാൻ പെടുന്ന പാട് ?

  7. സംഭവം ഇത് വരേയ്ക്കും കണ്ടിട്ട് പൊളി ആണ്… ആശംസകൾ

    വേഗം പബ്ലിഷ് ആക്കണം എന്നൊരു അഭ്യർത്ഥന…

    പിന്നെ, ഞാനും ഈ കാറ്റഗറി ആയി ഒരു കഥ പോസ്റ്റുന്നുണ്ട് ബ്രോ..♥️

    1. ഏതാണ്‌ ബ്രോ കഥ… Authors listil ഞാൻ പേര് കണ്ടിട്ടുണ്ട്… സൈറ്റിൽ കുറെ നാൾ സജീവം അല്ലാരുതെ ഇരുന്നത് കൊണ്ട് വായിക്കാൻ ആയിട്ടില്ല ?… ഉറപ്പായും വരുബോൾ വായിച്ചു അഭിപ്രായം പറയാം ❤️

      1. Operation great wall

        1. അതാരുന്നോ…വായിക്കണം..?.. എല്ലാം ഇനി എപ്പോ തീരുമോ എന്തോ ?

  8. Mystery, survival thriller വളരെ ഇഷ്ടമുള്ള subject. നല്ല തുടക്കം അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

    1. അടുത്ത ഭാഗം വന്നിട്ടുണ്ട്… റിപ്ലൈ വൈകിയതിൽ ക്ഷമ??

  9. നല്ല തുടക്കം ??

    1. Thanks കുട്ടൂസ് ?

  10. ഒറ്റപ്പാലം ക്കാരൻ

    ജിവൻ bro നന്നായിട്ടുണ്ട്
    വിത്യസ്ഥതയുള്ള കഥ
    കൂടുതൽ അറിയാൽ അടുത്ത പാർട്ട്വ
    പേജുകൾ കൂട്ടി
    വൈകാതെ തരും എന്ന് വിചാരിക്കുന്നു
    നിനക്കും നിൻ്റെ പാതിക്കും സുഖം തന്നെ അല്ലേ

    1. ഒരുപാട് കാലം ആയി ബ്രോ കണ്ടിട്ട്… അവൾക്കും സുഖം എനിക്കും സുഖം… വീട്ടിൽ എല്ലാർക്കും സുഖം അല്ലേ ?

  11. ഫാൻഫിക്ഷൻ

    1. പാപ്പിചേട്ടാ ❤️❤️❤️

  12. Yeah മോനെ..,,,, സമയം സ്റ്റോറി എനിക്ക് അറിയാം…,,, നീ എന്നോടാണ് കഥ പറഞ്ഞത്…. ഒന്ന് ചോദിക്കായിരുന്നില്ലേ… അലവലാതി… ???

    2nd പേജ് തൊട്ട് വായിക്കട്ടെ

    1. Aa story idea thanne avum avasanam ithum… Pakshe kadha kooduthal intresting akkuvan vendi mattangal varuthiyatha

Comments are closed.