?The mystery Island ? [ Jeevan] 98

ആമുഖം,

ഈ കഥയുടെ ആദ്യ ഭാഗം സമയം എന്ന പേരില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കഥയുടെ തീം വത്യാസം ഉണ്ടായതിനാല്‍ പേര് മാറ്റുന്നു.  ഇതില്‍ ആദ്യത്തെ പേജ് സമയം ആദ്യ ഭാഗം ത്തന്നെയാണ്, രണ്ടാം പേജ് മുതല്‍ ബാക്കിയും. കഥ ഓര്‍മയുണ്ട് എങ്കില്‍ ആദ്യ പേജ് ഒഴിവാക്കാം. വായിച്ചു അഭിപ്രായങ്ങള്‍ അറിയിക്കാന്‍ വീനിതമായി അഭ്യര്‍ഥിക്കുന്നു.

  ?️ദി മിസ്റ്ററി ഐലന്‍ഡ് ?️

     The mystery Island   | Author : Jeevan

 

29 മാർച്ച്‌, 2017
INS UTKROSH, പോർട്ട്‌ ബ്ലെയർ

ഇന്ത്യൻ ജിയോളജിക്കൽ സൊസൈറ്റി സീനിയർ ജിയോളജിസ്റ്റായ ഡോകട്ർ വിശാൽ ഗുരു മൂർത്തി നയിക്കുന്ന പര്യവേക്ഷണത്തിൽ ജൂനിയർ ജിയോളജിസ്റ്റായ വിജയ് മൽഹോത്രയും ഹെലികോപ്റ്റർ പൈലറ്റായ ക്യാപ്റ്റൻ അലക്സ്‌ മാർക്സ്, കോ പൈലറ്റും സഹായിയുമായ അരവിന്ദ് ആചാര്യയും ഉൾപ്പെടുന്ന സംഘം ആൻഡമാൻ ഐലൻസിലെ ഒരു ദ്വീപായ ബാരൻ ദ്വീപിലേക്ക് തിരിച്ചു.

ബാരൻ ദ്വീപ്, ആൻഡമാൻ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട്‌ ബ്ലെയറിൽ നിന്നും 138 കിലോമീറ്റർ കിഴക്കോട്ടു മാറി ആൻഡമാൻ കടലിൽ (ബെയ് ഓഫ് ബംഗാൾ ) സ്ഥിതി ചെയ്യുന്ന ജനവാസ പ്രദേശമല്ലാത്ത ഒരു ദ്വീപാണ്.

വെറും 8 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്താരമുള്ള ഈ ദ്വീപിന്റെ സവിശേഷത എന്തെന്നാൽ ഇന്ത്യയിലെ (തെക്കൻ ഏഷ്യയിലെ ) തന്നെ ഒരേ ഒരു സജീവ അഗ്നി പർവതം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

353 മീറ്റർ ഉയരമുള്ള ഈ അഗ്നി പർവതം 2017, ജനുവരി 23ഇൽ പൊട്ടിത്തെറിച്ചു. മനുഷ്യ വാസമില്ലെങ്കിൽ പോലും വൈവിധ്യമാർന്ന ജൈവ സമ്പത്തുള്ള സ്ഥലമാണ് ബാരൻ ദ്വീപ്.

ഈ കഴിഞ്ഞ അഗ്നി പർവ്വത സ്ഫോടനത്തിൽ അവിടെയുള്ള ജൈവ സമ്പത്തിനു നേരിട്ട പ്രശ്നങ്ങൾ, അതെ പോലെ തന്നെ ഭൂമിയിലുണ്ടായ മാറ്റങ്ങൾ മറ്റും പഠിക്കുവാൻ വേണ്ടിയാണു വിശാൽ ഗുരുമൂർത്തിയും സംഘവും അവിടേക്ക് തിരിച്ചത്.

പോർട്ട്‌ ബ്ലെയറിൽ നിന്നും വടക്ക് കിഴക്കൻ ദിശയിലേക്കു ഇന്ത്യൻ സമയം രാവിലെ 10 മണിയോടെ ഹെലികോപ്റ്റർ ഗുരുമൂർത്തിയും സംഘവുമായി കുതിച്ചു. അഗ്നി പർവതം പൊട്ടി ഒലിച്ചു കിഴക്കൻ ദിശയിലായിരുന്നു ഒഴുകിയിരുന്നത്. അതിനാൽ കോപ്റ്റർ ബാരൻ ദ്വീപ് തെക്ക് ഭാഗത്തു നിന്നും വടക്ക് കിഴക്കൻ ഭാഗത്തേക്ക്‌ പോകാം എന്നായിരുന്നു ധാരണ.

പക്ഷെ പെട്ടന്നുണ്ടായ കാലാവസ്ഥ വത്യാനം അതിനനുവദിച്ചില്ല. ഒരു ചുഴലിക്കാറ്റു ആഞ്ഞു വീശിത്തുടങ്ങി. ആയതിനാൽ അവർക്ക് ദ്വീപ് ചുറ്റി വടക്കൻ ഭാഗത്തു നിന്നും ദ്വീപിന്റെ കിഴക്കൻ ഭാഗത്തേക്ക്‌ നീങ്ങേണ്ട വന്നു.

ലൊക്കേഷൻ 12.31°N 93.9°E,
ടൈം- 1035hrs (IST),

ഹെലികോപ്റ്റർ ദ്വീപിന് അടുത്തേക് നീങ്ങികൊണ്ടിരുന്നപ്പോളാണ് അത് സംഭവിച്ചത്. ശക്തമായ മൂടൽ മഞ്ഞു പൂർണമായ കാഴ്ച മറയ്ക്കാൻ പര്യാപതമായിരുന്നു.

മറ്റ് മാർഗങ്ങൾ ഒന്നും കാണാത്തതു കൊണ്ട് കോപ്റ്റർ അല്പം ഉയർത്താൻ ക്യാപ്റ്റൻ മാർക്സ് തീരുമാനിച്ചു. അദ്ദേഹം കോപ്റ്റർ ഉയർത്താൻ ശ്രമിച്ചതും ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞു വീശിയതും ഒന്നിച്ചായിരുന്നു.

അന്നേ ദിവസത്തെ കാലാവസ്ഥ പ്രവചനങ്ങളിൽ ഒന്നിൽ പോലും ഇങ്ങനെയൊരു കാലാവസ്ഥ വ്യതിയാനത്തെ പറ്റി ഒരു സൂചനയും ഇല്ലാതെയിരുന്നത് ക്യാപ്റ്റൻ മാർക്സിനെ ഞെട്ടിച്ചിരുന്നു.

അതിശക്തമായ ചുഴലിക്കാറ്റിൽ പെട്ട് കോപ്റ്ററിന്റെ നിയന്ത്രണം നഷ്ടമായായി ചുഴലിക്കാറ്റിന്റെ കണ്ണിന്റെ ഭാഗത്തേക്ക്‌ നീങ്ങിക്കൊണ്ടിരുന്നു കോപ്റ്റർ.

കോപ്ടറിലുള്ള ഓരോ ആളും തങ്ങളുടെ മരണം മുന്നിൽ കണ്ടു. കാറ്റിന്റെ ശക്തിയിൽ ആടിയുലഞ്ഞു തലയും മറ്റും ഇടിച്ചു എല്ലാവരുടെയും ബോധം നഷ്ടമായിരുന്നു.

_________________

ലൊക്കേഷൻ – അൺനോൺ
സമയം -1413 hrs(IST)

ബോധം തെളിയുമ്പോൾ ഗുരുമൂർത്തി ഒരു കടൽ തീരത്തായിരുന്നു. തൊട്ടടുത്തു തന്നെ തകർന്നു വീണ ഹെലികോപ്റ്റർ കാണം.

അതിൽ നിന്നും ചെറിയ പുക വരുന്നുണ്ട്. തകർന്നു വീണിട്ടും ഭാഗ്യം കൊണ്ട് തീ പിടിച്ചിട്ടില്ല. അദ്ദേഹം ചുറ്റും വീക്ഷിച്ചു. അഗ്നി പർവതത്തിന്റെ ചുവട്ടിൽ ആയിരുന്നു അവർ കിടന്നിരുന്നത്.

കുറച്ചു അപ്പുറം മാറി തന്റെ അസിസ്റ്റന്റ് കൂടെ ആയ വിജയ് ഉണ്ടായിരുന്നു. അപ്പോളും അദ്ദേഹത്തിന് ബോധം വീണിട്ടുണ്ടായിരുന്നില്ല.

ഗുരുമൂർത്തി എണീക്കാൻ ശ്രമിച്ചു. ചെറിയ പരുക്കുകൾ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു എങ്കിൽ പോലും എണിറ്റു നിക്കാൻ അദ്ദേഹത്തിന് നല്ല ബുദ്ധിമുട്ട് തോന്നി.

തലയ്ക്കു അടിയേറ്റപ്പോൾ ഉണ്ടായ കൺകഷൻ മൂലമായിരുന്നു അത്. എങ്കിലും അല്പം കഴിഞ്ഞപ്പോൾ പൂർണമായില്ലെങ്കിൽ പോലും അത്യാവിശം ബാലൻസ് വന്നിരുന്നു.

ഗുരുമൂർത്തി തകർന്നു കിടന്ന കോപ്റ്ററിനു അടുക്കലേക്ക് നടന്നു. അടുത്ത് എത്തി ഉള്ളിലേക്കു നോക്കിയപ്പോൾ ബോധം നഷ്ടമായി പൈലറ്റായ ക്യാപ്റ്റൻ അലക്സ്‌ കോക്ക്പിറ്റിൽ തല വച്ച് കിടക്കുന്നു. അദ്ദേഹത്തിന്റെ അടുത്ത വശത്തു അരവിന്ദും മലർന്നു കിടക്കുന്നു.

ഗുരുമൂർത്തി അവരെ വിളിക്കാൻ ശ്രമിച്ചു. പക്ഷെ വീഴ്ചയിൽ ഉണ്ടായ ആഘാതത്തിൽ അലക്സ്‌ മരിച്ചിരുന്നു. അദ്ദേഹം ഞെട്ടലോടെയും വേദനയുടെയും അത് മനസ്സിലാക്കി, തന്റെ അടുത്ത സുഹൃത്തും കൂടിയായ അലക്സ്‌ മരിച്ചിരിക്കുന്നു.

” ആഹ്ഹ്ഹ്…. അലക്സ്‌… ”

അദ്ദേഹം വളരെ ഉച്ചത്തിൽ അലറി. ആ ശബ്‌ദം കേട്ട് അരവിന്ദും വിജയും എണിറ്റു. അരവിന്ദ് തല ഉയർത്തി നോക്കി. തലയ്ക്കു നല്ല ഭാരം ഉള്ളത് പോലെ തോന്നി. അദ്ദേഹം തന്റെ ഇടം കൈ തലയിൽ വച്ച് കുറച്ചു സമയം ഇരുന്നു.

വിജയ്ക്ക് കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ചെറിയ ഒരു പെരുപ്പ് പോലെ തലയിൽ. എങ്കിലും വിജയ് വേഗം എഴുന്നേറ്റു കോപ്റ്ററിനു അടുത്തേക് നടന്നു, മറ്റുള്ളവരെ പറ്റി അറിയാനായി.

അരവിന്ദിന്റെ കൈക്കു പൊട്ടൽ ഏറ്റിരുന്നു. അതിനാൽ കോപ്റ്ററിനു പുറത്ത് ഇറങ്ങാൻ ശ്രമിച്ച അദ്ദേഹത്തിനത് സാധിച്ചില്ല. കോപ്റ്ററിന്റെ ഡോർ തുറന്ന് വിജയും ഗുരുമൂർത്തിയും അരവിന്ദിനെ പുറത്ത് ഇറങ്ങാൻ സഹായിച്ചു.

വിജയ് ശേഷം അലക്സിന്റെ സമീപം എത്തി പരിശോദിച്ചു. ജീവനില്ല എന്ന് മനസ്സിലാക്കി ഗുരുമൂർത്തിയുടെ മുഖത്തു നോക്കിയപ്പോൾ അദ്ദേഹം നിരാശയോടെ തല താഴ്ത്തി. അവർ കോപ്റ്ററിൽ നിന്നും അദ്ദേഹത്തിന്റെ മൃതശരീരം പുറത്തെടുത്തു.

ഗുരുമൂർത്തിയും വിജയും ചുറ്റും വീക്ഷിച്ചു. ഒരു സാമാന്യ വലുപ്പമുള്ള കുന്നിന്റെ പൊക്കമുള്ള അഗ്നി പർവതം. അതിന്റെ ചുവട്ടിൽ തീരത്തോട് ചേർന്ന് നിബിഡമായ വനം. അവർ നിൽക്കുന്ന കുറച്ചു ഭാഗം അഗ്നി പർവതം പൊട്ടിയപ്പോൾ ഒലിച്ചിറങ്ങിയ ലവ തണുത്തുറഞ്ഞ കറുത്ത മണ്ണ്.

എങ്കിലും അവിടെയും മരങ്ങളും ചെടികളും വളർന്നു നില്കുന്നു. അതിൽ ഒരു പേരാൽ മരം അവർ കണ്ടു. അപ്പോളേക്കും മൂടൽ മഞ്ഞു മാഞ്ഞിരുന്നത് അവർക്ക് ആശ്വാസം നൽകി.

തങ്ങൾ ബാരൻ ദ്വീപിന് ഏതോ വശത്താണ് എന്ന് അവർക്ക് മനസ്സിലായി. പരുക്കേറ്റു അവശനായ അരവിന്ദിനെ താങ്ങി അവർ ആൽമരത്തിനു ചുവട്ടിൽ എത്തി അദ്ദേഹത്തെ അവിടെ കിടത്തി.

കോപ്റ്ററിൽ നിന്നും മെഡിക്കൽ കിറ്റ് എടുത്തു മുറിവ് കെട്ടി, തങ്ങളുടെ പരുക്കുകളിലും മരുന്ന് വച്ചു. അവിടെ നിന്നും കുറച്ചു ഉണങ്ങിയ ബലമുള്ള കമ്പുകൾ ശേഖരിച്ചു അരവിന്ദിന്റെ ഓടിഞ്ഞ കൈക്ക് ചുറ്റും വച്ചു ബാൻഡേജ് ചുറ്റി സപ്പോർട്ട് കൊടുത്തു. ഒരു ബാൻഡേജ് കൊണ്ട് കൈ തോളിൽ തൂകി ഇടാനുള്ള സചീകരണവും ചെയ്തു.

പ്രാഥമിക ശ്രുശൂഷ കഴിഞ്ഞ് തങ്ങൾക്കു രക്ഷപെടാൻ ഉള്ള ഒരുക്കങ്ങൾ ചെയ്യാൻ അവർ തീരുമാനിച്ചു. തങ്ങൾ ബാരൻ ദ്വീപിൽ ആണെന്നുള്ളതും, വിവരങ്ങൾ അറിയുമ്പോൾ മണിക്കൂറുകൾക്കു ഉള്ളിൽ തന്നെ രക്ഷാപ്രവർത്തനം ലഭിക്കും എന്നതും അവർക്ക് ആശ്വാസം നൽകിയിരുന്നു.

എങ്കിലും തങ്ങൾക്കു ഉണ്ടായ ദുർവിധി അധികൃതരെ അറിയിക്കാനായി അവർ കോപ്റ്ററിനു അടുത്തേക്ക് നടന്നു. വാർത്ത വിനിമയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനായി അരവിന്ദും അവരുടെ ഒപ്പം വന്നു.

എമർജൻസി കമ്മ്യൂണിക്കേഷൻ എക്വിമെന്റ് ഉൾപ്പെടെ ഒന്ന് പോലും പ്രവർത്തിക്കുന്നില്ല. ഏത് ദിശയിൽ ആണ് എന്ന് അറിയാൻ വേണ്ടി ഗൈറോകോമ്പസ്സ് നോക്കിയപ്പോൾ അതും നശിച്ചിരിക്കുന്നു.

മനുഷ്യരായ ആർക്കും അധികം പരുക്കുകൾ പറ്റാതെ രക്ഷപെട്ടപ്പോൾ എല്ലാ ഉപകാരങ്ങളും തകരാറിലായത് എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തി. ആകെ ബാക്കി വന്നത് ഒരു സാധാരണ വടക്ക് നോക്കി യന്ത്രം മാത്രം.

പക്ഷെ അവിടെയും അവരെ തളർത്തിക്കൊണ്ട് അതും കൃത്യമായ ഒരു റീഡിങ് തരുന്നില്ല. ഭൂമിയുടെ കാന്തിക വലയത്തിൽ പ്രവർത്തിക്കുന്ന വടക്കു നോക്കിയന്ത്രത്തിനു അടുത്ത് ദ്രുവങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ശക്തമായ ഒരു കാന്തം വച്ചാൽ എന്നപോലെ അതിന്റെ സൂചിയും വെതിചലിക്കുന്നു.

ഈ മാറ്റങ്ങൾ അവരെ നല്ല രീതിയിൽ ഭയപ്പെടുത്തി തുടങ്ങി. അവരെ വീണ്ടും ഞെട്ടിച്ചു കൊണ്ട് ഒരു കാര്യം കൂടെ അവർക്ക് മനസ്സിലാക്കാനായി, ഇത് ബാരൻ ദ്വീപ് അല്ല. ബാരൻ ദ്വീപിലെ അഗ്നി പർവതം ഒരു സജീവ അഗ്നി പർവതമാണ്.

അതിനാൽ എപ്പോളും അഗ്നി പർവതത്തിന് മുകളിൽ നിന്നും പുക ഉയരുന്നത് കാണാനാകും. എന്നാൽ ഇതിൽ അതില്ല. മാത്രം അല്ല ഇത് പൊട്ടിതെറിച്ചിട്ടു നൂറ്റാണ്ടുകളായിക്കാണും എന്ന് ഒരുപാട് പരിചയസമ്പത്തുള്ള ഗുരുമൂർത്തിക്കു മനസ്സിലാക്കാനായി അധികം പ്രയാസപ്പെടേണ്ടി വന്നില്ല.

തങ്ങൾ എവിടെയാണെന്ന് ഒരു ഊഹവും അവർക്കുണ്ടായിരുന്നില്ല. ഇനി എങ്ങനെ രക്ഷപ്പെടും എന്ന ചിന്തയും അവരെ തളർത്തിക്കൊണ്ടിരുന്നു.

പക്ഷെ ഇത് കൊണ്ട് മാത്രം കഴിഞ്ഞില്ല, സാധാരണ ദ്വീപിൽ ഉള്ളത് പോലെ കരയിൽ തിരയുമടിക്കുന്നില്ല, ഒരു നദി ഒഴുകുന്നത് പോലെ കരയെ തഴുകിയാണ് വെള്ളം ഒഴുകിയത്. നദിയാണോ എന്ന സംശയം മാറ്റാൻ വെള്ളം രുചിച്ചപ്പോൾ ഉപ്പ് രസം, അവർ കടലിലെ ദ്വീപിൽ തന്നെ ആണെന്ന് ഉറപ്പ് കൊടുത്തു.

കാഠിന്യമേറിയ മൂടൽ മഞ്ഞു ചുറ്റപ്പെട്ടു കിടക്കുന്നു എങ്കിലും മഞ്ഞിന്റെ കരയിലേക്കുള്ള പ്രഭാവം കുറവായിരുന്നു. അതിനാൽ കരയിലെ എല്ലാ കാഴ്‌ചയും സുഗമവുമായിരുന്നു.

എന്തുകൊണ്ട് കടൽ ആയിട്ടുപോലും ഒരു നദിയെ പോലെ ഒഴുകുന്നു എന്നത് ഗുരുമൂർത്തിയുടെ മനസ്സിൽ ഒരു സംശയം ജനിപ്പിച്ചു. അത് ഉറപ്പിക്കാൻ ദ്വീപും ചുറ്റുമുള്ള ജലാശയത്തിന്റെയും ഇത്തിരി കൂടെ ദീഘമായ കാഴ്ച ആവിശ്യമായിരുന്നു.

അദ്ദേഹം അടുത്ത് കണ്ട കടലിനോട് ചേർന്ന ഒരു വലിയ മരം കണ്ടു. ഒരുപാടു ചില്ലകളുമായി കയറാൻ എളുപ്പമുള്ള ഒരു മരം. അദ്ദേഹം ആ മരം നിഷ്പ്രയാസം കയറി ഏറ്റവും മുകളിലെത്തി.

മഞ്ഞു ഉണ്ടായിരുന്നു എങ്കിലും ഒന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം താഴെ ഇറങ്ങി അദ്ദേത്തിന്റെ ബാഗിൽ നിന്നും ചെറിയ പിക്ക് ആക്സ്‌ പോലെ ഒരു ആയുധമെടുത്തു കിളച്ചു ഒരു കല്ല് കഷ്ണം എടുത്തു കൈയിൽ പിടിച്ചു. സാധാരണ കല്ലിലും ഭാരം കുറവുള്ള ആ കല്ല് അദ്ദേഹം വെള്ളത്തിൽ ഇട്ടു നോക്കി. അത് പൊങ്ങി കിടക്കുന്നു.

അദ്ദേഹം അത് കണ്ടു ചിരിച്ചു കൊണ്ട് പറഞ്ഞു.

” ഉദ്ദേശിച്ചതിലും വലിയ അപകടത്തിലാണ് നമ്മൾ പെട്ടിരിക്കുന്നത്… ഈ ദ്വീപ്… വെള്ളത്തിൽ ഒഴുകി നടക്കുകയാണ്… ഇനിയും മനസ്സിലാക്കാനാകാത്ത എന്തൊക്കയോ പ്രതിഭാസം ഇവിടെ നടക്കുന്നു… അതാണ് കോമ്പസ് സൂചി ഒരു ദിശയും കാണിക്കാത്തത്… ഈ ദ്വീപിന്റെ എന്തോ ശക്തി കൊണ്ടുണ്ടായ ചുഴലിക്കാറ്റിലാണ് നമ്മൾ അകപ്പെട്ടത്.

ഈ ദ്വീപ് ബാരൻ ദ്വീപിന് അടുത്തുകൂടി പോയപ്പോളാകും നമ്മൾ അവിടേക്കു വന്നത്…

നമ്മൾ വെള്ളത്തിൽ ഒഴുകി നടക്കുന്ന, മൂടൽ മഞ്ഞും, ചുഴലിക്കാറ്റാലും ചുറ്റപ്പെട്ട ഒരേ സമയം അജ്ഞതപരവും അത്ഭുതപരവുമായ ഒരു ദ്വീപിലാണ് അകപ്പെട്ടിരിക്കുന്നത്… “

29 Comments

  1. Super bro. Volcano ye kurichum okke ulla Techinical aayit ulla karyangal detail ayit parayunnath valare nannayit und. Serikkum oru movie kaanunna feel und. Ending poli suspense. Keep it up.

  2. Pwoli mahn pwoli ……
    Baki ezhuthunnilley???

    1. adutha bhagam vannitund… Home screen nokku.. Alla enkil jeevan enna peril click chey..

  3. കുട്ടപ്പൻ

    ജീവേട്ട പൊളി ❤❤.
    സമയം എന്നപേരിൽ മുന്നേ വന്നത് വായിച്ചിരുന്നു. അതിനെപ്പറ്റി പിന്നെ വിവരമൊന്നും ഇല്ലാഞ്ഞപ്പോൾ അത് ഡ്രോപ്പ് ചെയ്‌തെന്ന് കരുതി. എന്തായാലും വന്നുവല്ലോ.

    ഇത്രയും വായിച്ചപ്പോൾ തന്നെ നല്ല ത്രില്ലിംഗ് ആണ്. ഇഷ്ടായി ഒരുപാട് ❤❤

    1. കുട്ടപ്പായി… ഡ്രോപ്പ് ആകിയതല്ല… ചില സാഹചര്യം വന്നപ്പോൾ എഴുതാൻ ആയില്ല… ഞാൻ തുടങ്ങിയത് തീർക്കും…. ❤️

  4. Floating island wow… mystery….vyathytha theme anu…. nalla olathilanu povunnath next partinu all the best ✌

    1. ഈ സപ്പോർട്ട് തുടരുമ്പോൾ ഓളവും തുടരും ബ്രോ.. സ്നേഹം ❤️?

  5. നന്നായിട്ടുണ്ട്
    With❤️

    1. നന്ദി സിദ്ധു ❤️

  6. പറഞ്ഞുള്ളൂ അപ്പോഴേക്കും പോസ്റ്റ് ചെയ്തോ.. thankyouto. വളരെ ത്രില്ല് അടുപ്പിക്കുന്ന ഭാഗം ആയിരുന്നു.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹം❤️

    1. ചേച്ചി പറഞ്ഞത് കൊണ്ട് മാത്രമാണ് ഇത് ഇട്ടത്… അടുത്ത പാർട്ട് വന്നിട്ടുണ്ട്… രണ്ടെണ്ണം ഒന്നിച്ചെഴുതാൻ ഞാൻ പെടുന്ന പാട് ?

  7. സംഭവം ഇത് വരേയ്ക്കും കണ്ടിട്ട് പൊളി ആണ്… ആശംസകൾ

    വേഗം പബ്ലിഷ് ആക്കണം എന്നൊരു അഭ്യർത്ഥന…

    പിന്നെ, ഞാനും ഈ കാറ്റഗറി ആയി ഒരു കഥ പോസ്റ്റുന്നുണ്ട് ബ്രോ..♥️

    1. ഏതാണ്‌ ബ്രോ കഥ… Authors listil ഞാൻ പേര് കണ്ടിട്ടുണ്ട്… സൈറ്റിൽ കുറെ നാൾ സജീവം അല്ലാരുതെ ഇരുന്നത് കൊണ്ട് വായിക്കാൻ ആയിട്ടില്ല ?… ഉറപ്പായും വരുബോൾ വായിച്ചു അഭിപ്രായം പറയാം ❤️

      1. Operation great wall

        1. അതാരുന്നോ…വായിക്കണം..?.. എല്ലാം ഇനി എപ്പോ തീരുമോ എന്തോ ?

  8. Mystery, survival thriller വളരെ ഇഷ്ടമുള്ള subject. നല്ല തുടക്കം അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

    1. അടുത്ത ഭാഗം വന്നിട്ടുണ്ട്… റിപ്ലൈ വൈകിയതിൽ ക്ഷമ??

  9. നല്ല തുടക്കം ??

    1. Thanks കുട്ടൂസ് ?

  10. ഒറ്റപ്പാലം ക്കാരൻ

    ജിവൻ bro നന്നായിട്ടുണ്ട്
    വിത്യസ്ഥതയുള്ള കഥ
    കൂടുതൽ അറിയാൽ അടുത്ത പാർട്ട്വ
    പേജുകൾ കൂട്ടി
    വൈകാതെ തരും എന്ന് വിചാരിക്കുന്നു
    നിനക്കും നിൻ്റെ പാതിക്കും സുഖം തന്നെ അല്ലേ

    1. ഒരുപാട് കാലം ആയി ബ്രോ കണ്ടിട്ട്… അവൾക്കും സുഖം എനിക്കും സുഖം… വീട്ടിൽ എല്ലാർക്കും സുഖം അല്ലേ ?

  11. ഫാൻഫിക്ഷൻ

    1. പാപ്പിചേട്ടാ ❤️❤️❤️

  12. Yeah മോനെ..,,,, സമയം സ്റ്റോറി എനിക്ക് അറിയാം…,,, നീ എന്നോടാണ് കഥ പറഞ്ഞത്…. ഒന്ന് ചോദിക്കായിരുന്നില്ലേ… അലവലാതി… ???

    2nd പേജ് തൊട്ട് വായിക്കട്ടെ

    1. Aa story idea thanne avum avasanam ithum… Pakshe kadha kooduthal intresting akkuvan vendi mattangal varuthiyatha

Comments are closed.