?????? ? ???????? [Vedhika] 83

അവൾ ആ മുഖം കണ്ട അടുത്ത നിമിഷം തന്നെ നടുങ്ങി പോയി… നെറ്റിയിൽ നിന്ന് പൊടിയുന്ന വിയർപ്പ് അവളുടെ പേടിയുടെ ആഴം അറിയിക്കാൻ തുടങ്ങി. ഹൃദയം മിടിക്കുന്നതും തൊണ്ട വറ്റുന്നതുമൊക്കെ അവളുടെ അടുത്തേക് നടന്നടുക്കുന്ന Doctor ഹൃദയ് നാഥ്‌ ഒരു ചെറു പുഞ്ചിരിയോടെ മനസിലാക്കുന്നുണ്ടായിരുന്നു. അയാൾ പോക്കറ്റിൽ കയ്യിട്ട് എന്തോ എടുക്കാൻ തുടങ്ങുമ്പോഴേക്കും അവൾ അലമുറയിട്ട് കരയുവാൻ തുടങ്ങി.. “നോ… നോ… I dont want that.. എന്റെ അടുത്തേക് വരരുത്.. എനിക്ക് നിങ്ങടെ കൂടെ വരണ്ട… I dont need you.. I.. I.. Hate this.. Leave me alone…”. അവളുടെ ഒച്ച ആ മുറിയാകെ ഒരു പ്രകമ്പനം കൊള്ളിച്ചു. അവൾ ഒരു ഭ്രാന്തിയെ പോലെ തല പിച്ചു കരഞ്ഞു.

ഹൃദയ് അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു..” ഹേയ്… പേടിക്കണ്ട… I won’t hurt you.. തനിക്ക് നല്ല ക്ഷീണമുണ്ട്.. ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും എല്ലാം ശെരിയാകും. Don’t worry. Everything going to be alright. “. ഇതും പറഞ്ഞു ഹൃദയ് പോക്കറ്റിൽ നിന്ന് മരുന്ന് നിറച്ച syringe എടുത്തു അവളുടെ അടുത്തേക് നടന്നു.

ഓടി പോകാൻ വഴിയില്ലാതെ ചുമരിൽ തട്ടി നിന്ന അവൾ : No… വേണ്ട.. വേണ്ട.. എന്നെ വെറുതെ വിടണം.. I hate this… I hate youuuu… Leave me….

പക്ഷെ അവൾ പറയുന്നതൊന്നും കേൾക്കാത്ത മട്ടിൽ അവളെ ഹൃദയ് വട്ടം ചുറ്റി പിടിച്ചു. അവൾ ആ കൈകളിൽ നിന്ന് എത്രയൊക്കെ കുതറി മാറാൻ ശ്രമിച്ചിട്ടും ഒന്നും ഭലം കണ്ടില്ല. അയാളുടെ കരുത്തുറ്റ കരങ്ങൾക്കുള്ളിൽ അവൾ അടിയറവു പറയേണ്ടി വന്നു.. എങ്കിലും അവൾ ആ കൈകളിൽ നഖം അമർത്തി.. പക്ഷെ അയാൾ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി കഴുത്തിലെ നീല ഞരമ്പുകളിലൊന്നിൽ needle കയറ്റി… വേദന കൊണ്ട് അവളൊന്ന് പിടഞ്ഞു പോയെങ്കിലും ഹൃദയ് അവളുടെ കാതിൽ തന്റെ ചുണ്ടുകൾ ചേർത്ത് പറഞ്ഞു..

“പോട്ടെ..ഒന്നുല്ല..ഒന്നുല്ല.. ചെറിയ വേദനേയുള്ളു.. പേടിക്കണ്ട.. You going to be fine soon.. ഞാനുണ്ട് നിന്റെ കൂടെ.. Take some sleep.. You really need it now.. Okey..”

മരുന്ന് ഉള്ളിലേക്കു കയറും തോറും അവളുടെ കണ്ണുകൾ അടയുവാൻ തുടങ്ങി.. അവൾ അയാളുടെ കരവലയത്തിനുള്ളിൽ ഒരു പിഞ്ചു കുഞ്ഞിനെ പോലെ ഊർന്നു വീണു. അയാൾ അവളെ നെഞ്ചോടു ചേർത്തു നിർത്തി.. പൂർണമായും ഉറങ്ങിയെന്നു ഉറപ്പായതും അവൻ അവളെയും പൊക്കിയെടുത്ത് ആ മുറി വിട്ടു പുറത്തേക് നടന്നു. അപ്പോൾ ഹൃദയുടെ മനസ്സിൽ ഒറ്റ ചോദ്യം മാത്രമേ കടന്നു കൂടിയിട്ടുണ്ടായിരുന്നുള്ളു… “എന്തിന്… എന്തിനു ഈ പാവത്തിനെ..? എന്നിട്ട് എല്ലാവരും കൂടി എന്ത് നേടി..?”

അവന്റെ ഉള്ളിലെ അമർഷവും ദേഷ്യവും സങ്കടവുമൊക്കെ ഒരു തീയായ് ആ കണ്ണിൽ പ്രതിബലിച്ചു.. ” വിടില്ല.. ഇവളുടെ ഈ അവസ്ഥക്ക് കാരണമായ ഒരുത്തനെയും ഞാൻ വെറുതെ വിടില്ല. ഇതു ഹൃദയ് നാദിന്റെ വാക്കാണ് “.

അവൻ അവളെയും കൊണ്ട് കാറിൽ കയറി യാത്ര തുടങ്ങി. ഉണർന്നു കഴിഞ്ഞാലുള്ള അവളുടെ പ്രവർത്തികളെ ഓർത്തു അവൻ ഉള്ളിൽ നീറുന്നുണ്ടായിരുന്നു.

 

ആദ്യമായിട്ടാണ് ഓൺലൈൻ ഇൽ എന്റെ ഒരു കഥ ഞാൻ എഴുതുന്നത്. എല്ലാവരും വായിച്ചു സപ്പോർട്ട് ചെയ്യണേ ❤️.

With lots of love from vedhu?.

Updated: January 24, 2024 — 11:00 pm

6 Comments

Add a Comment
  1. Darvesh Abdul kader

    Woww ???

  2. ❤❤❤❤

  3. ഇത്രയും നീണ്ട കഥ കുറേ ഭാഗങ്ങളായേ പോസ്ററാവൂ….

  4. ത്രിലോക്

    ഹായ് ?

  5. Ithe treaser anno

Leave a Reply to Darvesh Abdul kader Cancel reply

Your email address will not be published. Required fields are marked *