❤️ꜱᴛᴀy ᴡɪᴛʜ ᴍᴇ? [Ann azaad] 70

 

ശേഷം അവളുടെ തന്റെ നേർക്കുള്ള തുറിച്ചു നോട്ടം കണ്ട് പുച്ഛം കലർന്ന ചിരിയാലെ അവൻ ഫോൺ ചെവിയ്‌ക്കരികിലേക്ക് വച്ച് സംസാരിച്ചുകൊണ്ട് പ്രെയർ ഹോളിനു പുറത്തേക്ക് നടന്നു……

 

“എനിക്ക് മാത്രം എന്താ ഇങ്ങനെ……..?”

 

ഗാഥ ഒന്നുറക്കെ അലറിക്കൊണ്ട് ആരോടെന്നില്ലാതെ ചോദിച്ചു….

ശേഷം എന്തോ തെറ്റു പറ്റിയ പോലെ അവൾ പതിയെ രൂപക്കൂടിനടുത്തേക്കു നടന്നു.

 

“ꜱᴏʀʀy….. ”

 

ജീസസ് ക്രൈസ്റ്റിന്റെ രൂപത്തിലേക്കു നോക്കി കുറ്റ ബോധത്തോടെ അത്രയും പറഞ്ഞുകൊണ്ടവളും പ്രെയർ ഹോളിൽ നിന്നും പുറത്തേക്ക് നടന്നു….

 

………………………………………………

 

ഏറെ നേരത്തെ മയക്കം വിട്ട് ഋത്വി ഉണരുമ്പോൾ കേൾക്കുന്നത് ഒരു കുഞ്ഞിന്റെ ശബ്ദമായിരുന്നു…..

 

കണ്ണു തുറന്ന്  ആകെ ഒന്നു കണ്ണോടിച്ചപ്പോൾ ആ വലിയ മുറിയുടെ ഒരറ്റത്ത് കുഞ്ഞിനേയും എടുത്ത് നടക്കുന്ന ഡാനിയെ അവൾ കണ്ടു…

 

 

“ᴇᴠᴀ……..”

 

ആ കാഴ്ച കണ്ട ഋത്വി സ്വയം പറഞ്ഞു പോയി….

 

“പ്പ…. മ്മ………”

 

കുഞ്ഞ് അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി അവന്റെ മുഖത്തേക്കു നോക്കി പറഞ്ഞു…

 

“മമ്മ ഉറങ്ങുവല്ലേ ഇവാ…..

പപ്പേടെ മോൾ ഉറങ്ങുമ്പോ പപ്പ മോളെ ഡിസ്റ്റർബ് ചെയ്യാറുണ്ടോ…..?”

 

കുഞ്ഞിനെ കൊഞ്ചിച്ചുകൊണ്ട് ഡാനി ചോദിച്ചതു കേട്ട് ഋത്വിയുടെ കണ്ണുകൾ ഒരു നിമിഷം വിടർന്നു……

 

ഡാനിയോട് മറുപടിയായി കുഞ്ഞ് എന്തൊക്കെയോ നുള്ളിപ്പെറുക്കി പറയുന്നത് കണ്ടെങ്കിലും ഋത്വിക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല….

ഇവയുടെ തന്നോടുള്ള പെരുമാറ്റം എങ്ങനെയാവും എന്നോർത്ത് ഋത്വിവിന്റെ മനസ്സാകെ ആശങ്കയായിരുന്നു……

 

ഋത്വി ബെഡിൽ നിന്നും എഴുന്നേറ്റിരിക്കുന്നത് കണ്ടതും പെട്ടന്ന് ഇവ ഡാനിയുടെ ദേഹത്ത് കൈയ്യിട്ട് അടിച്ചുകൊണ്ട് ആഹ്ലാദം നിറഞ്ഞ  ശബ്ദമുണ്ടാക്കി….

 

“എന്താ….?”

 

ഇവയുടെ മാറ്റം കണ്ട് കൺഫ്യൂസ്ഡ് ആയ ഡാനി ചോദിച്ചതു കേട്ട് ഇവ ഋത്വിക്ക് നേരെ ചൂണ്ടിക്കാണിച്ചു…

Updated: September 25, 2022 — 10:15 pm

4 Comments

  1. നിധീഷ്

    ♥️♥️♥️♥️??

  2. Sad ending ahno?

  3. ? നിതീഷേട്ടൻ ?

    Rhrithi aara? ഡാനി marriege ചെയ്തത് avare അല്ലേ ?. എന്നല് ഗാഥ yude sister-in-law,ɪꜱʜᴀ ʀᴇyᴄʜᴀʟ ʀɪᴄʜᴀʀᴅ ആണെന്നും പറയുന്നു. ഇവ ആരുടെ മോൾ ആണ്, rhrithi യുടെ second marriege aano……. ആകെ കൺഫ്യൂഷൻ ആയി ???????.

    എഴുത്ത് നന്നായിട്ടുണ്ട് ??? continue mhn, koode കാണും. ഇതൊക്കെ ഒന്ന് clear cheyane

    സ്നേഹത്തോടെ നിതീഷേട്ടൻ

  4. nice story…. waiting 4 nxt part

Comments are closed.