❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 359

“അയ്യോ ആണോ.. നീ വാ മോനേ.. രാമാ, നീ ഉണ്ണിയുടെ ബാഗും മറ്റും അവനുള്ള റൂമിൽ വെച്ചുകൊള്ളൂ. മുകൾ നിലയിലെ മുറിയുടെ താക്കോൽ കൈയിലുണ്ടല്ലോ അല്ലേ..?? ” പാർവതിയമ്മ, അപ്പോഴേക്കും ബൈക്കും കൊണ്ട് അവിടേക്കെത്തിയ രാമനാഥനോട് നിർദേശിച്ചു.

” ഉവ്വ് തമ്പുരാട്ടി… താക്കോൽ കൈയിലുണ്ട്. ശെരി അങ്ങനെയാകട്ടെ…” രാമനാഥൻ അർജുന്റെ ബാഗും മറ്റും വാങ്ങി വേഗം തന്നെ അകത്തേക്ക് പോയി.

വാ ഉണ്ണീ. അക..അകത്തേക്ക് വാ… എന്തൊക്കെയുണ്ട് നിന്റെ വിശേഷം” പാർവതിക്ക്, സംസാരിക്കുമ്പോൾ ചെറിയ രീതിയ്ക്ക് വിക്ക് ഉണ്ടെങ്കിലും അവർ വളരെയേറെ സംഭാഷണ ചാതുര്യമുള്ളയാളായിരുന്നു.

അവർ ചോദിക്കുന്നതിനൊക്കെ അവൻ മറുപടിയും പറയുന്നുണ്ടായിരുന്നു. അവരങ്ങനെ സംസാരിച്ചുകൊണ്ട് വീട്ടിലേക്ക് കേറിപോയി.

“എന്താ കേശവാ അർജുനൻ നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ…???” അർജുൻ, ഉമയോടും ഭദ്രയോടുമൊപ്പം അകത്തേക്ക് പോയതിനു ശേഷം തമ്പുരാൻ കേശവന്റെ നേർക്ക് തിരിഞ്ഞു.

“അത് അങ്ങുന്ന… ഉണ്ണി എന്നോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു…”

തമ്പുരാൻ : “എന്ത് കാര്യങ്ങൾ…”

കേശവൻ : “ഞാനെല്ലാം പറയാം അങ്ങുന്നേ. അങ്ങെന്റെ കൂടെ വന്നാലും…”

“ശെരി ഞാൻ വരാം.. കളരിയിലൊന്നു പോയിട്ട് ഇപ്പോൾ വരാം” അത്രയും പറഞ്ഞു കൊണ്ട് ശങ്കരഗുരുക്കൾ അവിടെനിന്നും പോയി…

*********************************************

തന്റെ ഗുരുവിനെയും കുടുംബത്തെയും കാണുവാനെത്തിയ അർജുൻ, അവന് ഒരുക്കിയിരുന്ന വേണ്ടി ഒരുക്കിയിരുന്ന  മുകൾനിലയിലെ മുറിയിലെ ബാത്‌റൂമിലേക്ക് കുളിക്കാനായി പോകാനൊരുങ്ങുകയായിരുന്നു… ബെഡിൽ, അർജുന് ഫ്രഷായിട്ട്, ഇടുവാൻ കൈതറിയിലുള്ള വസ്ത്രങ്ങൾ ഒരുക്കി വെച്ചിരുന്നു..

അവിടെ ആ പ്രേദേശത്തെ ആരും തന്നെ ‘നാഗരിക മനുഷ്യരുടെ , ആധുനിക രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുവാൻ പാടില്ല എന്ന’, മേലെരാവണത്ത് തമ്പുരാന്റെ കർശനമായ നിർദേശം, പാലിച്ചിരുന്നത് കൊണ്ട് അർജുന്നും അത് സ്വമേധയാ പാലിക്കേണ്ടതുണ്ടായിരുന്നു.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.