❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

തമ്പുരാൻ: ” എനിക്കും ഉമയ്ക്കും സന്താനമായിട്ട് സുഭദ്ര മാത്രമേയുള്ളു…

എന്തൊക്കെ പറഞ്ഞാലും എനിക്ക് നീ ശിഷ്യൻ മാത്രമല്ല ഉണ്ണീ… നീയെന്റെ മകളുടെ ഭാവിഭർത്താവും എന്റെ മരുമകനും കൂടെയാണെന്നുമുള്ള കാര്യം മറക്കരുത്.

ഭദ്രയുടെ അമ്മ, ശ്രീലക്ഷ്മി മരിക്കുമ്പോൾ അവൾക്ക് അഞ്ച് വയസ്സ് മാത്രമായിരുന്നു പ്രായം. പിനീട് അവളെ വളർത്തിയത് അവളുടെ അച്ഛൻ ഹരിനാരായണനും, ഞങ്ങളും കൂടെയായിരുന്നു…”

അർജുൻ : “അറിയാം ഗുരുജി. പക്ഷേ നാണുവദ്ദേഹത്തിനു അന്ന് എന്താണ് സംഭവിച്ചത്…??? അദ്ദേഹത്തിന്റെ വേർപാട് എനിക്കിപ്പോഴും സഹിക്കാനാവുന്നില്ല…” അത് പറയുമ്പോൾ അർജുന് നെഞ്ച് വിങ്ങുന്നത് പോലെ തോന്നി..

“മോനേ ഉ… ഉണ്ണീ…അ…അർജുനാ” തമ്പുരാനോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് അർജുൻ, ഒരു വിക്കലുള്ള സ്ത്രീ സ്വരം കേട്ട് തിരിഞ്ഞു നോക്കിയത്..

“പാറുവമ്മേ…” തിരിഞ്ഞു നോക്കിയ അർജുൻ കണ്ടത് തന്റെയടുത്തേക്ക് ഓടി വരുന്ന ഒരു സ്ത്രീയെയാണ് കണ്ടത്. അവരുടെ കൂടെ സുഭദ്രയുമുണ്ടായിരുന്നു.

അവർക്ക് 50-55 വയസ്സ് തോന്നിച്ചിരുന്നു. അവരുടെ തലമുടിയിൽ അങ്ങിങ് ചെറുനരകൾ തെളിഞ്ഞു കാണാമായിരുന്നു. ഒരു സാദാ കോട്ടൺ സാരിയായിരുന്നു അവരുടെ വേഷം.

“മോനേ കു കുട്ടാ.. പാറുവമ്മയുടെ അടുത്തേക്ക് വാടാ…”

അവർ അവന്റെയടുത്തെത്തേക്ക് ഓടിയെത്തിയിട്ട് അവനെ കൈനീട്ടി വിളിച്ചു. അർജുൻ നിറഞ്ഞ പുഞ്ചിരിയോടെ അവരെ സമീപിച്ചിട്ട് വാത്സല്യത്തോടെ പുണർന്നു…

“എ.. എന്തിനാ എന്റെ പൊന്നുമോനേ നീ, അമ്മയെ തനിച്ചാക്കിയിട്ട് പോയത്…” അവരോരു ഗദ്ഗദത്തോടെ വിക്കിക്കൊണ്ട്, വിങ്ങികരഞ്ഞു കൊണ്ട് അർജുനോട് ചോദിച്ചു.

ഞാനെല്ലാം പറയാം പാറുവമ്മേ. ഞാനും എത്ര നാളായി എന്റെ അമ്മയെ കണ്ടിട്ട്.. ആദ്യം എനിക്കൊന്നു ഫ്രഷ് ആവണം.. കുറേ നേരത്തെ യാത്രയ്ക്ക് ശേഷമാണ് ഇങ്ങോട്ട് വന്നത്… ഞാനെന്തായാലും ഇന്നും നാളെയും അമ്മയുടെ കൂടെയുണ്ടാകും… പോരെ.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.