❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 359

“ഹ്മ്മ് ശെരി മാമേ… ഞാൻ ക്ഷമിച്ചിരിക്കുന്നു… ഞാൻ പോയി ഉണ്ണിയേട്ടൻ വന്ന കാര്യം വല്യമ്മയോട് വിവരമറിയിക്കട്ടെ.” അതും പറഞ്ഞവൾ അർജുനെയൊന്നു കടാക്ഷത്തോടെ നോക്കിയിട്ട് നടന്നകന്നു…

“കേശവാ, നീ കുറച്ചു നേരത്തെക്ക് ഇവിടെ നിന്ന് മാറിനിൽക്കാമോ.. എനിക്ക് അർജുനോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്…” തമ്പുരാൻ കേശവനോട് നിർദേശിച്ചു.

“നീ വിഷമിക്കണ്ടാ അർജുനാ നിനക്കവളോടും അവൾക്ക് നിന്നോടും ഇഷ്ടമുണ്ടെന്നറിയാം.. അത് അവൾ ഉമയോട് എല്ലാം പറഞ്ഞിട്ടുണ്ട്… അത് കേട്ട് അർജുൻ അദ്ദേഹത്തെ ഞെട്ടലോടെ നോക്കി.

“നിനക്കറിയുമോ നീ ഞങ്ങളെ ആരെയുമറിയിക്കാതെ നിന്റെ അച്ഛനോടൊപ്പം പരദേശത്തേക്ക് പോയത് മുതൽ സുഭദ്ര, നിന്റെ വരവിനു വേണ്ടി കാത്തിരിക്കുകയായിരുന്നു… അവൾ മാത്രമല്ല ഉമയും അങ്ങനെ തന്നെയാണ്…

അർജുൻ : “അപ്പോൾ ഞാൻ അന്ന് അങ്ങയോടും കുടുംബത്തോടും ചെയ്തത് അപരാധമായിരുന്നോ ഗുരുജി…”

തമ്പുരാൻ : “അങ്ങനെയല്ല അർജുനാ.. നീയെന്നോട് ചെയ്തത് എനിക്ക് പൊറുക്കാൻ കഴിയും.. പക്ഷേ നീ സുഭദ്രയോടും, ഉമയോടും ചെയ്തത്, തെറ്റ് തന്നെയാണ്…

തമ്പുരാൻ : “നിന്റെ സാമീപ്യമില്ലാതിരുന്ന എത്ര നാളുകളാണ് അവരിരുവരും നിനക്കായി കാത്തിരുന്നതെന്നു നിനക്കറിയുമോ.. അർജുനാ.. നീ വലിയ തിരക്കുകളിലാണ് എന്ന് എനിക്ക് ഉമയോട് പറഞ്ഞു പിടിച്ചുനിൽക്കാൻ സാധിച്ചുവെങ്കിലും, സുഭദ്രയോട് എനിക്കങ്ങനെ പറയാൻ സാധിക്കുമായിരുന്നില്ല. അതിന്റെ കാരണം നിനക്ക് തന്നെ അറിയാവുന്നതാണല്ലോ..”

അർജുൻ : “അറിയാം ഗുരുജി…” ‘അവൾ സുഭദ്ര, അവൾ അൽപ്പം വാശിയുള്ള കൂട്ടത്തിലാണ്.. പിന്നെ അവൾക്കേറെ ആത്മബന്ധമുള്ള വ്യക്തികളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാലോ മറ്റോ അവൾ അതിനെ തെളിവ് ഇല്ലാതെ ഒന്നും വിശ്വസിക്കില്ല… അതായത് അവൾ ആരെയുമങ്ങനെ കണ്ണടച്ചു വിശ്വസിക്കില്ല…’

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.