❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

അർജുൻ : “ഞാൻ സ്വന്തം ബൈക്കിലാണ് ഗുരുജി, ഇവിടെ എത്തിയത്. വണ്ടി പുറത്ത് കവാടത്തിനടുത്ത് വെച്ചിരിക്കുകയാണ്…”

തമ്പുരാൻ : “അങ്ങനെയെങ്കിൽ നീ വണ്ടിയുടെ, താക്കോൽ രാമനാഥനു കൊടുത്തോളു അവൻ വണ്ടി ഇവിടെയത്തിച്ചു കൊള്ളും.”

അർജുൻ ആ കീ രാമനാഥന് കൊടുത്തു.. അയാളതുമായി വേഗം പുറത്തേക്ക് നടന്നു.

“വല്ല്യച്ഛാ…” അപ്പോഴാണ് ആ നാലു കെട്ടിന്റെ ഉള്ളിൽ നിന്ന് വീടിന്റെ പൂമുഖവും കടന്ന് പതിനെട്ടു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി അവിടേക്കു കടന്നു വന്നത്… ശുഭ്ര വർണ്ണത്തിലുള്ള ഒരു ദാവണിയായിരുന്നു അവളുടെ വേഷം.

എന്തോ കാര്യത്തിന് തമ്പുരാനെ തേടിവന്ന അവൾ അർജുനെ കണ്ട് പെട്ടന്ന് അവിടെ തന്നെ നിന്നുപോയി..

“ഉണ്ണി.. ഉണ്ണിയേട്ടൻ..” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

“എന്താ ഭദ്ര മോളെ നീ അവിടെ തന്നെ നിന്നുകളഞ്ഞത്… വാ” തമ്പുരാൻ അവളെ വിളിച്ചു. അവൾ മടിച്ചു മടിച്ചു അർജുന്റെ മുഖത്ത് നോക്കാതെ അദ്ദേഹത്തിന്റെ അടുത്തെത്തി.

തമ്പുരാൻ : ” എന്താ മോളെ നീയിങ്ങനെ നാണിച്ചു നിൽക്കുന്നത്… ഉണ്ണിയെ നീ മറന്നോ..???”

“ഒന്നൂല്ല വല്ല്യച്ഛാ… ഹായ് ഉണ്ണിയേട്ടാ..” ഭദ്ര, അർജുന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.

അർജുൻ : “ഹായ് ഭദ്രാ… സുഖമല്ലേ… പിന്നെ പാർവതിയമ്മയ്ക്ക് സുഖം തന്നെയല്ലേ…”അവൻ അവളുടെ നേരെ കൈനീട്ടി…

“അച്യുതനും നിന്റെ കൂടെയുണ്ടായിരുന്നെങ്കിൽ.. എന്ത് സന്തോഷമാകുമായിരുന്നു… അല്ലേ ഉണ്ണീ…???” കേശവൻ ആരോടെന്നില്ലാതെ പറഞ്ഞു.

കേശവന്റെ ആ അഭിപ്രായം കേട്ട്, അർജുൻ എന്ത് പറയണമെന്നറിയാതെ നിന്നു പോയി. തമ്പുരാൻ കേശവനെ തീക്ഷണമായി നോക്കി.

പെട്ടന്ന് സിദ്ധാർഥിനെ കുറിച്ച് കേട്ടപ്പോൾ ഭദ്രയുടെ കണ്ണുകളിൽ ഒരു നനവുണ്ടായി… അപ്പോഴാണ് തന്റെ അബദ്ധം കേശവന് മനസ്സിലായത്.

“അയ്യോ ഭദ്രകുട്ടീ, മാമ അബദ്ധത്തിൽ പറഞ്ഞു പോയതാ. ക്ഷമിക്ക്…” അയാൾ അവളോട് ക്ഷമചോദിച്ചു.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.