❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 287

അങ്ങനെയെങ്കിൽ ബാക്കി കാര്യങ്ങൾ അബ്ദാൽ പറഞ്ഞു കൊള്ളും

എടാ അബ്ദാലേ നീ, ബാക്കിയുള്ളത് വിശദമായി പറഞ്ഞു കൊടുത്ത് ചെയ്യിക്കണം. ഞാനിവരെ ഹോസ്പിറ്റലിൽ എത്തിക്കട്ടെ…” ആദം അവരെ കൊണ്ട് ചെയ്യിക്കാനുള്ള കാര്യങ്ങൾ അബ്ദാലിനെ ഏൽപ്പിച്ചു.

“ഓക്കേ ടാ ബാക്കി കാര്യങ്ങൾ എല്ലാം ഞാനും ജയനും നോക്കിക്കോളാം. നീ പോയിട്ട് വാടാ…അയാൾ വന്നിട്ട് എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ ഞാൻ വിളിക്കാം..” അവൻ ആദമിനെ ആശ്വസിപ്പിച്ചിട്ട് അവർക്ക് നേരെ തിരിഞ്ഞു..

“ഡേയ് നിങ്ങൾ എന്ത് നോക്കി നിൽക്കുകയാ എല്ലാവരും പിരിഞ്ഞു പൊയ്ക്കോ… ക്ലാസ്സ്‌ ഉള്ളതല്ലേ… ” അപ്പോഴും പിരിഞ്ഞു പോകാതെ അവിടെ തന്നെ തടിച്ചുകൂടി നിൽക്കുകയായിരുന്ന വിദ്യാർഥികളോട് പിരിഞ്ഞു പോകുവാൻ ആദം ആവശ്യപ്പെട്ടു. അവർ പതിയെ പതിയെ പിരിഞ്ഞുപോകുകയും ചെയ്തു.

പിന്നീടുള്ള കാര്യങ്ങൾ ദ്രുതഗതിയിലായിരുന്നു നടന്നത്…

ശാലിനിയെയും ശ്യാമിനെയും, സിതാരയെയും സിദ്ധാർഥിനെയും കൂട്ടി ആദമും, പിന്നെ സിതാരയുടെ ക്ലാസ്സിലെ ഒരു പയ്യനും കൂടെ ഹോസ്പിറ്റലിലേക്ക് ആദമിന്റെ കാറിൽ പാഞ്ഞു.

കൂടാതെ തല്ലിനിടയിൽ പരുക്കേറ്റ ചില ജൂനിയർ വിദ്യാർത്ഥികളെ അബ്ദാലിന്റെ നിർദേശാനുസരണം, അവരുടെ സീനിയർസ്, അവരുടെ വണ്ടിയിൽ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി…

**********************************************

ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിക്ക് കാറിലിരുന്ന ഒരാൾ, തന്റെ ഏട്ടന്റെ, ഇടിയേറ്റു ചതഞ്ഞ ശരീരം കണ്ട് വിങ്ങലടക്കാൻ പാടുപെടുമ്പോൾ മറ്റേയാൾ തന്റെ അനിയൻ ബോധമില്ലാതെ കിടക്കുന്നത് കണ്ട് എന്തെക്കെയോ പറഞ്ഞു വിലപിക്കുകയായിരുന്നു.

ശാലിനിയോട് ശ്യാം, തനിക്ക് കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും അവളതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല…

ശ്യാം, തനിക്കേറ്റ പരുക്കിനെകുറിച്ചോ, മാതാപിതാക്കൾക്ക് താൻ മൂലമുണ്ടാകുന്ന പ്രയാസത്തെകുറിച്ചോ ആയിരുന്നില്ല അവന്റെ വേവലാതി…

സിദ്ധാർഥിനെകുറിച്ച് മാത്രമായിരുന്നു അവന്റെ ചിന്തകളത്രയും… അവന് സിതാരയുടെ മുഖത്തേക്ക് നോക്കാനോ, അവളെ സ്വാന്തനിപ്പിക്കാനോ മറ്റുമുള്ള ധൈര്യമുണ്ടായില്ല…

അതെ… അവർ മൂവരും.. സിതാര, ശ്യാം, പിന്നെ ശാലിനിയും ആ നിമിഷങ്ങളിൽ ചിന്തിച്ചുകൊണ്ടിരുന്നത് സിദ്ധാർഥിനെകുറിച്ച് മാത്രമായിരുന്നു.

കോളേജിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ, മൂവരെയും അവർ നാലുപേരുടെയും ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാവുന്ന ചില കടുത്ത തീരുമാനങ്ങൾ എടുക്കാനായി പ്രേരിപ്പിച്ചു.

തുടരും….

 

 

 

 

 

 

 

 

 

 

 

 

 

 

 

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.