❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 359

ഇതൊക്കെ നിങ്ങൾ ആരെങ്കിലും ഓർക്കുന്നുണ്ടോ…??? പോട്ടെ നിങ്ങളോട്

 ഞാനൊരു ചോദ്യം ചോദിക്കാം. സത്യസന്ധമായി തന്നെ നിങ്ങൾ മറുപടി പറഞ്ഞേക്കണം…”

ആദം അൽപ്പമൊന്നു നിർത്തിയിട്ട് ഇവാനെയും ജയനെയും ശാലിനിയെയും അങ്ങനെ എല്ലാവരെയും കുറച്ചു നേരം നോക്കിയിട്ട് തുടർന്നു…

: “ഇവിടെ ആർക്കൊക്കെ ഈ കിടക്കുന്ന പരനാറിയുടെ ഉപദ്രവം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്…??? ഉള്ളവർ കൈ ഉയർത്ത്… പിന്നെ ഞാൻ പറയാതെ കൈ താഴ്ത്തരുത്..”

ആദമിന്റെ ചോദ്യം കേട്ട് ശാലിനിയും, സിതാരയും കൂടാതെ അവിടെയുണ്ടായിരുന്ന വിദ്യാർഥികളിൽ 60% പേരും, പിന്നെ ഏതാനും വനിതാ അധ്യാപകരും കൈയുയർത്തി…

“ഓക്കേ.. ഇനി അടുത്ത ചോദ്യം…

ഇതിനൊക്കെ നിങ്ങൾക്ക് ഇവനോട് പകരം വീട്ടണമെന്ന് ആഗ്രഹിക്കുന്നെണ്ടെങ്കിൽ നിങ്ങൾ ആ കൈ, മുഷ്ടി ചുരുട്ട്…”

അവൻ അത് പറഞ്ഞു തീർന്നതും, കൈ പൊക്കി പിടിച്ചിരിക്കുന്നവരിൽ ഒരു പാതി ശതമാനം പേർ കൈ ചുരുട്ടി.. ബാക്കിയുള്ളവർ അനങ്ങിയില്ല. അതോടൊപ്പം ആദമും, ജയനും തുടങ്ങിയവരും ശാലിനിയും സിതാരയും കൈ ചുരുട്ടി പിടിച്ചു..

ആദം : “ഇനി… നിങ്ങളുടെ പ്രതികാരം ഇപ്പോൾ ചെയ്യണമെന്ന് ആഗ്രഹമുള്ളവർക്ക് മുന്നോട്ടു വന്ന് എന്റെ കൂടെ നിൽക്കാം…”

അത് കേട്ടതും മുഷ്ടി ചുരുട്ടിയിരുന്നവരിൽ നൂറോളം പേർ അവന്റെ കൂടെ ചേർന്നു.. അതിൽ ഏകദെശം 25 ശതമാനം പേർ പെൺകുട്ടികളായിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ടവരോട് നീചമായി പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്ത ആൽബിയോടും കൂട്ടരോടും പക തോന്നിയെങ്കിലും അത് അങ്ങനെ പ്രകടിപ്പിക്കാൻ സിദ്ധാർഥിന്റെ അടുത്തു നിൽക്കുകയായിരുന്ന സിതാരയ്ക്കോ, ശ്യാമിന്റെ അടുത്ത് നിൽക്കുകയായിരുന്ന ശാലിനിക്കോ താല്പ്യരമില്ലായിരിരുന്നു.

അഥവാ ഇനി അങ്ങനെ പ്രവർത്തിച്ചാൽ പിന്നെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ജീവഹാനി സംഭവിക്കുന്നത് അവർക്ക് താങ്ങാൻ പോലും സാധിക്കില്ല… എന്ന് ആദമിന് മനസ്സിലായിരുന്നു.

“ഓക്കേ… അപ്പോൾ നിങ്ങൾക്ക് മനസ്സിലായോ ഞാനെന്താണ് പറഞ്ഞു വരുന്നതെന്ന്.. അതെ… നമ്മൾ.. ഈ കോളേജിലെ വിദ്യാർത്ഥികളായ നമ്മൾ, ആ വരുന്നവന് നമ്മുടെ യഥാർത്ഥ ശക്തിയെതെന്നു കാണിച്ചു കൊടുക്കണം… നിങ്ങളതിനു തയ്യാറാണോ പിള്ളേരെ …” അവൻ ഉറക്കെ തന്നെ അവരോട് ചോദിച്ചു.

” അതേ ഞങ്ങളതിനു തയ്യാറാണ്…” അവർ അതേ സ്വരത്തിൽ പ്രതികരിച്ചു.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.