❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

“നിന്നെയൊക്കെ എന്തോന്നിനു കൊള്ളാമെടാ പിള്ളേരെ… നിങ്ങളുടെ അതെ പ്രായമുള്ള യുവാക്കൾ മർദിക്കപ്പെടുകയും, ഒരു പയ്യനെ മൃതപ്രായനാക്കുകയും ചെയ്തത് കണ്ടുനിൽക്കാൻ എങ്ങനെ തോന്നിയെടാ നിനക്കൊക്കെ …”

“അത് എടാ, ഞങ്ങൾ… ഒന്നും മനഃപൂർവമല്ല… അവൻ ധനുഷില്ലാതെ.. ഞങ്ങൾക്ക് ഇവന്മാരോട് എതിരിട്ടു നിൽക്കാനുള്ള ധൈര്യം പോലും ഇല്ല” നേതാക്കൻമാരുടെ തല താഴ്ന്നു.

” എന്തേ ധനുഷേട്ടൻ ഉണ്ടെങ്കിലേ നീയൊക്കെ സ്വയംപ്രതിരോധത്തിന്നു ഇറങ്ങത്തോള്ളോ…??? ” ആദം ചീറിക്കൊണ്ട് ചോദിച്ചു. അവൻ അത്രയും പറഞ്ഞു കൊണ്ട് തന്റെ കയ്യിലിരുന്ന കമ്പിവടി, ദൂരെ ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് മണ്ണിൽ കിടന്നു കൊണ്ട് വേദനകൾക്കിടയിലും, തന്റെ പോക്കറ്റിലിരുന്ന ചില്ലുപൊട്ടിയ ഫോണെടുത്ത് ആരെയോ വിളിക്കാൻ ശ്രമിക്കുന്ന ജാസിമിന്റെ നേർക്ക് ഊക്കിന് എറിഞ്ഞു..

“ആാാഹ്…”ആ കമ്പിവടി കൊണ്ട് ജാസിമിന്റെ രണ്ടു കൈകളും ഒടിഞ്ഞു തൂങ്ങി.

” ഡാ…! ശ്ശ്… കോളേജിലെ പിള്ളേരെ തല്ലിയതിനു പകരം മേടിച്ചിട്ട് ഇരുന്നു മോങ്ങുന്നോടാ പന്ന &*%…” ആദം ജാസിമിന്റെ മുഖത്ത് കലിപ്പോടെ നോക്കി കൊണ്ട് ശബ്ദിച്ചു പോകരുതെന്ന് ആംഗ്യം കാണിച്ചു. അതോടെ ജാസ്സിം പേടിച്ചുകൊണ്ട് തന്റെ കരച്ചിൽ അടക്കാൻ ശ്രമിച്ചു.

“ദാ ഞാനൊരു കാര്യം പറഞ്ഞേക്കാം… കുറച്ചു കഴിയുമ്പോൾ ഉച്ചയോടെ നീയൊക്കെ പേടിയോടെ കാണുന്ന ആ അങ്ങേര് ഇങ്ങു വരും… അതിന് മുന്നേ തന്നെ ഈ കിടക്കുന്നവന്മാരെ വേണമെന്നുള്ളവർക്ക് ഒന്നുംകൂടെ ചവിട്ടി കൂട്ടിയിട്ട് അങ്ങേരുടെ ആദ്യത്തെ കണിയായിട്ട് വെക്കാം…” ആദം അവിടെ കൂടിയിരുന്നവരോടായി തുടർന്നു.

അത് കേട്ട് അവിടെയുള്ളവർക്ക് ഒന്നും മനസ്സിലായില്ല..

“ഒന്നും മനസ്സിലായില്ല അല്ലേ..

കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ ഇത് പോലെയൊരു സംഭവം നടന്ന്, ധനുഷേട്ടൻ ഇടപ്പെട്ടപ്പോൾ എന്താ പറഞ്ഞത്…

അദ്ദേഹം ആരാണെന്നല്ല.. ഈ കോളേജ് എന്താണെന്നു അറിയുമെന്നല്ലേ പറഞ്ഞത്…

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.